ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഏത് കാര്യത്തിലും നിങ്ങളുടെ വ്യക്തിപരമായ താല്പര്യവും കാര്യങ്ങളെക്കുറിച്ചുള്ള ബോധ്യവും ഉണ്ടെങ്കിൽ നിങ്ങൾക്ക് അക്കാര്യം മുന്നോട്ട് കൊണ്ടുപോകാനാകും. നിങ്ങളുടെ തൊഴിൽപരമായ പദ്ധതികൾ വ്യക്തിപരമായ പദ്ധതികൾക്കൊപ്പം തന്നെ ഉറപ്പിച്ച് നിർത്തേണ്ട സമയമാണിത്. നിങ്ങളെ കൂടി ടീമിൽ ചേർക്കണം എന്നാഗ്രഹിക്കുന്ന ചിലർ നിങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചേക്കാം. ഏതെങ്കിലും തരത്തിലുള്ള ഇരട്ട സ്വഭാവക്കാരെ വിശ്വസിക്കരുത്. ഭാഗ്യ ചിഹ്നം - മുഖംമൂടി
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു സംവിധാനത്തിൽ നിന്നും പെട്ടെന്ന് വരുന്ന പ്രതികരണം നിങ്ങളുടെ സാധ്യതകൾ കൂടുതലാണെന്ന് തോന്നിപ്പിച്ചേക്കാം. നിങ്ങളുടെ കഴിവുകളെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടാകാമെന്നതിനാൽ ഒരു നിശ്ചിതലക്ഷ്യം കൈവരിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് പ്രതീക്ഷകൾ ഉണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങളുടെ നേട്ടങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ട്പോകും. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ഒരു സ്പോൺസറെ നിങ്ങൾ കണ്ടെത്തിയേക്കാം. പുതിയ ഒരു പ്രോജക്റ്റ് വളരെ ആകർഷകമായി തോന്നാനിടയുണ്ട്.ഭാഗ്യചിഹ്നം - കിണർ
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കുക എന്നത് നിങ്ങളുടെ സ്വപ്നമാകും. അതിനായി നിങ്ങൾ കഠിനമായി പരിശ്രമിക്കുകയും ചെയ്യും. ഉണ്ടാകാനിടയുള്ള മാറ്റങ്ങളും പ്രതിബന്ധങ്ങളും നിങ്ങളെ മറിച്ചുള്ള ചിന്തകളിലേക്ക് ഒരിക്കലും നയിക്കില്ല. ഈ ബിസിനസ്സുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ഭാവി പദ്ധതികളും അവലോകനം ചെയ്യാവുന്നതാണ്. അതോടൊപ്പം മറ്റെന്തെങ്കിലും സാധ്യതകൾ നിങ്ങളുടെ മുന്നിൽ വന്നാൽ അത് പൂർണ്ണമായും തള്ളിക്കളയരുത്. നില നിന്ന് പോകാൻ ആവശ്യമായ സമ്പാദ്യങ്ങൾ നിങ്ങൾക്കുണ്ട്. ഭാഗ്യചിഹ്നം - സ്പോർട്സ് കാർ
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസ്സിന്റെ വ്യക്തതയെക്കുറിച്ചും സഹജാവബോധത്തെക്കുറിച്ചും ഇപ്പോൾ നിങ്ങൾക്ക് വ്യക്തമായ അറിവുണ്ട്. എന്തിനെയാണ് പിന്തുടരേണ്ടത് എന്നതിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. കോർപ്പറേറ്റ് ലോകത്തുള്ള ആരെങ്കിലും നിങ്ങളിൽ ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യത്തിന് പിന്തുണ നൽകിയേക്കാം. ശ്രമിക്കുന്നതോ കാത്തിരിക്കുന്നതോ ആയ ആളുകൾക്ക് അക്കാര്യങ്ങൾ നടക്കും, അതുപോലെ നിങ്ങളുടെ കാര്യങ്ങളും ഉടൻ നടക്കും. ഒരു രസകരമായ ഔട്ടിംഗിന് പോകാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - സെറാമിക് പാത്രം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സ്വകാര്യമായ കാര്യങ്ങൾ പരസ്യമായി പറയാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളറിയാതെ ചില കാര്യങ്ങളിൽ ഇടപെടാനിടയുണ്ട്. സമ്മിശ്രമായ വികാരങ്ങളും വിചാരങ്ങളും ഉണ്ടാകാനിടയുള്ള ദിവസമാണ്. നിങ്ങളിലേക്ക് ആകർഷിക്കപ്പെടുന്ന ആരെങ്കിലും നിങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചേക്കാം. നിങ്ങൾ വൈകാരികമായി വളരെ ദുർബലരായേക്കാം. ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ തത്കാലം അത് വിടുക. ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക. ഭാഗ്യചിഹ്നം - ചുവപ്പ് നിറം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഇന്നോളം ആസൂത്രണം ചെയ്യുകയോ ചിന്തിക്കുകയോ പോലും ചെയ്തിട്ടില്ലാത്ത അങ്ങേയറ്റം രസകരമായ എന്തെങ്കിലും ഒന്ന് നിങ്ങളെ തേടി വരാനിടയുണ്ട്. അത് നിങ്ങളുടെ കണ്മുന്നിൽ ഉണ്ടാകണമെന്നില്ല, എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം നിങ്ങൾ അഭിപ്രായം രൂപീകരിക്കുന്നതാവും ഉചിതം. വക്കീലന്മാർക്ക് വെല്ലുവിളി നിറഞ്ഞ രണ്ട് ദിവസമാണ് മുന്നിലുള്ളത്. ഭാഗ്യചിഹ്നം - സ്മാർട്ട് വാച്ച്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: മത്സരബുദ്ധിയുള്ളവരായിരിക്കുക എന്നത് വളരെ പ്രധാനം തന്നെയാണ്. പക്ഷേ അതിനായുള്ള ആസൂത്രണമോ തന്ത്രമോ ഒന്നും ഉണ്ടാകുന്നില്ല. നിങ്ങളുടെ ഇടപാടുകളിൽ നിങ്ങൾ വ്യക്തവും സുതാര്യവുമായിരിക്കണം. നിങ്ങളോട് അടുപ്പമുള്ള ഒരാൾക്ക് ഹൃദയാഘാതം ഉണ്ടാകാനിടയുണ്ട്. ,ആരോഗ്യപരമായി നിങ്ങൾക്ക് അൽപ്പം വിഷമതകൾ ഉണ്ടാകുന്ന സാഹചര്യമുണ്ട്.ഭാഗ്യചിഹ്നം - തലയണ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനോഭാവം നിങ്ങൾക്ക് ഒരു സ്ഥാനം നേടി തന്നേക്കാം. നിങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾക്ക് നിങ്ങളുടെ ബന്ധങ്ങളും കാരണമായേക്കാം. എന്നാൽ അതേ സമയം നിങ്ങൾക്ക് ആളുകളുമായി വിശ്വാസപരമായ ചില പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. മുതിർന്നവർക്കും അധികാരസ്ഥാനത്തുള്ളവർക്കും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ഏറ്റവും വലിയ വിമർശകനും പിന്തുണാ സംവിധാനവുമായി തുടരും. ഒരു വസ്തു വിൽക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നേക്കാം. ഭാഗ്യചിഹ്നം - എംബ്രോയ്ഡറി വർക്ക്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മറ്റാളുകൾക്ക് നിങ്ങളിൽ ചില കുറവുകളോ അല്ലെങ്കിൽ ഒരു നിശ്ചിത ചുമതല നിർവഹിക്കാൻ കഴിവില്ലാത്തതോ ആയി തോന്നാനിടയുള്ള നിരവധി സമയങ്ങളുണ്ടാകാം, എന്നാൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുള്ള പോരായ്മയോ കഴിവില്ലായ്മയോ ഇല്ല എന്നതാണ് വസ്തുത. അതിനാൽ നിങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുക, നിങ്ങളുടെ മുന്നിലുള്ള കാര്യങ്ങൾക്കായി തയ്യാറെടുക്കുക എന്നതാണ് ഉത്തമം. കൂടാതെ, ഒന്നും പൂർണ്ണമായി മനസ്സിലാക്കാതെ എന്തെങ്കിലും ചെയ്യരുത്. നിങ്ങൾ കൂടുതൽ ധീരമായ ചുവടുകൾ എടുക്കുന്നത് ഭാവിയിൽ കാണാം. ഭാഗ്യ ചിഹ്നം - ഒരു മയിൽ
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഭൂതകാലത്തിൽ നിന്നുള്ള ഒരു കയ്പേറിയ അനുഭവം വീണ്ടും ആവർത്തിച്ചേക്കാം, പക്ഷേ കൃത്യമായി അങ്ങനെ ആയിരിക്കില്ല, അതുകൊണ്ട് തന്നെ നിങ്ങൾ അതിൽ ഭയപ്പെടേണ്ടതില്ല. പുതിയ സംഭവങ്ങൾ മികച്ച അനുഭവത്തിന് വഴിയൊരുക്കും. യോഗ്യരായവരുടെ കൂടെ മറ്റെവിടെയെങ്കിലും നിങ്ങളുടെ ജോലിസ്ഥലത്തെ പ്രതിനിധീകരിക്കാൻ ഉടൻ അവസരം ലഭിക്കും. സുതാര്യത നിങ്ങൾക്ക് നിരവധി ആരാധകരെ ഉണ്ടാക്കിത്തരാൻ പോകുന്നതിനാൽ സുതാര്യത നിലനിർത്തുക. ഭാഗ്യ ചിഹ്നം - ഒരു സെലിബ്രിറ്റി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ നിങ്ങൾ ഒറ്റപ്പെട്ട് പോയേക്കുമെന്ന ഭയം നിങ്ങൾക്ക് തോന്നിയേക്കാം, എന്നാൽ ഒരിക്കലൂം അങ്ങനെയല്ല എന്ന് മനസിലാക്കണം. സമയം എന്നത് വളരെ ചലനാത്മകവും എല്ലാവർക്കുമായി മാറിക്കൊണ്ടിരിക്കുന്നതുമാണ്. നിങ്ങൾക്ക് സംഭവിച്ച മുൻകാല തെറ്റുകളിലേയ്ക്ക് തിരിഞ്ഞുനോക്കുകയും അവലോകനം ചെയ്യുകയും വേണം, കാരണം അവ നിങ്ങളുടെ മനോഭാവത്തിൽ മാറ്റമില്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നുണ്ടാകണം. ഒരു ആത്മീയ യാത്രയ്ക്കുള്ള സാധ്യതയുണ്ട്, അത് മുൻകൂട്ടി ആസൂത്രണം ചെയ്തേക്കാം. നിങ്ങൾക്ക് നഷ്ടപ്പെട്ടതായി തോന്നുന്ന ഊർജ്ജം നിങ്ങളുടെ ചങ്ങാതിക്കൂട്ടം തിരികെ കൊണ്ടുവരാൻ പോകുന്നു. ഭാഗ്യ ചിഹ്നം - നിയോൺ തുണി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വിവാഹാലോചനകൾ നടത്തുന്നുണ്ടെങ്കിൽ അതിപ്പോൾ നടക്കാനുള്ള സാധ്യത കൂടുതലാണ്. ചില കൂട്ടുകെട്ടുകൾക്കിടയിൽ നിന്ന് നിങ്ങൾക്കായി വിധിക്കപ്പെട്ട വ്യക്തിയെ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളോട് വളരെയധികം അടുപ്പമുള്ള ആരെങ്കിലും നിങ്ങൾ ആഗ്രഹിക്കുന്നത് തന്നെ ആഗ്രഹിക്കുകയും പക്ഷെ അത് കിട്ടാൻ ഭാഗ്യമില്ലാത്തയാളാണെന്ന് ചിന്തിക്കുകയും ചെയ്യുന്നുണ്ടാകാം. ചില സമയങ്ങളിൽ നിഷേധാത്മക മനോഭാവം നിങ്ങളെ ജീവിതത്തിൽ കുറച്ച് ചുവടുകൾ പിന്നോട്ട് വയ്ക്കാൻ പ്രേരിപ്പിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു മരം