ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ പലതും മറക്കാനും ക്ഷമിക്കാനും നിങ്ങൾക്ക് കഴിയില്ല. എന്തെങ്കിലും പ്രശ്നത്തെക്കുറിച്ച് വിഷമിക്കാതിരിക്കുക എന്നത് നിങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. എന്നാൽ, നിങ്ങൾ അത് തന്നെ ചെയ്യേണ്ടി വന്നേക്കാം. കുറച്ച് സമയത്തേക്ക് നിങ്ങൾ മത്സര ബുദ്ധി ഉപേക്ഷിക്കുന്നതാണ് ഉചിതം. നിങ്ങൾ സ്വന്തമായി വസ്തു വാങ്ങാൻ നോക്കുകയാണെങ്കിൽ അതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങാം. പ്രത്യേകിച്ച് വാണിജ്യപരമായ ആസ്തിയാണ് നോക്കുന്നതെങ്കിൽ വളരെ അനുകൂലമായ സമയമാണിത്. ഭാഗ്യ ചിഹ്നം: ഒരു തടാകം
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ നിങ്ങൾ പ്രകടനത്തിൽ നിന്നും വ്യതിചലിക്കുന്നത് അധികാരികൾ ക്ഷമിച്ചേക്കില്ല. നിങ്ങൾക്ക് ഇതിനെക്കുറിച്ച് ധാരണ ഉണ്ടെങ്കിലും നിലവിലെ പ്രകടനത്തിന് നിങ്ങളുടേതായ കാരണങ്ങളുണ്ട്. പ്രകടനം പഴയതുപോലെയാകാൻ നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. വരാനിരിക്കുന്ന വെല്ലുവിളികൾക്കായി നിങ്ങൾ ഇപ്പോൾ തന്നെ തയ്യാറെടുപ്പ് ആരംഭിക്കേണ്ടതുണ്ട്. ആരോഗ്യ സ്ഥിതിയിലും മാറ്റം പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം - ഒരു തേനീച്ച
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾ മനസിൽ തോന്നുന്നത് എല്ലായ്പ്പോഴും അതേ പോലെ പ്രകടിപ്പിക്കുന്നത് നല്ലതല്ല, ചിലപ്പോൾ അത് മറ്റ് ആരെയെങ്കിലും വ്രണപ്പെടുത്തിയേക്കാം. മറ്റുള്ളവർ അറിയാതെ നിങ്ങൾ സ്വന്തം സംസാരം നിയന്ത്രിക്കണം. മുതിർന്നവർക്കിടയിൽ നിങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ ഒരു സഹപ്രവർത്തകൻ ശ്രമിച്ചേക്കാം. ജാഗ്രത പാലിക്കുക. ഭാഗ്യ ചിഹ്നം: ഒരു പണസഞ്ചി
കാൻസർ (Cancer - കർക്കിടകം രാശി): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ നിഗൂഢമായ ചില ഭാവങ്ങൾ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചേക്കാം. നിങ്ങളുടെ സ്വപ്നലോകത്തു നിന്ന് പുറത്തുകടന്ന് യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. നിങ്ങൾ വളരെക്കാലമായി വിശ്വസിക്കുകയും ചുമതലകൾ ഏൽപിക്കുകയും ചെയ്യുന്ന വ്യക്തികളെ ഒന്നുകിൽ പുനപരിശോധിക്കണം അല്ലെങ്കിൽ അവരുമായി പതിവായി സംസാരിക്കേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ്സ്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ അനുകൂല മനോഭാവം, ഒത്തൊരുമ, തീഷ്ണബുദ്ധിയുള്ള പഠിതാവ് ആകാനുള്ള അഭിരുചി എന്നിവ ഉപയോഗിച്ച് സ്വയം മെച്ചപ്പെടാൻ ശ്രമിക്കുക. നിങ്ങളുടെ ദൈനംദിന ജീവിതവുമായി ഇവ പെട്ടെന്ന് പൊരുത്തപ്പെടണം. ജോലിസ്ഥലത്തെ നിങ്ങളുടെ മൊത്തത്തിലുള്ള മനോഭാവത്താൽ നിങ്ങൾ നിരീക്ഷിക്കപ്പെടും. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം: ഒരു വാക്കിങ് സ്റ്റിക്ക്
