ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : ഈ ദിവസം ലളിതമായ ജോലികൾ പോലും നിങ്ങൾക്ക് ഭാരമേറിയതായി തോന്നാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഈ ദിവസം കൂടുതൽ കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. നിങ്ങൾ മുൻപ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് ഒരു മികച്ച ലാഭ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഉടനടി ഫലങ്ങൾ പ്രതീക്ഷിക്കാതെ തന്നെ നിങ്ങൾ ഈ ദിവസം കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം - കർപ്പൂര പൂജ ചെയ്യുന്ന തളിക
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് വളരെ അനുഗ്രഹം നിറഞ്ഞ ഒരു ദിവസമാണ്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങളെ ഒരു വലിയ സഹായം തേടിയെത്തും. കാര്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാനും നിങ്ങൾക്ക് ഇന്ന് സാധിക്കുന്നതാണ്. നിങ്ങൾക്ക് മുൻപ് അറിയാവുന്ന ഒരു വ്യക്തി നിങ്ങളെ ചതിക്കാനുള്ള സാധ്യത ഈ ദിവസം ഉണ്ട്. ഭാഗ്യ ചിഹ്നം -ഒരു കറുത്ത സ്ഫടികം
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് വളരെ മികച്ച സമയമായിരിക്കും. കാര്യങ്ങൾ ഉദ്ദേശിച്ചത് പോലെ കൃത്യസമയത്ത് നടക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറം കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളെ ഈ ദിവസം തേടിയെത്തുന്ന അവസരം നിങ്ങളെ വീണ്ടും കൂടുതൽ ചിന്തിപ്പിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു തുണി വല
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ നിഷ്പക്ഷത പാലിക്കാനും പക്ഷം പിടിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ മറ്റൊരാളുടെ അവസരം നിങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും നിലനിൽക്കുന്നത്. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ തിടുക്കം കാണിക്കുന്നത് ഒഴിവാക്കുക. കൂടുതൽ ജാഗ്രത പാലിച്ച് മുന്നോട്ടു പോകേണ്ടതാണ്. കൂടാതെ ഈ ദിവസം നിങ്ങളുടെ തെറ്റ് അംഗീകരിക്കാനും ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു വെള്ളി ചരട്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ എന്തെങ്കിലും തീർപ്പുകൽപ്പിക്കുന്നത് കാത്തിരിക്കുകയാണെങ്കിൽ കൂടുതൽ ക്ഷമ ആവശ്യമായി വരുന്നതാണ്. നിങ്ങളുടെ മികച്ച പ്രവൃത്തികൾ മറ്റുള്ളവരാൽ അംഗീകരിക്കപ്പെടും. ഒരു പുതിയ ആശയം നിങ്ങളുടെ സന്തോഷത്തിന് വഴി വെച്ചേക്കാം. ആരുടെയെങ്കിലും ഒരു അപ്രതീക്ഷിത സന്ദർശനവും നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കും. ഭാഗ്യ ചിഹ്നം - പ്രിയപ്പെട്ട കായിക വിനോദം
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഈ ദിവസം നിങ്ങൾ മറ്റൊരാളിൽ നിന്ന് കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരികെ നൽകാൻ സാധ്യതയുണ്ട്. നിങ്ങളുടെ അടുത്ത സുഹൃത്തിന് നിങ്ങളിലുള്ള വിശ്വാസം താൽക്കാലികമായി നഷ്ടപ്പെടാനുള്ള സാധ്യതയും ഇന്ന് നിലനിൽക്കുന്നുണ്ട്. അപ്രതീക്ഷിതമായി നിങ്ങൾ ചില സാധനങ്ങൾ വാങ്ങുന്നതിലൂടെ ഈ ദിവസം നിങ്ങൾക്ക് മികച്ചതായി മാറും. ഒരു പുതിയ ജോലിക്കുള്ള അവസരവും ഈ ദിവസം നിങ്ങളെ തേടിയെത്താം. ഭാഗ്യ ചിഹ്നം - ഒരു നിയോൺ ചിഹ്നം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് നഷ്ടപ്പെട്ട ഏതെങ്കിലും ഒരു അവസരം ഈ ദിവസം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതുവരെ തീർപ്പ് കൽപ്പിക്കാത്ത ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. ഉടൻ ഒരു യാത്രയ്ക്കുള്ള സാധ്യതയുമുണ്ട്. ഭാഗ്യചിഹ്നം - നിങ്ങളുടെ ഒരു പഴയ ഫോട്ടോ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് എന്തെങ്കിലും അതിയായ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അത് പിന്തുടരേണ്ട സമയമാണ് ഇന്ന്. അതേസമയം ചില നഷ്ടങ്ങൾ അനുഭവപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് നിങ്ങളെ കാര്യങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിപ്പിക്കാൻ സഹായിച്ചേക്കാം. ഭാഗ്യ ചിഹ്നം - ചുവപ്പു നിറത്തിലുള്ള ഹെഡ് ഫോണുകൾ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നത് നിങ്ങളുടെ മികച്ച തീരുമാനമായി മാറിയേക്കാം. കൂടാതെ ഈ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുമുണ്ട്. നിങ്ങൾ നിലവിൽ കുരുങ്ങിക്കിടക്കുന്ന ചില സാമ്പത്തിക പ്രശ്നങ്ങൾ ഈ ദിവസം പരിഹരിക്കപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു ലേഖനം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട ഒരു ദിവസമാണ്. കൂടാതെ ചുറ്റുമുള്ള കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുമാണ്. മുൻപ് നടന്ന ഒരു പ്രശ്നത്തിന്റെ കാരണം തേടാൻ ഇന്ന് നിങ്ങളെ പ്രേരിപ്പിച്ചേക്കാം. നിങ്ങളുടെ സഹോദരങ്ങൾക്ക് ചിലപ്പോൾ വൈദ്യസഹായം ആവശ്യമായി വരും. ഭാഗ്യ ചിഹ്നം - കർപ്പൂരം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതവുമായി വളരെ അടുത്ത് ബന്ധമുള്ള ഒരു വ്യക്തി ഈ ദിവസം ചില കാരണങ്ങളാൽ നിങ്ങളിൽ നിന്ന് അകന്നു നിന്നേക്കാം. നിങ്ങളുടെ സന്തോഷത്തിനു വേണ്ടി പുതിയ കാര്യങ്ങൾ ചെയ്യേണ്ട സമയമാണിത്. കൂടാതെ ഈ ദിവസം ഒരു സുഹൃത്തിന് നിങ്ങൾ ഒരു പ്രചോദനമായി മാറിയേക്കാം. വളരെ ധീരമായ ഒരു കാര്യം നടപ്പിലാക്കാൻ നിങ്ങൾ ഇന്ന് ആഗ്രഹിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു വിളക്ക്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചില നിർണായക രേഖകൾ നിങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങളുമായി ബന്ധപ്പെട്ട ഒരാൾ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിങ്ങളുടെ മാർഗ്ഗ നിർദ്ദേശം തേടിയേക്കാം. കരാറുകൾ ഏറ്റെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും അനുകൂല സമയമാണ് ഇന്ന്. ആകസ്മികമായി സംഭവിക്കുന്ന ചില കാര്യങ്ങളിൽ നിങ്ങൾ വൈകാരികമായി ഇടപെടാനുള്ള സാധ്യതയും ഉണ്ട്. ഭാഗ്യ ചിഹ്നം - ചന്ദ്രൻ