ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ എന്തൊക്കെയോ ചിലത് മനസ്സിലിട്ട് ആലോചിച്ച് നടക്കുന്നുണ്ട്. ഇപ്പോൾ ആ ആലോചനകൾ അവസാനിപ്പിക്കാനും കാര്യങ്ങൾ പ്രവർത്തിപഥത്തിലേയ്ക്ക് കൊണ്ട് പോകാനുമുള്ള സമയമാണ്. മറ്റുള്ളവരുടെ ഉപദേശം തൽക്കാലം നിങ്ങൾ ശ്രദ്ധിക്കേണ്ടതില്ല, കാരണം നിങ്ങളുടെ ആലോചനകൾ ശരിയായിരിക്കാം. ഒരു പുതിയ പ്രൊജക്ട് കിട്ടാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - വെള്ളക്കല്ല്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ എത്ര പരിശ്രമിച്ചാലും ശരി കൃത്യസമയത്തിന് മുൻപ് കാര്യങ്ങൾ ചെയ്ത് തീർക്കാൻ കഴിയില്ല. ദൈവാനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ശരിയാകാൻ സാധ്യതയുള്ളൂ. നിങ്ങൾ ഈ പ്രപഞ്ചത്തെ വിശ്വസിച്ച് സധൈര്യം മുന്നോട്ട് പോകണം. ഇരുണ്ട തുരങ്കത്തിന്റെ അങ്ങേവശത്ത് തീർച്ചയായും വെളിച്ചമുണ്ടാകും. പ്രതീക്ഷ കൈവിടരുത്. ഭാഗ്യ ചിഹ്നം - വള്ളിച്ചെടി
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: വീട്ടിൽ കുറച്ച് കൂടി സൗകര്യമുണ്ടാക്കുക, വീട് പുതുക്കിപ്പണിയുക തുടങ്ങിയ പ്രവർത്തികൾക്ക് ഇന്ന് സാധ്യതയുണ്ട്. നിങ്ങളെ നന്നായി അറിയാവുന്ന ആരെങ്കിലും നിങ്ങൾക്ക് ഇന്ന് ഒരു നല്ല അവസരം നിർദ്ദേശിക്കാനിടയുണ്ട്. അഭിഭാഷകർക്ക് അവരുടെ ജോലിയിൽ ഒരു കുതിച്ചുചാട്ടം തന്നെ ഇന്ന് ഉണ്ടായേക്കാം ഭാഗ്യ ചിഹ്നം - മുത്ത്
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് അനുകൂലമല്ലാത്ത ഒരു കാര്യത്തിന് വേണ്ടി നിങ്ങൾ ആവർത്തിച്ച് ശ്രമിക്കുന്നുണ്ടാകാം, ആ ശ്രമം ഉപേക്ഷിക്കുകയും നിങ്ങളുടെ മനസ്സ് പറയുന്നത് ശ്രദ്ധിക്കുകയും അത് പിന്തുടരുകയും ചെയ്യുന്നതാണ് ഉചിതം. നിങ്ങളുടെ ഒരു സുഹൃത്തിന്റെ സമയം അങ്ങേയറ്റം പ്രതികൂലമാണ്, അയാൾ ഒരു സഹായം അഭ്യർഥിച്ചാൽ നിരസിക്കരുത്. ഭാഗ്യ ചിഹ്നം - വജ്രം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ഉണ്ടാകാനിടയുള്ള ഒരു പ്രശ്നത്തിൽ നിങ്ങൾക്ക് നിക്ഷ്പക്ഷമായ നിലപാട് സ്വീകരിക്കേണ്ടി വന്നേക്കാം. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾ കൈകാര്യം ചെയ്യുന്ന വിഭവങ്ങളിൽ കുറവ് അനുഭവപ്പെട്ടേക്കാം. വിദ്യാഭ്യാസരംഗത്തുള്ളവർക്ക് സ്ഥാനക്കയറ്റമോ അംഗീകാരമോ ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു പട്ടം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ഒരു പുതിയ ആവേശവും പ്രോത്സാഹനവും കിട്ടും. നിങ്ങൾക്ക് മുതലെടുക്കാൻ പറ്റിയ ഒരു ഒരവസരം ഇന്ന് നിങ്ങൾക്ക് ലഭിക്കും. പുറത്തുള്ള ഒരാൾ നിങ്ങളുടെ ജോലിക്കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഒരു ശ്രദ്ധയും ജാഗ്രതയും പാലിക്കാൻ പഠിക്കണം. ഭാഗ്യ ചിഹ്നം - മയിൽപീലി
