കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍ - മറ്റാരുടെയെങ്കിലും ജോലിയില്‍ തടസം നിന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. അടുത്ത സുഹൃത്ത് ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കും. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്തുപോകും. ഭാഗ്യ ചിഹ്നം - ബാസ്കറ്റ്ബോള്‍ കോര്‍ട്ട്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍ - സുഹൃത്തുക്കള്‍ക്കായി ഈ ദിവസം നീക്കിവെക്കാം. റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രതിഫലം ലഭിച്ചുതുടങ്ങും. കോടതിയില്‍ കേസ് നടക്കുന്നുണ്ടെങ്കില്‍ അതില്‍ പുരോഗതി ഉണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ - നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ സമയമെടുത്തേക്കും. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മുമ്പ് ചെയ്ത സല്‍പ്രവൃത്തികളുടെ ഗുണഫലങ്ങള്‍ ലഭിക്കും. പ്രശ്നത്തിലുള്ള ഒരു സുഹൃത്ത് നിങ്ങളുടെ അടുത്ത് ഉപദേശം തേടിയെത്തും. ഭാഗ്യ ചിഹ്നം - ഒരു സ്ഫടികം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍ - ഏറെ നാളത്തെ അരാജകത്വങ്ങള്‍ക്ക് ശേഷം ഇന്ന് കൂടുതല്‍ സമാധാനപരമായ സാഹചര്യങ്ങള്‍ തേടിയെത്തും. ബന്ധുക്കള്‍ വീട്ടില്‍ എത്തും. അതിഥികളെ സല്‍ക്കരിക്കുന്നത് നിങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കിയേക്കാം. ജോലി സംബന്ധമായ നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. ഭാഗ്യചിഹ്നം - ഒരു സിറിഞ്ച്.