ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ നിലവിലെ മാനസികാവസ്ഥയെ കുറിച്ച് നിങ്ങൾ കൂടുതൽ ചിന്തിക്കാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും ഇപ്പോൾ ഒരു മാറ്റം നിങ്ങൾക്ക് ആവശ്യമാണ്. എന്നാൽ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് ആകുലപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഇന്ന് അപ്രതീക്ഷിതകരമായി നടക്കുന്ന ഒരു കാര്യം ഈ ദിവസത്തെ നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കും. അതേസമയം മറ്റുള്ളവരുടെ കയ്യിൽ നിന്നും ഉപകാരങ്ങൾ സ്വീകരിക്കുന്നത് ഇന്ന് ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - ചില ചിഹ്നങ്ങൾ
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ചുമതലകൾ കൃത്യസമയത്ത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കും. എന്നാൽ മറ്റുള്ളവരിൽ വിശ്വാസം അർപ്പിക്കുന്നതിൽ നേരിയ ബുദ്ധിമുട്ട് അനുഭവപ്പെടും. ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഫലപ്രദമായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലൂടെ പുതിയ ആശയങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു കൊളാഷ്
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ജോലി സ്ഥലത്ത് നിങ്ങൾ ചില മാറ്റങ്ങൾക്കായി ആസൂത്രണം ചെയ്യും. കൂടാതെ ഈ ദിവസം നിങ്ങൾ ചില യാഥാർത്ഥ്യങ്ങൾ തിരിച്ചറിയും. ചില കാര്യങ്ങളിൽ വ്യക്തത ലഭിക്കുകയും ചെയ്യും. നിങ്ങളുമായി അടുപ്പമുള്ള ഒരാളുടെ സമീപനം ഈ ദിവസം മുന്നോട്ടു പോകാൻ നിങ്ങളെ സഹായിക്കും . ഭാഗ്യ ചിഹ്നം - ആകാശത്തിലെ നക്ഷത്രം
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ചില ശീലങ്ങൾ മാറ്റാൻ നിങ്ങൾ ആഗ്രഹിക്കും. തർക്കങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. മറ്റൊരാളുടെ മാനസികാവസ്ഥ മനസ്സിലാക്കാനും നിങ്ങൾ ഈ ദിവസം ശ്രമിക്കേണ്ടതാണ്. ഭാഗ്യ ചിഹ്നം - ഒരു ചെരുപ്പുകുത്തി
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചില സാമ്പത്തിക ഇടപാടുകളിൽ ആയിരിക്കും നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാൽ നിങ്ങളുടെ ക്രമരഹിതമായ അധിക ചെലവുകൾ ഈ ദിവസം നിയന്ത്രിക്കേണ്ടതാണ്. അതേസമയം ചില പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങളെ തേടിയെത്താം. എന്നാൽ നിങ്ങളുടെ വയറിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു വെള്ളി തട്ടം
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര് : നിങ്ങൾക്ക് ഈ ദിവസം ഏകാന്തതയിലൂടെ കടന്നുപോകുന്നതായി സ്വയം തോന്നിയേക്കാം. അതുകൊണ്ട് തന്നെ ഒരു പുതിയ കൂട്ടിനായി നിങ്ങൾ ഈ ദിവസം ആഗ്രഹിക്കും. എന്നാൽ അതിനു വേണ്ടി കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. സ്ഥിരമായ ഒരു ആരോഗ്യകരമായ ദിനചര്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്തമമായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു അലാറം ക്ലോക്ക്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരു ബിസിനസുകാരൻ ആണെങ്കിൽ ഈ ദിവസം ചില നിയമപരമായ സാഹചര്യങ്ങളെ മറികടക്കേണ്ടതായി വന്നേക്കാം. അതുകൊണ്ടുതന്നെ നിങ്ങളുടെ ഇടപാടുകൾ സൂക്ഷ്മമായി പരിശോധിക്കുകയും അവലോകനം ചെയ്യുകയും വേണം. വളരെ സ്വാധീനം ഉള്ള ഒരു വ്യക്തിയെ ഈ ദിവസം നിങ്ങൾ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - പഴങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു പാത്രം
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ജോലികളിൽ നിന്ന് ഒരു വിശ്രമം നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. ഒരു ചെറിയ ഇടവേള എടുക്കാൻ നിങ്ങൾ ആസൂത്രണം ചെയ്യാനുള്ള സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് അറിയാൻ വേണ്ടി മാത്രം ചിലർ നിങ്ങളുമായി അടുത്തേക്കാം. അതിനാൽ അത്തരം ആളുകളിൽ കൂടുതൽ ജാഗ്രത പാലിക്കുക. ഭാഗ്യ ചിഹ്നം - നിങ്ങൾക്ക്ഇഷ്ടമുള്ള കാറിന്റെ ചിത്രം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസത്തിന്റെ ആരംഭത്തിൽ വളരെ സാവധാനത്തിൽ മുന്നോട്ടുപോകുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. എന്നാൽ വൈകുന്നേരത്തോടെ നിങ്ങളുടെ വേഗത വർദ്ധിക്കും. നിങ്ങളുടെ പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും സംസാരിക്കാനും അനുയോജ്യമായ ഒരു ദിവസം കൂടിയാണ് ഇന്ന്. അതേസമയം നിങ്ങൾ ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ ആണെങ്കിൽ ഈ ദിവസം മുതൽ നിങ്ങളുടെ ജോലിഭാരം വർദ്ധിക്കും. ഭാഗ്യ ചിഹ്നം - ഒരു പുതിയ നോവൽ
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പഴയ സുഹൃത്തുക്കൾ നിങ്ങളെ കണ്ടുമുട്ടാൻ ഈ ദിവസം ആഗ്രഹിച്ചേക്കാം. മാതാപിതാക്കളോട് ആശയവിനിമയം നടത്തുന്നതിൽ കൂടുതൽ ശ്രദ്ധിക്കുക. കൂടാതെ ഇന്ന് വലിയ രീതിയിലുള്ള അലസത നിങ്ങൾക്ക് അനുഭവപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതിനെ നിങ്ങൾ സ്വയം മറികടേണ്ടതാണ്. ഭാഗ്യ ചിഹ്നം - ഒരു പരുക്കൻ പാത
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ കാത്തിരുന്ന ചില കാര്യങ്ങൾ നിങ്ങളെ ഈ ദിവസം തേടിയെത്തും. എന്നാൽ ദൗത്യം പൂർത്തിയാക്കാൻ വലിയ പരിശ്രമം നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. ഇതിനിടയിൽ നിങ്ങളുടെ മറ്റു ചില വലിയ ആഗ്രഹങ്ങൾ മാറ്റിവയ്ക്കേണ്ട സാഹചര്യം വന്നേക്കാം. നിങ്ങൾക്ക് ഈ വർഷം ചെയ്യേണ്ട ചില കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു പ്രത്യേകതയുള്ള കാർ നമ്പർ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : ഈ ദിവസത്തിന്റെ ആദ്യപകുതിയിൽ നിങ്ങൾക്ക് ജോലി ചെയ്യാനുള്ള മാനസികാവസ്ഥ വളരെ കുറവായിരിക്കും. കാരണം അലസത നിങ്ങളെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്ഥിതി മെച്ചപ്പെടും. ഗാഢമായി ചില കാര്യങ്ങളെക്കുറിച്ച് ഈ ദിവസം നിങ്ങൾ ചിന്തിക്കാനുള്ള സാധ്യതയും ഉണ്ട്. ഭാഗ്യ ചിഹ്നം - ഒരു സ്വർണ്ണ മോതിരം