ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ നിങ്ങൾ സ്വയം വിശ്വസിക്കാൻ ആരംഭിച്ചിട്ടുണ്ടെകിൽ അഭിനന്ദനങ്ങൾ നിങ്ങളെ തേടി വന്നേക്കാം. ആരെങ്കിലും നിങ്ങളെ അനാവശ്യമായി വിലയിരുത്തുന്നുണ്ടെങ്കിൽ അവരെയും അവരുടെ അഭിപ്രായങ്ങളെയും അവഗണിക്കുക. ക്രമരഹിതമായ പരിശോധനകൾ ഉണ്ടാകാനിടയുള്ളതിനാൽ നിങ്ങളുടെ ഓഫീസ് ജോലികൾ കഴിവതും വേഗത്തിൽ ചെയ്തു തീർക്കാൻ പരമാവധി ശ്രമിക്കുക. ഭാഗ്യചിഹ്നം - പിങ്ക് സ്ലിപ്പറുകൾ
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ യാത്രാ പദ്ധതികൾ മാസാവസാനത്തേക്ക് മാറ്റി വെക്കുക. കാര്യങ്ങൾ ഓരോന്നായി ആസൂത്രണം ചെയ്യാനും അവ നടപ്പിലാക്കാനുമുള്ള ദിവസമാണ് ഇന്ന്. ആത്മീയ ബോധത്തോടെ പെരുമാറാൻ നിങ്ങൾക്ക് സാധിക്കും. പുരോഗമനപരമായ നടപടികൾ നിങ്ങൾ കൈക്കൊള്ളും. തടസ്സപ്പെട്ട പണമൊഴുക്ക് മെച്ചപ്പെടും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. ഭാഗ്യചിഹ്നം - ധാരാളം നെല്ലിക്ക
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍ കൂടുതൽ ഊർജത്തോടെ ഇന്നത്തെ ദിവസം പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കും. അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. സഹോദരനോ ഒരു ബന്ധുവിനോ നിങ്ങളുടെ മാർഗനിർദേശം ആവശ്യമായി വന്നേക്കാം. വൈകുന്നേരങ്ങളിൽ ഒരു പ്രത്യേക വ്യക്തി സന്ദർശിക്കും. അത് നിങ്ങളെ വളരെ അധികം സന്തോഷിപ്പിക്കും. ഭാഗ്യചിഹ്നം - വെള്ളി വയർ
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍ ഷോപ്പിംഗ് നടത്താൻ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിനായി നിങ്ങൾ സമയം കണ്ടെത്തുകയും ഷോപ്പിങ്ങിൽ മുഴുകുകയും ചെയ്തേക്കാം.ജോലിയിൽ പാലിക്കേണ്ട സമയപരിധികളുണ്ട്. അത് നിങ്ങൾ മറന്നു പോകാൻ പാടില്ല. വീട്ടുജോലിയുടെ തിരക്കുകൾ നിങ്ങളുടെ ഓഫീസ് ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ആശയവിനിമയ സംബന്ധിയായകഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കാൻ നിങ്ങൾ ശ്രമിക്കണം. ഭാഗ്യചിഹ്നം -ഒരു ലോഹ കല
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍ സംഘടിതമായി ജോലി ചെയ്യുന്നത് എപ്പോഴും നിങ്ങൾക്ക് മികച്ച ഫലം സമ്മാനിക്കും. നിങ്ങൾക്ക് നിങ്ങളുടെ ടീമിനെ നയിക്കാൻ അവസരം ലഭിച്ചാൽ ആ അവസരം നിങ്ങൾ പ്രയോജനപ്പെടുത്തണം. ജോലിസ്ഥലത്തെ വലിയൊരു തർക്കം നിങ്ങളുടെ ദിവസത്തെ സ്വാധീനിച്ചേക്കാം. എന്നാൽ നിങ്ങളിൽ അധിഷ്ഠിതമായ ഉത്തരവാദിത്തങ്ങൾ നിങ്ങൾ മറന്നു പോകാൻ പാടില്ല. പൂർത്തിയാകാതെ കിടക്കുന്ന ജോലികൾ ഇന്നത്തെ ദിവസം നിങ്ങൾ പൂർത്തിയാക്കാനായി ശ്രദ്ധിക്കണം. സമയ പരിധിക്കുള്ളിൽ കാര്യങ്ങൾ ചെയ്തു തീർക്കാനായി ശ്രമിക്കുക. ഭാഗ്യചിഹ്നം - നിറമുള്ള കുപ്പി
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ ജോലി സ്ഥലങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട് നേരിട്ടേക്കാം. ആരുടെയെങ്കിലും ഈഗോ കാരണം നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കാതെ ആകും. ഇത് നിങ്ങളെ പല ജോലികളും സമയബന്ധിതമായി തീർക്കുന്നതിൽ നിന്നും വിലക്കും. എന്നാൽ ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ മാറുന്നതാണ്. ഇന്ന് രാത്രി അതിഥികളെ സ്വാഗതം ചെയ്യാനായി നിങ്ങൾ തയ്യാറാക്കുക. അതിഥികൾക്കായി എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഭാഗ്യചിഹ്നം - ഒരു