ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയ താല്പ്പര്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചേക്കാം. ഉദാസീനമായ ഒരു ജീവിതമാണെന്ന് തോന്നിയേക്കാം. സാമ്പത്തിക കാര്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ശരിയാകും. വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനെപ്പറ്റി നിങ്ങള്‍ ആലോചിക്കും. അവ ഒരു പോസിറ്റീവ് അന്തരീക്ഷം വീട്ടില്‍ കൊണ്ടുവരും. പരിചയമുള്ളവരോട് സംസാരിക്കാന്‍ താല്‍പ്പര്യം കാണിക്കും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ താല്പ്പര്യപ്പെടില്ല. ഭാഗ്യ ചിഹ്നം - തുറന്ന ഗേറ്റ്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: കുറച്ചു നാളായി നിങ്ങളെ അലട്ടുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ മനസ്സിലിട്ട് നടക്കരുത്. ചില അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. അവ നല്ല രീതിയില്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ അവ കൈവിട്ടുപോകും. അമിതമായി ദേഷ്യം വരാന്‍ സാധ്യതയുണ്ട്.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചര്‍ച്ചകളില്‍ നിശബ്ദനായി ഇരുന്ന് തന്റെ ചിന്തകള്‍ പങ്കുവെയ്ക്കുക എന്നത് നിങ്ങളുടെ സ്വഭാവമായിരിക്കും. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഒരാള്‍ നിങ്ങളെ പിന്തുടരുന്നുണ്ടാകും. ആശംസകളോ സാധാരണ സംഭാഷണത്തിനോ വേണ്ടിയാകും അവര്‍ നിങ്ങളെ സമീപിക്കുന്നത്. തൊഴിലില്‍ പ്രതിബദ്ധങ്ങള്‍ ഉണ്ടാകും. അവ കുറച്ചു ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ട്.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച ചില യാത്രകൾ നടത്താൻ സാധ്യതയുണ്ട്. നിങ്ങള്‍ കാലങ്ങളായി കാത്തിരിക്കുന്ന ചില കാര്യങ്ങള്‍ നടക്കും. നിങ്ങളുടെ ജോലികള്‍ക്ക് കൃത്യമായ ഒരു സമയം നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്. വൈകാരികമായി ശക്തരായിരിക്കും. കുടുംബവുമായുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാകും. എന്നാല്‍ അത് സാവധാനം പരിഹരിക്കപ്പെടും. വീട്ടിൽ ഒരു വളര്‍ത്തുമൃഗത്തെ വളര്‍ത്തുന്നതിനെപ്പറ്റി നിങ്ങള്‍ ആലോചിച്ചേക്കാം. ഭാഗ്യ ചിഹ്നം - സ്പാര്‍ക്ളിംഗ് പെയിന്റിംഗ്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ സ്വപ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. അവ വളരെ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കും. മുതിര്‍ന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് മുന്നോട്ട് പോകണം. ഒരു സഹപ്രവര്ത്തകന് നിങ്ങളുടെ ജീവിതത്തിലേക്ക് എത്തും. അയാളുമായി ദൃഢ ബന്ധം സ്ഥാപിക്കാന്‍ കഴിയും. വൊകാരികമായി ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ നിലവിലെ മാനസിക സ്ഥിതിയില്‍ വളരെ ഊര്‍ജത്തോടെ മുന്നേറാനാകും. ഏതെങ്കിലും തരത്തിലുള്ള ദുശ്ശീലങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്. അതിനാല്‍ അത്തരം സ്വഭാവങ്ങള്‍ ഉപേക്ഷിക്കണം. ഭാഗ്യ ചിഹ്നം - ഇന്‍ഡോര്‍ പ്ലാന്റ്
