ഏരീസ് (Arise - മേടം രാശി) മാർച്ച് 21 നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പൂർത്തിയാകാത്ത ജോലികൾ ചെയ്തു തീർക്കാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. എന്നാൽ അണുബാധയോ വേദനകളോ ഉണ്ടാവാതിരിക്കാൻ ആരോഗ്യ കാര്യത്തിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു തർക്കത്തിന്റെ സാഹചര്യം നിലനിൽക്കുകയാണെങ്കിൽ നിങ്ങൾ ശാന്തത പാലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ശ്രമിക്കുക. നിലവിൽ സമനിലയിൽ ഉള്ള മനോഭാവം ഭാവിയിൽ നിങ്ങൾക്ക് ഉപകരിച്ചേക്കാം. ഭാഗ്യ ചിഹ്നം - പൂന്തോട്ടം
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മുഴുവൻ മുന്നോട്ടു പോകാനുള്ള ഊർജം നിങ്ങളിലുണ്ട്. ഇത് ചില പുതിയ ജോലികൾ ആരംഭിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. അതേസമയം ഈ ദിവസം നിങ്ങൾ കടം കൊടുക്കുന്നത് ഒഴിവാക്കുന്നതായിരിക്കും ഉചിതം. അതേസമയം നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകുന്ന ഒരു ദിനചര്യ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - രണ്ടു തൂവലുകൾ
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഉള്ളിൽ കൂടുതൽ ശക്തരാണെങ്കിലും നിങ്ങളുടെ ദുർബലമായ ഒരു വശം ഇന്ന് മറ്റുള്ളവർ മനസ്സിലാക്കിയേക്കാം. കൂടാതെ നിങ്ങളുടെ ജോലി പൂർത്തീകരിക്കാൻ പരസ്പര സഹകരണത്തോടെയുള്ള ചില തന്ത്രങ്ങൾ ആവശ്യമായി വന്നേക്കാം. കൂടാതെ ഒരു സഹപ്രവർത്തകന് നിങ്ങളുടെ സഹായം ആവശ്യമാണ്. അത് സത്യസന്ധമായ ആവശ്യമായി നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം - ഒരു നദിക്കര
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനുള്ള അവസരം ഈ ദിവസം നിങ്ങൾക്ക് ലഭിച്ചേക്കാം. എന്നാൽ പുറത്തുള്ള ജോലികൾ ചെയ്യുന്നവർക്ക് ഈ ദിവസത്തെ കാലാവസ്ഥ അനുയോജ്യമായിരിക്കില്ല. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള അവസരം ഈ ദിവസം നിങ്ങൾക്ക് ലഭിച്ചേക്കാം. ഒരു യാത്രയ്ക്കുള്ള അവസരവും ഇന്ന് നിങ്ങളെ തേടിയെത്താം ഭാഗ്യ ചിഹ്നം - പേപ്പർ
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: അതിഥികളുടെ അപ്രതീക്ഷിത സന്ദർശനം ഈ ദിവസം നിങ്ങൾക്ക് പ്രതീക്ഷിക്കാം. മധുരമുള്ള ചില സൽക്കാരങ്ങളും ഈ ദിവസം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് ലഭിക്കാനുള്ള പണം ഈ ദിവസം തിരികെ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ സഹപ്രവർത്തകൻ ഒരു പരാതി ഉന്നയിച്ചേക്കാം. അത് പരിഹരിക്കുക. ഭാഗ്യ ചിഹ്നം - മുത്തുകൾ
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്തെ അന്തരീക്ഷം ഈ ദിവസം നിങ്ങൾക്ക് അനുകൂലമായി മാറും. നിങ്ങൾക്ക് മതിയായ വിശ്രമവും ഈ ദിവസം ലഭിക്കും. വീട്ടിലും ഓഫീസിലും പേപ്പർ വർക്കുകൾ ക്രമീകരിച്ച് സൂക്ഷിക്കുക. അതേസമയം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇന്ന് രാത്രി നല്ല ഉറക്കം ലഭിക്കാൻ വേണ്ടി കൂടുതൽ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - വാതിൽപ്പടി
