ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങൾ നന്നായി ആലോചിച്ചു മാത്രം ആസൂത്രണം ചെയ്യണം. നിങ്ങൾ ചില കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവയ്ക്കുന്നുണ്ടാകാം, പക്ഷേ അവ ഉടൻ തന്നെ ചെയ്തു തീർക്കുന്നതാണ് നല്ലത്. പരിചയത്തിലുള്ള ഒരാൾ സഹായം അഭ്യർത്ഥിച്ച് വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു ജമന്തി
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ക്ഷമാശീലം നിങ്ങൾക്കു തന്നെ ഗുണം ചെയ്തേക്കാം. നിങ്ങളെ ചില മാനസിക സംഘർഷങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു നല്ല കൗൺസിലറെ കാണാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് അവർ പ്രതീക്ഷിക്കുന്നതിലും മികച്ച ഫലം ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു തേനീച്ച
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്നു നിങ്ങൾ സന്തോഷിക്കാൻ ചില കാരണങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളോട് ഗൗരവമുള്ള ചില കാര്യങ്ങൾ സംസാരിക്കാനിടയുണ്ട്. നഷ്ടപ്പെട്ട എന്തെങ്കിലും തിരിക ലഭിച്ചേക്കാം. നല്ല തിരക്കുള്ള ദിവസമായിരിക്കും ഇത്. ഭാഗ്യ ചിഹ്നം - ഒരു പർവതം
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കഴിഞ്ഞ കുറച്ച് നാളുകളായി നിങ്ങൾ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ സംഭവിച്ചേക്കാം. നിങ്ങളുടെ പങ്കാളിയിൽ നിന്നുള്ള ഒരു നല്ല വാർത്ത നിങ്ങളെ സന്തോഷിപ്പിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദിനചര്യ തടസപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു പുരാവസ്തു
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ആസൂത്രിതമല്ലാത്ത രീതിയിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അതേക്കുറിച്ചുള്ള ഒരു സൂചന ലഭിച്ചേക്കാം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ തിരക്കു കൂട്ടരുത്. അതിന്റെ പ്രത്യാഘാതങ്ങൾ ഭാവിയിൽ ഉണ്ടായേക്കാം. ഭാഗ്യ ചിഹ്നം - ഒരു പ്ലാറ്റിനം മോതിരം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കും. ജോലിയെക്കുറിച്ചോർത്ത് മനസിൽ അമിത സമ്മർദം ചെലുത്തരുത്. നിങ്ങളുടെ ചുമതലകൾ പൂർത്തിയാക്കാനാകും. നിങ്ങളുടെ ഊർജം നല്ല കാര്യങ്ങൾക്കായി ചെലവഴിക്കണം. ഭാഗ്യചിഹ്നം - ഒരു ഫോട്ടോ
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഒരു യാത്രയ്ക്കായി തയ്യാറെടുക്കുകയാണെങ്കിൽ അത് നടപ്പിലാക്കാൻ അനുകൂലമായ ദിവസമാണ്. ഒരു ബന്ധുവോ സുഹൃത്തോ നിങ്ങളെ സ്നേഹത്തോടെ ഓർക്കും. ബിസിനസ് ചെയ്യുന്നവർക്ക് വാങ്ങാനും വിൽക്കാനും അനുകൂലമായ ദിവസമാണ്. ഭാഗ്യ ചിഹ്നം - ഒരു രാപ്പാടി