കുരങ്ങ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങൾ മാതാപിതാക്കളോടൊപ്പം ചിലവഴിക്കാനായി സമയം കണ്ടെത്തുക. ജോലികളിൽ ആത്മാർത്ഥത പുലർത്താൻ ശ്രദ്ധിക്കുക. നിങ്ങളുടെ സംഭാവനകൾ ഒരു ദിവസം അഭിനന്ദനം അർഹിക്കുക തന്നെ ചെയ്യും. അതിനായി കാത്തിരിക്കുക. അമിതമായ സമ്മർദ്ദം നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. എന്ത് തടസങ്ങൾ ഉണ്ടായാലും ജോലികൾ സമയത്ത് പൂർത്തീകരിക്കാൻ നിങ്ങൾ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു തടി പെട്ടി
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ പഴയ അഭിനിവേശം ഒരിക്കലും മറക്കാൻ അനുവദിക്കില്ലെന്ന് സ്വയം പ്രതിജ്ഞയെടുക്കുക. അത് വീണ്ടെടുക്കാനായി പ്രവർത്തിക്കുക. പൂർത്തിയാകാതെ കിടക്കുന്ന ജോലികൾ ഇന്നത്തെ ദിവസം നിങ്ങൾ പൂർത്തിയാക്കാനായി ശ്രദ്ധിക്കണം. നിങ്ങൾ ആസൂത്രണം ചെയ്ത പദ്ധതികളിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. അതിനാൽ നിങ്ങൾ അത് വീണ്ടും ചെയ്യേണ്ടതായി വരും. എങ്കിലും നിങ്ങൾ ആരംഭിച്ച ജോലികൾ നിങ്ങൾക്ക് സാവധാനം പൂർത്തിയാക്കാൻ കഴിയും. ഭാഗ്യചിഹ്നം - ഐസ്ക്രീം
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ ദൂരെ നിന്നോ വിദേശത്തു നിന്നോ ഒരു ഫോൺ വിളി നിങ്ങളെ തേടിയെത്തും. ആ സംഭാഷണം വളരെ പ്രത്യേകതയുള്ളതായി നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളുടെ നിലവിലെ ബന്ധത്തിന് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയ്ക്ക് ഉടനടി ചില ഉത്തരങ്ങൾ ആവശ്യമായി വന്നേക്കാം. നിങ്ങൾ നിറവേറ്റണ്ട ഏതെങ്കിലും ഉത്തരവാദിത്തം വിട്ടു പോയിട്ടുണ്ടെങ്കിൽ വൈകാതെ അത് നിറവേറ്റാനായി നിങ്ങൾ ശ്രമിക്കണം. നിങ്ങൾ ഏതെങ്കിലും കാര്യം മറക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്നത്തെ ദിവസം പല കാരണങ്ങൾകൊണ്ട് നിങ്ങൾ വീണ്ടു അത് ഓർത്തേക്കാം. ഭാഗ്യചിഹ്നം - ഒരു പന്ത്
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍ ആരോഗ്യത്തിനു നല്ലതായ ചില പുതിയ ദിനചര്യകൾ ആരംഭിക്കാൻ നിങ്ങൾ തയ്യാറെടുക്കും അവ തുടങ്ങാൻ അനുകൂലമായ ദിവസമാണ് ഇന്ന്. ഒരു പുസ്തകമോ ലേഖനമോ നിങ്ങളെ പ്രചോദിപ്പിക്കും. നഷ്ടപ്പെട്ടതായി നിങ്ങൾ കരുതുന്ന ചിലത് കണ്ടെത്തിയേക്കാം. പുതിയ അവസരങ്ങൾ നിങ്ങളെ തേടി എത്തും. ഇത് നിങ്ങൾക്ക് ഒരു പുതിയ ആവേശം നൽകും. ഭാഗ്യചിഹ്നം - ഒരു ഈച്ച
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങൾ ചെയ്യാൻ ആലോചിക്കുന്ന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വിജയം കൈവരിക്കുന്നതിനുള്ള ഒരു വഴി നിങ്ങൾ കണ്ടുപിടിക്കും. പുതിയ കാര്യങ്ങൾ പരീക്ഷിച്ചു നോക്കാൻ ശ്രമിക്കുക. അവയിൽ നിങ്ങൾക്ക് വിജയം കണ്ടെത്താൻ സാധിക്കും. നിങ്ങളിൽ സ്വയം വിശ്വസിക്കുകയും ആത്മാർഥമായി പ്രീയവർത്തിക്കുകയും ചെയ്യുന്നതിലൂടെ തന്നെ നിങ്ങൾ പകുതി വിജയിച്ചതായി കണക്കാക്കാം. ഭാഗ്യചിഹ്നം - മഞ്ഞു തുള്ളികൾ
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ പുറത്തുനിന്നുള്ള ഒരാളിൽ നിന്നും ഒരു നല്ല നിർദ്ദേശം നിങ്ങൾക്ക് ലഭിക്കും. അവരുടെ വിലയേറിയ സമയം നിങ്ങൾക്കായി മാറ്റി വെക്കും. തീർപ്പുകൽപ്പിക്കാത്ത ഒരു പ്രശ്നത്തിൽ ഒരു തീരുമാനം എടുക്കാൻ നിങ്ങൾക്ക് സാധിക്കും. അതിനുള്ള ആത്മവിശ്വാസവും ബോധ്യവും നിങ്ങൾക്ക് അനുഭവപ്പെടും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങൾക്ക് മുൻഗണന നൽകും. ഭാഗ്യചിഹ്നം - ഒരു തടാകം