ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ പുരോഗതിയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ സംഭവിക്കും. മാതാപിതാക്കളുമായുണ്ടായിരുന്ന ചില തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. അല്പം മനസ്സമാധാനം ലഭിക്കും. പങ്കാളിത്തത്തോടെ ചില ബിസിനസ്സുകള്‍ ചെയ്യാന്‍ അവസരം ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു ടാറ്റു
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: കാലങ്ങളായി നിങ്ങള്‍ കാത്തിരുന്ന ചില കാര്യങ്ങള്‍ ഈ ദിവസം സംഭവിക്കും. ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബിസിനസ്സ് വിപുലപ്പെടുത്തുന്നതിനുള്ള ഓഫറുകള്‍ ലഭിക്കും. ചെറുകിട ബിസിനസ്സുകാര്‍ക്ക് വായ്പ ലഭിക്കും. ഭാഗ്യ ചിഹ്നം - രാപ്പാടി
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുകൂല ദിവസം. തീര്‍ത്ഥാടന സ്ഥലത്ത് വെച്ച് ഒരു സന്യാസിനിയെ കാണുകയും അദ്ദേഹം നിങ്ങള്‍ക്ക് അറിവ് പകരുകയും ചെയ്യും. യാത്ര ചെയ്യാന്‍ അനുകൂല കാലം. ചെറിയ ചില തര്‍ക്കങ്ങള്‍ വഷളാകാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു റോപ് വേ
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നിലപാടിനെ അനുസരിച്ചാകും ഈ ദിവസം എല്ലാ കാര്യങ്ങളും സംഭവിക്കുക. മുന്നിലേക്ക് എത്തുന്ന അവസരങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം. നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്ത്തിക്കാനിയില്ലെന്ന് വരാം. എന്നാല്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഭാഗ്യ ചിഹ്നം - സില്‍വര്‍ വയര്‍
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉദ്ദേശം ശുദ്ധമായിരിക്കും. സദുദ്ദേശത്തോടെ പ്രവര്‍ത്തിക്കുക. ഫലം ഉണ്ടാകും. മറ്റുള്ളവരെപ്പറ്റി വേണ്ടാത്തത് ഒക്കെ നിങ്ങള്‍ ആലോചിച്ച് ഉണ്ടാക്കും. ആ ചിന്ത നിങ്ങളുടെ മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തും. അയല്‍ക്കാരില്‍ നിന്ന് മോശം അനുഉഭവം ഉണ്ടാകും. ഭാഗ്യ ചിഹ്നം - ഗ്ലാസ്സ് കൊണ്ടുള്ള ടംബ്ലര്‍
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരിക്കും. നിങ്ങളുടെ ലക്ഷ്യബോധത്തെപ്പറ്റി മറ്റുള്ളവര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടാകും. ഈ ദിവസത്തെ അവസരങ്ങള്‍ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - ഒരു അവനുറൈന്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരെ വിമര്‍ശിക്കുന്നത് ഒഴിവാക്കണം.നിങ്ങള്‍ക്ക് ചില അനുഭവങ്ങള്‍ ഉണ്ടാകും. എന്നാല്‍ അത് ഉപയോഗിച്ച് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറരുത്. ചില കാര്യങ്ങളില്‍ രണ്ടടി പുറകോട്ട് സഞ്ചരിക്കുന്നതാണ് ഉചിതം. ഭാഗ്യ ചിഹ്നം - ഒരു തടാകം
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വിശ്വാസം ലഭിക്കാന്‍ തുറന്ന് സംസാരിക്കേണ്ടി വരും. ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളില്‍ അതൃപ്തി ഉണ്ടാകും. രണ്ടിലധികം അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. എന്നാല്‍ അവ നിങ്ങളെ തൃപ്തിപ്പെടുത്തില്ല. ഭാഗ്യ ചിഹ്നം - മെഴുകുതിരി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മാനസിക ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുക. ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ച് കൂട്ടുന്ന വ്യക്തിയാണ് നിങ്ങള്‍. അതുകൊണ്ട് തന്നെ നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റില്ല. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. യോഗ പോലുള്ള ധ്യാനങ്ങള്‍ ചെയ്യുന്നത് ഉചിതമാണ്. ഭാഗ്യ ചിഹ്നം - കറുത്ത ടൂര്‍മാലിന്‍
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉള്ളിലിട്ട് നടക്കരുത്. മുതിര്‍ന്നവരില്‍ നിന്ന് ചില ഉപദേശങ്ങള്‍ ലഭിക്കും. വിവാഹത്തിലോ കുടുംബയോഗങ്ങളിലോ പങ്കെടുക്കാന്‍ സാധിക്കും. ഭാഗ്യചിഹ്നം: ചുവപ്പ് സ്കാര്‍ഫ്