ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: റിസ്കുകള്‍ എടുക്കേണ്ട സാഹചര്യമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവയില്‍ സമയമെടുത്ത് ആലോചിച്ച ശേഷം മാത്രമെ തീരുമാനമെടുക്കാന്‍ പാടുള്ളു. ജോലിസ്ഥലത്ത് എല്ലാവരില്‍ നിന്നും ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെടും. യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ വിലപിടിപ്പുമുള്ള സാധനങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം.
ഭാഗ്യ ചിഹ്നം - ഒരു നീല ബാഗ്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ തീരുമാനങ്ങളും ശ്രമങ്ങളും തല്ക്കാലം മാറ്റി വയ്ക്കേണ്ടി വരും. തുടര്‍പഠനത്തിന് പരിശ്രമിക്കുന്നവര്‍ അതേ വഴിയില്‍ തന്നെ മുന്നോട്ട് പോകണം. ആധികാരികത ഇല്ലാത്ത ചില രേഖകള്‍ കാരണം ആശങ്കകള്‍ ഉണ്ടാകും.
ഭാഗ്യ ചിഹ്നം - ഒരു നിയോണ്‍ ബാന്റ്.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ ലളിതമായ സംസാരങ്ങള്‍ പുതിയ അവസരങ്ങള്‍ക്ക് വഴികാട്ടും. ആ വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് നിങ്ങള്‍ തയ്യാറാകും. പങ്കാളിയുമായുള്ള തര്‍ക്കം ഒരു ദിവസം വരെ നീണ്ടു നിന്നേക്കാം. ജോലിസ്ഥലത്ത് നിന്നുള്ള ചെറിയ യാത്രകള്‍ മനസ്സിന് സന്തോഷം നല്‍കും.
ഭാഗ്യ ചിഹ്നം - വജ്രം
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടാകുമെങ്കിലും അതില്‍ വളരെ കുറച്ച് പേരുമായി മാത്രമേ അടുത്ത ബന്ധം സ്ഥാപിക്കുകയുള്ളു. ചെറിയൊരു വിഷാദം നിങ്ങളെ പിടികൂടാന്‍ സാധ്യതയുള്ളതിനാല്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുക. അവിവാഹിതര്‍ക്ക് അനുകൂല സമയം.
ഭാഗ്യ ചിഹ്നം - പച്ച നിറത്തിലുള്ള വസ്ത്രം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഓരോ ചലനങ്ങളിലും ശ്രദ്ധ വേണം. ചെറിയ ചില അപകടങ്ങളോ മുറിവുകളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായേക്കാവുന്ന ആരെങ്കിലും അതേ രീതിയില്‍ തിരിച്ചടിക്കാന്‍ തയ്യാറായേക്കില്ല. ശമ്പളത്തെക്കുറിച്ചോ പ്രമോഷനെക്കുറിച്ചോ ഉള്ള ഒരു നല്ല വാര്‍ത്ത നിങ്ങളെത്തേടിയെത്തും.
ഭാഗ്യ ചിഹ്നം - താക്കോൽ ദ്വാരം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായ ചില ഷോപ്പിംഗ് അനുഭവം ഇന്നത്തെ ദിവസം സന്തോഷകരമാക്കും. ജോലിയില്‍ നിന്ന് ഒരു ദിവസം ലീവെടുത്ത് സുഹൃത്തുക്കളെ കാണും. പഴയ ഓര്‍മ്മകളിലെ ചില സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് സന്തോഷിക്കും.
ഭാഗ്യ ചിഹ്നം - സ്വര്‍ണ്ണ നിറത്തിലുള്ള സ്ലിപ്പര്‍
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന തടസ്സങ്ങളെ കരുതിയിരിക്കുക. മാനേജ്മെന്റിന് മുന്നില്‍ നിങ്ങള്‍ അവതരിപ്പിക്കുന്ന പ്രസന്റേഷനെപ്പറ്റി സമ്മിശ്രി അഭിപ്രായം ലഭിക്കും. ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന സ്വഭാവം ഉപേക്ഷിക്കണം.
ഭാഗ്യ ചിഹ്നം - ഒരു ആടുന്ന കസേര
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില കലാപ്രകടനങ്ങള്‍ നിങ്ങളില്‍ സ്വാധീനം ചെലുത്തും. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ചില വശങ്ങളെപ്പറ്റി നിങ്ങള്‍ക്ക് കൂടുതല്‍ ബോധ്യമുണ്ടാകും. ഒരു പുതിയ ബിസിനസ് പ്ലാനിനെപ്പറ്റിയുള്ള ആലോചന നിങ്ങളെ പ്രചോദിപ്പിച്ചേക്കാം.
ഭാഗ്യ ചിഹ്നം - ഒരു ഫോട്ടോ ഡിസ്പ്ലേ
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിപരമായി നിങ്ങളോട് ആരെങ്കിലും പറയുന്നത് വരെ അത്തരം വിവരങ്ങളില്‍ വിശ്വാസമര്‍പ്പിക്കരുത്. നിങ്ങളുടെ സുഹൃത് വലയത്തിലേക്ക് ഒരു പുതിയ വ്യക്തി പ്രവേശിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള കാലം.
ഭാഗ്യ ചിഹ്നം - ഒരു ആര്‍ട്ട് ഗാലറി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ബാധിക്കുന്ന വിഷയമായാലും എപ്പോഴും സത്യം തുറന്ന് പറയാന്‍ ശ്രമിക്കുക. നിങ്ങളുടെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിക്കേണ്ട അനുമതിയില്‍ കാലതാമസം അനുഭവപ്പെടും. കെട്ടിക്കിടക്കുന്ന നിയമപ്രശ്നങ്ങളില്‍ പുരോഗതി ഉണ്ടാകും.
ഭാഗ്യ ചിഹ്നം - ഒരു കയര്‍