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം വൈകാരികമായി നിങ്ങൾ ദുർബലപ്പെടില്ല. നിങ്ങളുടെ ശക്തമായ ആശയങ്ങൾ മുന്നോട്ട് വെക്കേണ്ട സമയമാണിത്. നിങ്ങൾക്ക് പുതിയ ചില പാചക പരീക്ഷണങ്ങൾ നടത്താനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മികച്ച ദിവസമായി ഈ ദിവസത്തെ പരിഗണിക്കാം. അതേസമയം നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പാലിക്കുക. ഭാഗ്യചിഹ്നം - ഒരു ചുവന്ന തുണി
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ചില പേടിസ്വപ്നങ്ങളോ ദുസ്വപ്നങ്ങളോ കണ്ടേക്കാം. അതിനെ ഗൗരവമായി കാണാതിരിക്കുക. അതേസമയം നിങ്ങളുടെ എതിർലിംഗത്തിൽ നിന്നുള്ള ഒരാൾ നിങ്ങളുടെ ദിനചര്യകളിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിച്ചേക്കാം. നിങ്ങളുടെ പഴയ സുഹൃത്തിനെ കണ്ടുമുട്ടാനുള്ള സാധ്യത ഈ ദിവസം ഉണ്ട്. ഭാഗ്യ ചിഹ്നം - ഒരു ഇഷ്ടിക മതിൽ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ സാന്നിധ്യം മറ്റൊരാൾ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി സമയം ചെലവഴിക്കുക. ഈ മാസവസാനം ചില യാത്രകൾക്കുള്ള അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ഈ ദിവസം സാധാരണ രീതിയിലുള്ള ആരോഗ്യ പരിശോധനകൾ നടത്തുന്നത് ഉചിതമായിരിക്കും. നിങ്ങളുടെ ദിനചര്യയിൽ ധ്യാനം ഉൾപ്പെടുന്നതും ഉത്തമമായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു നിയോൺ ചിഹ്നം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പഴയ ഓർമ്മകൾക്ക് ഊന്നൽ നൽകിയായിരിക്കും ഈ ദിവസം മുന്നോട്ടു പോവുക. മറ്റൊരാളുടെ അഭിപ്രായം തേടുന്നതും ഇന്ന് ഉചിതമായിരിക്കും. നിങ്ങളുടെ പഴയ ജോലികൾക്കായി പുതിയ ചില പദ്ധതികൾ ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് കുപ്പി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ഭയം നിയന്ത്രിക്കേണ്ടതാണ്. ദുസ്വപ്നങ്ങളെ മറികടക്കാൻ നിങ്ങൾക്ക് ഇപ്പോൾ സാധിക്കും. നിങ്ങൾ നേടിയെടുത്ത ചില കാര്യങ്ങളിൽ ഈ ദിവസം സന്തോഷം തോന്നും. അതേസമയം ഒരു വലിയ ഉത്തരവാദിത്തം നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ആൽമരം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : നിങ്ങളുടെ കുടുംബത്തിന് ഇന്ന് നിങ്ങളുടെ ഭാഗത്തു നിന്നും ഒരു വൈകാരിക പിന്തുണ ആവശ്യമായി വന്നേക്കാം . കൂടാതെ നിങ്ങൾക്ക് കൂടുതൽ സമയവും ഈ ദിവസം ആവശ്യവുമായി വന്നേക്കാം. അതേസമയം നിങ്ങൾ പുതിയൊരു ഉടമ്പടിയിൽ ഒപ്പുവയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മെഡിക്കൽ പ്രൊഫഷനുകൾക്ക് ഇന്ന് വളരെ തിരക്കേറിയ ഒരു ദിവസമായിരിക്കും. ഉന്നത ഉദ്യോഗസ്ഥർക്ക് ചില തടസ്സങ്ങൾ നേരിടേണ്ടി വരും. ഭാഗ്യ ചിഹ്നം - പക്ഷികൾ. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com