ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സമയത്തിന്റെ വില മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ എല്ലാ ജോലികളും സമയ ബന്ധിതമായി ചെയ്തു തീര്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കും. അതില്‍ നിങ്ങള്‍ വിജയം കാണുകയും ചെയ്യും. ഭാഗ്യ ചിഹ്നം - നിങ്ങളുടെ പ്രിയപ്പെട്ട ഗാനം
ലിയോ ( Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ അധികം ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിങ്ങളുടെ മനസിലെ പദ്ധതികള്‍ അവതരിപ്പിക്കാന്‍ ഇന്ന് നല്ല ദിവസമായിരിക്കാം. കാര്യങ്ങളിലെ എല്ലാ വിശദാംശങ്ങളും മുന്‍കൂട്ടി ചര്‍ച്ച ചെയ്യുന്നു എന്ന് ഉറപ്പാക്കുക. ഭാഗ്യ ചിഹ്നം - ഒരു നാഴികക്കല്ല്.
വിര്‍ഗോ ( Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബുദ്ധി നയിക്കുന്ന വഴിയേ സഞ്ചരിക്കുക. തീര്‍ച്ചയായും അത് നിങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിച്ചേക്കാം. ഒരു പങ്കാളി എന്ന നിലയില്‍ നിങ്ങള്‍ ഏതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കുകയാണെങ്കില്‍ നിങ്ങളുടെ അഭിപ്രായം വളരെ പ്രധാനമാണ്. നിങ്ങളുടെ ഒരു ക്ലയിന്റ് നിങ്ങളെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിശ്വസിക്കാന്‍ തുടങ്ങിയേക്കും. ഭാഗ്യ ചിഹ്നം - ഡിജിറ്റല്‍ സൈന്‍.
ലിബ്ര (Libra - തുലാം രാശി) സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചില തെറ്റിദ്ധാരണകള്‍ നീങ്ങിയേക്കാം. ഇന്നത്തെ ദിവസം നിങ്ങള്‍ ദിവസം പതിവ് ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ വിശ്രമ സമയത്തിന് തടസങ്ങള്‍ ഉണ്ടായേക്കും. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യം ശ്രദ്ധിക്കുക. വ്യായാമം ചെയ്യുന്നത് പതിവാക്കുക. ഭാഗ്യ ചിഹ്നം - ഒരു എല്‍ഇഡി ബോര്‍ഡ്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പതിവിലും വേഗത കുറഞ്ഞ ദിവസം ആയി നിങ്ങള്‍ക്ക് അനുഭവപ്പെടും. റിയല്‍ എസ്റ്റേറ്റ് കാര്യങ്ങളില്‍ ആരെങ്കിലും നിങ്ങളുടെ സഹായം തേടും. ദീര്‍ഘനേരം എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കില്‍ അത് നിങ്ങളില്‍ മടുപ്പ് ഉളവാക്കിയേക്കും. ദീര്‍ഘ നേരമുള്ള നടത്തം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും. ഭാഗ്യ ചിഹ്നം - ഒരു നേർരേഖ
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ദൂരത്തുള്ള നിങ്ങളുടെ സുഹൃത്തുക്കളുമായി ബന്ധം നിലനിര്‍ത്തുന്നത് ഇപ്പോള്‍ ഉപയോഗപ്രദമായേക്കാം. ജോലി തിരക്കും അതേസമയം രസകരമായ കാര്യങ്ങളും ഇടകലര്‍ന്ന ദിവസമാണിന്ന്. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുക. ദഹനം സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടാകാം. ഭാഗ്യ ചിഹ്നം - ഒരു ഒരു മെഴുകുതിരി സ്റ്റാന്‍ഡ്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വീട്ടിലും ജോലിസ്ഥലത്തും കാര്യങ്ങള്‍ ക്രമീകരിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തും. നിങ്ങള്‍ക്ക് ഉത്കണ്ഠയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം, ധ്യാനിക്കുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - ഒരു ഒരു സിലിക്കണ്‍ മാതൃക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിര്‍ണായകമായ ജോലികള്‍ നിങ്ങളുടെ അരികിലെത്തും. നിങ്ങള്‍ക്ക് ചുറ്റും അപവാദങ്ങള്‍ പ്രചരിപിക്കുന്നവര്‍ ഉണ്ടാകാം. കുടുംബാംഗങ്ങള്‍ എല്ലായ്പ്പോഴും എന്ന പോലെ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. വ്യായാമം ചെയ്യുക. ഭാഗ്യ ചിഹ്നം - ഒരു തടിപ്പെട്ടി