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അതിനായി കാത്തിരിക്കുക. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുക. ജോലിയും വ്യക്തി ബന്ധങ്ങളും നിലനിര്‍ത്തുന്ന ഒരു സമയം കണ്ടെത്തേണ്ടി വരും. തൊഴില്‍ രംഗത്ത് ശക്തമായ തീരുമാനങ്ങളെടുക്കാനാകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടി വരും. നിങ്ങളുടെ കുട്ടികള്‍ നിങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു പഴയ സിനിമ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പഴയ വിദ്യകളെക്കാള്‍ പുതിയ ചില ടെക്നിക്കുകളുടെ ഉപയോഗം നിങ്ങള്‍ക്ക് അഭിവൃദ്ധി സമ്മാനിക്കും. പുതിയ ചില നിയമങ്ങളനുസരിച്ച് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകണം. വരാനിരിക്കുന്ന ദിവസങ്ങള്‍ അത്രയധികം മികച്ചതാവണമെന്നില്ല. നിങ്ങള്‍ക്ക് അരോജമായി തോന്നുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ചില വ്യക്തികള്‍ നിങ്ങളില്‍ സ്വാധീനം ചെലുത്തും. ജോലികള്‍ എപ്പോഴും ചെയ്തുകൊണ്ടേയിരിക്കുക. ഭാഗ്യ ചിഹ്നം -കോപ്പര്‍ ടംബ്ലര്‍
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കാലങ്ങളായി നിങ്ങള്‍ കാത്തിരുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സാമ്പത്തിക നിക്ഷേപങ്ങളെപ്പറ്റി ആലോചിക്കേണ്ട സമയമാണ്. യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ വിലപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കുക. മുമ്പ് നടന്ന ചില അനിഷ്ട സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു പൊട്ടിയ ഗ്ലാസ്സ്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുടുംബവും ജോലിയും ഒന്നിച്ച് കൊണ്ടുപോകാന്‍ നിങ്ങള്‍ ഒരുപാട് കഷ്ടപ്പെടും. എന്നാല്‍ പോസീറ്റീവായ രീതിയില്‍ അവ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക. എന്നാല്‍ ചിലയിടത്ത് തടസ്സങ്ങള്‍ നേരിടേണ്ടി വരും. അതിനാല്‍ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ശ്രമിക്കുക. സഹപ്രവര്‍ത്തകരോട് കൃത്യമായ രീതിയില്‍ ആശയവിനിമയം നടത്തണം. നിങ്ങളുടെ ടീമുമായി സീനിയര്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. പുതിയ പങ്കാളിത്ത ബിസിനസ്സിനെപ്പറ്റി അലോചിക്കുന്നവര്ക്ക് ഉത്തമകാലം. വ്യക്തിപരമായ വിനോദത്തിനും സമയം കണ്ടെത്തണം. ഭാഗ്യ ചിഹ്നം - രണ്ട് മൈനകള്‍
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കടങ്ങള്‍ നിങ്ങളെ ചെറിയ രീതിയില്‍ അസ്വസ്ഥപ്പെടുത്തിയേക്കാം. അവ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. പുതിയ വാഹനം വാങ്ങാന്‍ സാധ്യതയുണ്ട്. പുരോഗതിയിലേക്ക് നിങ്ങള്‍ കാലെടുത്തുവെയ്ക്കും. നിങ്ങളുടെ അമ്മയില്‍ നിന്ന് ആവശ്യത്തിലധികം പിന്തുണ ലഭിക്കും. ടിവിയില്‍ നോക്കിയിരുന്ന് സമയം കളയുന്നത് കുറയ്ക്കണം. കാഴചശക്തിയില് ചില പ്രശ്നങ്ങളുണ്ടായേക്കാം. ഭാഗ്യ ചിഹ്നം - പേസ്റ്റല്‍ കര്ട്ടന്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റം നിങ്ങളിലുണ്ടാകും. ഇത് നിങ്ങളുടെ ബന്ധങ്ങള്‍ വളര്‍ത്തും. അവരില്‍ നിന്ന് ചില നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാകും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുന്നത് ഉത്തമമാണ്. നിങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലരെ ഈ ദിവസം കണ്ടുമുട്ടും. പാചകത്തില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. ഭാഗ്യ ചിഹ്നം - ഡോര്‍ബെല്‍
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പുറത്തേക്ക് പോകുന്നതില്‍ ശാരീരികമായി ചില തടസ്സങ്ങളുണ്ടാകും. സമയം ചെലവഴിക്കുന്നതില്‍ പുനര്‍ചിന്തിക്കുക. കുഞ്ഞുങ്ങള്‍ നിങ്ങളില്‍ നിന്ന് മികച്ച സംഭാഷണം പ്രതീക്ഷിക്കും. പഴയ ചില സുഹൃത്തുക്കള്‍ നിങ്ങളെ കാണാനെത്തും. ഉപബോധ മനസ്സില്‍ നിന്നുള്ള ചില സ്വപ്നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടർന്നേക്കാം. എന്നാല്‍ അവ അത്ര കാര്യമായി എടുക്കേണ്ടതില്ല. വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്താന്‍ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - മഞ്ഞ ഇലകള്‍