ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ സഹായം നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. എങ്കിലും സാമ്പത്തിക സഹായത്തിനായി കൈ നീട്ടേണ്ട സാഹചര്യം ഉണ്ടാവില്ല. ഈ ദിവസം നിങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തത് അനുസരിച്ച് പ്രവർത്തിക്കുന്നതായിരിക്കും ഉചിതം. ഭാഗ്യ ചിഹ്നം - ഒരു നാളികേരം
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ജോലി സംബന്ധമായി നടത്തുന്ന ഒരു യാത്ര നിങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരാം. കൂടാതെ നിങ്ങളും ഒരു യാത്ര നടത്താൻ ആഗ്രഹിക്കുന്ന സമയമാണ് ഇത്. നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ചില കാര്യങ്ങൾക്കായി പ്രേരിപ്പിക്കുന്നതായി ഈ ദിവസം അനുഭവപ്പെടും. മറ്റുള്ളവരുടെ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - റോസ് പൂന്തോട്ടം
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളെ തേടിയെത്തുന്ന ഒരു മികച്ച അവസരം പാഴായി പോകാൻ സാധ്യതയുണ്ട്. ഒരു ആത്മാർത്ഥ സൗഹൃദം നഷ്ടമാകാനുള്ള സാധ്യതയും ഈ ദിവസം നിലനിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലം ഇന്ന് ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു പൂന്തോട്ടം
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജോലിസ്ഥലത്ത് ചിലരുടെ ഭാഗത്തുനിന്ന് പ്രയാസകരമായ പെരുമാറ്റങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം. ഇതുവരെ തീർപ്പ് കലിപ്പിക്കാത്ത കരാറുകൾ വേഗത്തിൽ നടപ്പിലാക്കാനുള്ള സാധ്യതയും ഇന്ന് ഉണ്ട്. കൂടാതെ മിതമായ രീതിയിൽ ആഹാരം കഴിക്കാൻ ഈ ദിവസം ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു ഒപ്പ്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം കുറച്ച് നാളത്തേക്ക് ഒരു അവധി ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കൂടാതെ ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് ഇന്ന് താൽപര്യം ജനിക്കാം. ഈ ദിവസം നിങ്ങൾക്ക് ലഭിക്കുന്ന ഫലപ്രദമായ ഒരു ഉപദേശം നിങ്ങൾക്ക് ഈ ദിവസം വളരെ ഉപയോഗപ്രദമാകും. അതേസമയം നിങ്ങളുടെ സഹോദരങ്ങൾക്ക് ചില സാമ്പത്തിക സഹായം ആവശ്യമായി വന്നേക്കാം . ഭാഗ്യ ചിഹ്നം - ഒരു ലോഹ കരകൗശലം
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഈ ദിവസം മുതൽ നിങ്ങൾക്ക് ജോലിയിൽ ഉള്ള സമ്മർദ്ദം വർദ്ധിക്കും. കുറച്ചുസമയത്തിനുള്ളിൽ ഒരു വിശ്രമം നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. ഇന്ന് നിങ്ങളുടെ അടുത്ത സുഹൃത്തുമായി ഒരു യാത്ര പോകാനുള്ള സാധ്യതയും ഉണ്ട്. കൂടാതെ ആശയ കുഴപ്പമില്ലാതെ കാര്യങ്ങൾ തീരുമാനിക്കാൻ നിങ്ങൾക്ക് ഈ ദിവസം സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് പാത്രം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഇപ്പോഴുള്ള പ്രായോഗിക മനോഭാവം നിങ്ങളുമായി അടുപ്പമുള്ള ചിലയാളുകളെ വിഷമിപ്പിച്ചേക്കാം. ഈ ദിവസം നിങ്ങളുടെ പങ്കാളി ഒരു മികച്ച ആശയം നിങ്ങളുമായി പങ്കുവെക്കാൻ സാധ്യതയുണ്ട്. ഇന്ന് ഒരു മികച്ച പ്രവൃത്തി ദിവസമായിരിക്കും. ഇത് നിങ്ങളുടെ ഈ ദിവസത്തെ സന്തോഷം വർദ്ധിപ്പിക്കും. ഒരു മാറ്റത്തിനായുള്ള നിർദ്ദേശം നിങ്ങളെ ഇന്ന് തേടിയെത്താം. ഭാഗ്യചിഹ്നം - ഇഷ്ടപ്പെട്ട സുഗന്ധദ്രവ്യം
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജോലി സ്ഥലത്തെ മുതിർന്നവർ നിങ്ങളുടെ ജോലിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിങ്ങളുടെ പ്രവർത്തികളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഈ ദിവസം ആസൂത്രണം ചെയ്യുക. നിങ്ങളുടെ അമിതമായ പ്രതിബദ്ധത പിന്നീട് ചില ഒഴികഴിവുകളിലേക്ക് നയിച്ചേക്കാം. ഇന്ന് ഉറക്കക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു പഴയ ക്ലോക്ക്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ മികച്ച രീതിയിൽ ചെയ്ത ജോലികളുടെ അംഗീകാരം നിങ്ങൾക്ക് ലഭിക്കാൻ ഇടയില്ല. ഇന്നത്തെ നിങ്ങളുടെ മനോനില തർക്കങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജോലിക്കും ആശയങ്ങൾക്കും ഈ ദിവസം മികച്ച പിന്തുണ ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു ബലൂൺ
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുമായി അടുത്ത ബന്ധമുള്ള ഒരാൾക്ക് ഈ ദിവസം ചില വിശ്വാസപ്രശ്നങ്ങൾ ഉടലെടുത്തേക്കാം. ഈ ദിവസം നിങ്ങൾക്ക് ചില ഉത്കണ്ഠ അനുഭവപ്പെടാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുകൂല സമയമായിരിക്കും. അതേസമയം ഇന്ന് വിശപ്പില്ലായ്മ അനുഭവപ്പെടാം. ഭാഗ്യ ചിഹ്നം - ഒരു വേപ്പ് മരം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: മറ്റൊരാളുടെ ചില ഉത്തരവാദിത്തങ്ങൾ നിങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം ഈ ദിവസം ഉണ്ടായേക്കാം. എന്നാൽ അതിനു വേണ്ടി പകരം നിങ്ങളെ നിയോഗിച്ചതാണെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ പേടിസ്വപ്നം കാണുകയാണെങ്കിൽ അത് ചില സൂചനകൾ ആണെന്ന് ഓർക്കുക. നിങ്ങളുടെ സംസാരവും ഭാവപ്രകടനവും ശ്രദ്ധിക്കപ്പെടുന്ന ദിവസമാണ് ഇന്ന്. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന പെട്ടി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: കഴിഞ്ഞുപോയ ചില കാര്യങ്ങൾ വീണ്ടും പലവിധത്തിൽ നിങ്ങൾക്ക് ഈ ദിവസം അനുഭവപ്പെടും. കുടുംബത്തിൽ മുൻപ് സംഭവിച്ച ചില മഹത്തായ കാര്യങ്ങളെ കുറിച്ച് നിങ്ങൾ വീണ്ടും ഓർക്കും. പുതിയ സാഹചര്യങ്ങളെ അംഗീകരിക്കാനുള്ള നല്ല സമയമായി ഈ ദിവസത്തെ കണക്കാക്കുക. നിങ്ങളുടെ ഒരു പുതിയ ആശയം ലാഭത്തിലേക്ക് നയിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു വിളക്ക്