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ തീരുമാനിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും സുപ്രധാനമായ ഒരു തീരുമാനം എടുക്കാൻ നിങ്ങൾക്കിനി കുറച്ച് സമയമേ ബാക്കിയുള്ളു. അങ്ങേയറ്റം ആവേശകരമായ ഒരു അവസരം നിങ്ങൾക്ക് കിട്ടാൻ എല്ലാ സാധ്യതയുമുണ്ട്, അത് ഉടൻ തന്നെ നിങ്ങളെ തേടിയെത്തും. കുടുംബത്തോടൊപ്പം ഒരു ചെറിയ യാത്ര പോകാനിടയുണ്ട്. ഭാഗ്യ ചിഹ്നം - വിളക്ക്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വെറുതെ സമയം പാഴാക്കി കളയുകയാണെന്ന് തിരിച്ചറിയുന്നത് വരെ തീർത്തും അപ്രധാനമായ കാര്യങ്ങൾക്ക് വേണ്ടി സമയവും അധ്വാനവും ചിലവഴിക്കും. നിങ്ങളുടെ മുൻഗണനകളുടെ പട്ടിക വീണ്ടും പരിശോധിക്കാൻ തയാറാവണം. മറ്റൊരു നഗരത്തിൽ നിന്ന് അടുത്തിടെ മാറി വന്ന ഒരാൾ നിങ്ങൾക്ക് ചിലപ്പോൾ അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. ഭാഗ്യ ചിഹ്നം - വെൽവെറ്റ് തുണി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അവസരത്തിനൊത്ത് ഉയരാനും നിങ്ങളുടെ ഏറ്റവും വലിയ ഭയത്തെ പരാജയപ്പെടുത്താനുമുള്ള മികച്ച അവസരമാണ് ഇന്ന്, കാരണം ആ ഭയം ഇന്ന് നിങ്ങളുടെ കണ്മുന്നിൽ തന്നെയുണ്ട്. കുടുംബം ഒട്ടാകെ നിങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി കൂടെ നിൽക്കുകയും പ്രശ്നം പരിഹരിക്കാൻ സഹായിക്കുകയും ചെയ്യും. നിങ്ങൾക്ക് വിശ്വസ്തരായ ആളുകളെ ഒന്ന് കൂടി വിലയിരുത്തേണ്ട സമയം കൂടിയാണ് ഇപ്പോൾ വന്ന് ചേർന്നിട്ടുള്ളത്. ഭാഗ്യ ചിഹ്നം - തടാകം
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സാഹചര്യങ്ങൾ വളരെ വേഗത്തിൽ മാറുന്നതായി കാണുന്നു, നിങ്ങളുടെ ആന്തരികമായ ചിന്തകളുടെയും ആവേശത്തിന്റെയും വേഗതയും അളവും കൂട്ടണം. എന്നാൽ ഇത്തരത്തിലുള്ള സമയം താൽക്കാലികമാണെന്നും ഉടൻ തന്നെ നല്ല മാറ്റമുണ്ടാകുമെന്നും നിങ്ങൾ സ്വയം മനസ്സിലാക്കുകയും വേണം. ഭാഗ്യ ചിഹ്നം - ആനക്കൊമ്പ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചില ഓർമ്മകൾ എല്ലായ്പ്പോഴും വിലപ്പെട്ടതും സവിശേഷവുമായി നിലനിൽക്കും,ആ ഓർമ്മകളെ നിങ്ങൾ എക്കാലവും നിധി പോലെ സൂക്ഷിക്കുകയും ചെയ്യും. ജീവിതം വളരെ വേഗത്തിൽ നീങ്ങുകയാണ്, അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആളുകൾക്കൊപ്പം സമയം ചെലവഴിക്കുകയും അവരോട് നിങ്ങൾ മനസ്സ് തുറന്ന് സംസാരിക്കുകയും വേണം. ഭാഗ്യ ചിഹ്നം - ഒരു സ്കെച്ച്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ സാഹചര്യങ്ങളിലും നിങ്ങൾ നിൽക്കുന്ന സ്ഥലത്തിനും അതുപോലെ തന്നെ നിങ്ങളുടെ ബന്ധങ്ങൾക്കും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന മാറ്റങ്ങൾ സംഭവിക്കം. അതിനു വേണ്ടി നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങാൻ നിങ്ങൾ തയ്യാറെടുക്കും. വ്യാപാരത്തിൽ ആരിൽ നിന്നെങ്കിലും ഒരു സഹകരണ വാഗ്ദാനം ഉണ്ടായേക്കാം, അത് പരിഗണിക്കുന്നത് കൊണ്ട് തെറ്റില്ല. ഭാഗ്യ ചിഹ്നം - ഒരു പഴയ ക്ലോക്ക്