ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഒരു സഹപ്രവർത്തകൻ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങും. ആ ബന്ധം കൂടുതൽ ദൃഢമായേക്കാം. ഏതെങ്കിലും തരത്തിലുള്ള ആസക്തി നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അത് ഉപേക്ഷിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു ഈന്തപ്പന
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ: പുതിയ നിയമങ്ങൾക്കനുസരിച്ച് നിങ്ങളുടെ ജീവിതം രൂപപ്പെടുത്തുകയും കൂടുതൽ വഴക്കമുള്ളവരായിത്തീരുകയും ചെയ്യുക. ജീവിതം വിരസവും ദിശാബോധമില്ലാത്തതുമായി തോന്നിയേക്കാം. ഒരു ചെറുപ്പക്കാരൻ നിങ്ങളെ പ്രചോദിപ്പിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു ചെമ്പ് പാത്രം
സ്കോർപിയോ (Scorpio - വൃശ്ചിക രാശി): ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ആഗ്രഹങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കുക. നിങ്ങൾ സ്വപ്നം കണ്ടിരുന്ന ചില കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചേക്കാം. ബന്ധങ്ങൾ ദൃഢമാക്കാനും പരസ്പരം കൂടുതൽ വിലമതിക്കാനും കഴിയും. ഭാഗ്യ ചിഹ്നം - പൊട്ടിയ ഗ്ലാസ്.
സാജിറ്റേറിയസ് ( Sagittarius - ധനു രാശി ): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ കീഴുദ്യോഗസ്ഥരുമായി കൃത്യമായി ആശയവിനിമയം നടത്തുക. നിങ്ങൾ ഒരു പുതിയ പങ്കാളിത്ത ബിസിനസിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇപ്പോൾ അതിന് പറ്റിയ സമയമാണ്. ഭാഗ്യ ചിഹ്നം - ഒരു കാക്ക