ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഒന്നിലധികം ചിന്തകൾ നിങ്ങളുടെ മനസ്സിനെ അലട്ടിയേക്കാം. വളരെ സങ്കീർണമായ ഒരു ദിവസം ആയിരിക്കും ഇന്ന്. എന്നാൽ നിങ്ങൾ ചെയ്യുന്ന ജോലികൾക്ക് ഇന്ന് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്. ഈ ദിവസം ഒരു പഴയ സുഹൃത്ത് നിങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകാൻ സാധ്യത ഉണ്ട്. ഭാഗ്യ ചിഹ്നം - ഒരു ചെമ്പ് പാത്രം
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുമായി ഇപ്പോൾ അകന്നു നിൽക്കുന്ന ഒരാൾക്ക് വേണ്ടി നിങ്ങൾ എന്തെങ്കിലും ചെയ്യേണ്ട സമയമാണ് ഇത്. ജോലിസ്ഥലത്ത് നിങ്ങളെ കുറിച്ചുള്ള പ്രതീക്ഷ വർദ്ധിക്കും. എങ്കിലും നിങ്ങൾക്ക് കാര്യമായ രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ സാധിക്കില്ല. പക്ഷേ ഒരു പുതിയ അവസരം നിങ്ങളെ ഈ ദിവസം തേടിയെത്താനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു വിളക്ക്
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് ചില കാര്യങ്ങളിൽ പരിഭ്രാന്തി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പക്ഷേ നിങ്ങളുടെ ദൃഢനിശ്ചയം അതിനെ എല്ലാം മറികടക്കാൻ സഹായിക്കും. ഉടൻ തന്നെ ഒരു പുതിയ പ്രോജക്ട് നിങ്ങളുടെ കയ്യിൽ വന്ന് ചേരാനുള്ള സാധ്യതയുണ്ട്. മുൻപ് നിങ്ങളുമായി പ്രണയ ബന്ധമുണ്ടായിരുന്ന വ്യക്തി വീണ്ടും തിരിച്ചുവരാനുള്ള സാധ്യതയുമുണ്ട്. ഭാഗ്യ ചിഹ്നം - ഒരു നീല കുപ്പി
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ഒന്നും പ്രതീക്ഷിക്കാനുള്ള സാഹചര്യം ഇല്ല. എങ്കിലും വരുന്ന അവസരങ്ങളുടെ സാധ്യതകളെക്കുറിച്ച് പൂർണ്ണമായും മനസ്സിലാക്കിയതിന് ശേഷം മാത്രം ഉപേക്ഷിക്കുക. അമിത ആത്മവിശ്വാസം ഒരു പ്രശ്നമായി ഈ ദിവസം മാറാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇന്ന് അത് സൂക്ഷ്മമായി നിരീക്ഷിക്കുക. കുറച്ചു കാലങ്ങൾക്കു മുൻപുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തേണ്ടി വന്നേക്കാം. എന്നാൽ അത് നിങ്ങൾക്ക് അനുകൂലമായി തീരില്ല. ഭാഗ്യ ചിഹ്നം - ഒരു വെള്ള പതാക
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ : ഈ ദിവസം യാത്രയ്ക്ക് ഉചിതമായ ദിവസമായിരിക്കും. അതുവഴി നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയും പ്രതീക്ഷിക്കാം. ജോലിയുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് ഈ ദിവസം മാറി നിൽക്കുന്നതായിരിക്കും ഉചിതം. കാരണം അത് നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു ആമ്പൽ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മുൻകാല കഠിനാധ്വാനം കൊണ്ട് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു ദിവസമാണ് ഇന്ന്. മികച്ച പ്രകടനത്തിന് നിങ്ങൾക്ക് അംഗീകാരം ലഭിച്ചേക്കാം. ഒരു പ്രണയം പ്രകടമാകാനുള്ള സാധ്യതയുമുണ്ട്. അതേസമയം നിങ്ങളുടെ അമ്മയുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഭാഗ്യചിഹ്നം - ഒരു വെള്ളി പാത്രം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ചില ബുദ്ധിമുട്ടുകൾ നേരിട്ടു കൊണ്ടായിരിക്കും ഈ ദിവസം ആരംഭിക്കുക. പക്ഷേ അധികം വൈകാതെ ഉച്ചയോടെ തന്നെ ഈ സാഹചര്യം മെച്ചപ്പെടും. ഒരു സുഹൃത്തിന്റെ അപ്രതീക്ഷിത സന്ദർശനം നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. ഇന്ന് നിക്ഷേപം നിങ്ങൾക്ക് വലിയ വരുമാനം കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. അതിനാൽ നിക്ഷേപ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്തമമാണ്. ഭാഗ്യ ചിഹ്നം - ഒരു സിൽക്ക് വസ്ത്രം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഒന്ന് രണ്ട് പേരുടെ ഉപദേശം ഇന്ന് നിങ്ങൾക്ക് സ്വീകരിക്കാം. നിലവിലെ സാഹചര്യത്തിൽ നിങ്ങളുടെ തീരുമാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരിക്കും. വിനോദപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നതും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇപ്പോൾ ഉചിതമായ കാര്യമല്ല. ഭാഗ്യ ചിഹ്നം - ഒരു വള്ളിച്ചെടി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പുതിയ ചില ദിനചര്യകൾ പരിശീലിക്കുന്നതിനായി നിങ്ങൾക്ക് ഈ ദിവസം മുതൽ ഇടം കണ്ടെത്തേണ്ടി വന്നേക്കാം. ഇത് നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതെ നിങ്ങൾക്ക് ഉചിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് വേണം ഈ ദിവസം മുന്നോട്ടു പോകാൻ. ഈ ദിവസം സമയനിഷ്ഠ പാലിക്കാൻ സാധിച്ചേക്കില്ല. ഭാഗ്യ ചിഹ്നം - ഒരു മത്സ്യത്തിന്റെ ചിത്രം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഒരു വികാരത്തോടെ തന്നെ അധികനേരം നിൽക്കുന്നത് ഈ ദിവസം നിങ്ങൾക്ക് അഭികാമ്യമല്ല. ഇന്ന് ജീവിതത്തിലെ ചില പുതിയ ആളുകളിലേക്കും കാര്യങ്ങളിലേക്കും നിങ്ങൾ തിരിയാം. സഹപ്രവർത്തകന്റെ സഹായം നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം . ചില വിനോദ പരിപാടികൾ മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ഭാഗ്യ ചിഹ്നം - ഒരു നോവൽ