ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആശയം നടപ്പിലാക്കാന്‍ പ്രായോഗികമായ സമീപനം ആവശ്യമായി വരും. ജോലിയിലെ അസ്ഥിരത കാരണം ദിനചര്യയില്‍ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. വിദൂരത്തില്‍ നിന്ന് നിങ്ങളെ അഭിനന്ദിക്കുന്ന ഒരു വ്യക്തി നിങ്ങള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കാന്‍ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - ഒരു തൂവല്‍
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20 നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിര്‍വചിക്കുന്നതില്‍ കൂടുതല്‍ വ്യക്തത വരും. നിങ്ങള്‍ നല്കാന് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടാകും. നിങ്ങള്‍ ഒരു ചെറുകിട ബിസിനസ്സ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങളെ വേണ്ട രീതിയില്‍ തന്നെ ഉപയോഗിക്കണം. അവ ഉപേക്ഷിക്കരുത്.
ഭാഗ്യ ചിഹ്നം - പക്ഷികള്‍
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ മനസ്സിലുറപ്പിച്ച ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ജോലി ലഭിക്കാന്‍ പ്രചോദനമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാം. അതേസമയം പുതിയ അവസരങ്ങളില്‍ നിന്ന് മികച്ചത് തെരഞ്ഞെടുക്കുന്നതില്‍ ആശങ്കകള്‍ ഉണ്ടായേക്കാം. രഹസ്യങ്ങള്‍ അപരിചിതരുമായി പങ്കുവെയ്ക്കുന്നത് ദോഷം ചെയ്യും.
ഭാഗ്യ ചിഹ്നം - ഒരു ചിലന്തി
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ അല്ലെങ്കില്‍ ചുവടുവെപ്പ് നടത്തുന്നതില്‍ നിരാശ തോന്നിയേക്കാം. ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ നിന്ന് നല്ലവാക്കുകള്‍ കേള്‍ക്കാന്‍ ഇടയില്ല. ജോലിസ്ഥലത്ത് നിന്നോ അല്ലെങ്കില്‍ പഠിക്കുന്നയിടത്ത് നിന്നോ ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിട വരും.
ഭാഗ്യ ചിഹ്നം - രണ്ട് കുരുവികള്‍
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: യാദൃച്ഛികമായി ഒന്നും തന്നെ ജീവിതത്തില്‍ സംഭവിക്കില്ല. ഇനി അഥവാ എന്തെങ്കിലും അപ്രതീക്ഷിതമായി നിങ്ങളെ തേടിയെത്തിയാല്‍ അതിനര്‍ത്ഥം അവ നിങ്ങള്‍ക്ക് വേണ്ടി തന്നെ സൃഷ്ടിക്കപ്പെട്ടതായിരിക്കാം എന്നാണ്. ദിവസേനയുള്ള ജോലികള്‍ ചെയ്യുന്നതില്‍ തടസ്സം നേരിട്ടേക്കാം. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ അനുകൂലമായി വരും.
ഭാഗ്യ ചിഹ്നം - ഒരു സെറാമിക് വെയ്സ്
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതും നിങ്ങള്‍ക്ക് ലഭിക്കുന്നതും തമ്മില്‍ അന്തരം ഉണ്ടായേക്കാം. അത് നിങ്ങളുടെ പുതിയ പ്രോജക്ടുകളെ സാരമായി ബാധിക്കും. നിങ്ങളുടെ പ്രണയപങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്ന് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - നീലനിറത്തിലുള്ള മണ്‍പാത്രം
സ്കോര്‍പിയോ (Scorpio വൃശ്ചികം രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പഴയസുഹൃത്തുക്കളുമായുള്ള ഒത്തുച്ചേരല്‍ കൂടുതല്‍ ഊര്‍ജം നല്‍കും. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താനുദ്ദേശിക്കുന്നവര്‍ ഒരല്‍പ്പം കാത്തിരുന്ന ശേഷം മാത്രം നിക്ഷേപം നടത്തുന്നത് ഉചിതമായിരിക്കും. വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയമുണ്ടാകും.
ഭാഗ്യ ചിഹ്നം - ഒരു അണ്ണാന്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആഗ്രഹിച്ച സ്വപ്നങ്ങള്‍ നേടാന്‍ അല്‍പ്പം ക്ഷമയോടെ കാത്തിരിക്കുക. മുതിര്‍ന്നവരില്‍ നിന്നുള്ള ശുപാര്‍ശകള്‍ ബിസിനസ്സ് മേഖലയില്‍ പുതിയ കരാര്‍ ലഭിക്കാന്‍ സഹായിക്കും. പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും.
ഭാഗ്യ ചിഹ്നം - പൂന്തോട്ടം
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. മുമ്പ് തീരുമാനിച്ച പല കാര്യങ്ങളും നടപ്പാക്കുന്നതില്‍ തടസ്സം നേരിടേണ്ടി വരും. പുതിയ ചിലരുടെ ഉദയം നിങ്ങളുടെ പ്രശസ്തിയില്‍ മങ്ങലേല്‍പ്പിച്ചേക്കാം.
ഭാഗ്യ ചിഹ്നം - ഒരു തത്ത
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വിജയഫലം കാത്തിരിക്കുന്നവര്‍ക്ക് നിരാശ അനുഭവപ്പെട്ടേക്കാം. എന്നാല്‍ ഒരു പ്രത്യേക സമയത്ത് അവയെല്ലാം പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതപങ്കാളി ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. പങ്കാളിയുടെ അഭാവം നിങ്ങളെയും ബാധിച്ചേക്കാം.
ഭാഗ്യ ചിഹ്നം - ആമ