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ ചിലപ്പോൾ രണ്ടുപേർ കണ്ടുമുട്ടുമ്പോൾ പരസ്പരം ആകർഷിക്കപ്പെടുന്നതായി തോന്നിയേക്കാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ തികച്ചും ആക്സമികമായി നിങ്ങൾ ഒരു വ്യക്തിയെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ഒരു ചെറിയ യാത്ര ഉടൻ പ്രതീക്ഷിക്കാം, അത് ആസ്വാദ്യകരവും ആത്മീയത ഉയർത്തുന്നതുമായിരിക്കും. ശാരീരിക വ്യായാമം ഇപ്പോൾ അനിവാര്യമാണ്. ഭാഗ്യ ചിഹ്നം - ഒരു കറുത്ത സ്ഫടികം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ ചില കാര്യങ്ങളിൽ നിങ്ങൾക്ക് തൽക്കാലം ഉറപ്പില്ലെങ്കിൽ, ഇപ്പോൾ അവ മാറ്റിവയ്ക്കുക. നിങ്ങളുടെ കുടുംബം നിങ്ങളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളും നിങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഒരു പുതിയ പദ്ധതി അല്ലെങ്കിൽ ചുമതല നിങ്ങളെ കുറച്ച് ദിവസത്തേക്ക് തിരക്കിലാക്കിയേക്കാം. ഭാഗ്യ ചിഹ്നം: തേക്ക് തടിയിലുള്ള ഗൃഹോപകരണങ്ങൾ
സ്കോർപിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾക്ക് ജോലിയിൽ മാറ്റമോ ഉയർച്ചയോ അനുഭവിക്കാൻ യോഗമുണ്ട്. കുറച്ച് നാളായി നിങ്ങൾ കാത്തിരിക്കുന്ന അവസരം ഇപ്പോൾ നിങ്ങളെ തേടിയെത്തും. ഒരു ഒത്തുചേരൽ ഉടൻ ഉണ്ടായേക്കാം. അത് നിങ്ങൾക്ക് ഉന്മേഷം നൽകും. ഭാഗ്യ ചിഹ്നം : ഒരു മുള ചെടി
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾ പരിഹാരങ്ങൾ തേടുന്നത് രോഷത്തോടെ ആകരുത്. ചെറിയ കാരണത്താൽ പോലും നിങ്ങൾ പ്രകോപിതരാകാൻ സാധ്യതയുള്ളതിനാൽ ഇത് മനസ്സിൽ സൂക്ഷിക്കുന്നതാണ് ഉചിതം. ചൂതാട്ടം പോലുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. അത് നഷ്ടത്തിലേക്ക് നയിച്ചേക്കാം. ഭാഗ്യചിഹ്നം: ഒരു വെള്ള സ്ഥടികം
കാപ്രികോൺ (Capricorn - മകരം രാശി): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ ആരുടെയെങ്കിലും ആരോഗ്യ സ്ഥിതി ഇപ്പോൾ നിങ്ങളെ ആശങ്കപ്പെടുത്തിയേക്കാം. അത് നിങ്ങളുടേതല്ലെങ്കിലും നിങ്ങളുടെ ശ്രദ്ധ അതിലേക്ക് തിരിയും. നിങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത കാര്യങ്ങൾക്ക് ഉടൻ പരിഹാരം ലഭിക്കും. ഒരാളിൽ നിന്നുള്ള ചെറിയ സഹായമോ വായ്പയോ നിലവിലെ സാഹചര്യത്തെ നേരിടാൻ നിങ്ങളെ സഹായിച്ചേക്കാം. കുറച്ച് സമയത്തേക്ക് സാമ്പത്തിക സമ്മർദ്ദം ഉണ്ടാകാം. ഭാഗ്യ ചിഹ്നം - മുകളിലേക്ക് കയറുന്ന വ്യക്തി
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ നിങ്ങൾ പ്രതീക്ഷിച്ചത് പോലെയുള്ള സമീപനം നിങ്ങൾക്ക് ലഭിച്ചേക്കില്ല. എന്നാൽ, നിങ്ങളുടെ താൽക്കാലികമായ താമസം ആസ്വാദ്യകരമാകാൻ സാധ്യതയുണ്ട്. നിങ്ങൾ ഒരു യാത്ര പോകാനുള്ള സാധ്യത ഉണ്ട്. വീടിന് പുറത്ത് നിങ്ങൾ കുറച്ച് സമയം ചെലവഴിക്കും. തിരികെ വരുമ്പോൾ നിങ്ങളുടെ സമ്മർദ്ദങ്ങൾ ഉപേക്ഷിച്ച് വരാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഇന്ദ്രനീലം
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ നിങ്ങൾ മാറ്റി വെച്ചിരുന്ന പല ജോലികളും ചെയ്ത് തീർക്കാൻ അനുയോജ്യമായ ദിനമാണ് ഇന്ന്. പേയ്മെന്റുകൾ നടത്തുക, ഷോപ്പിങിന് പോകുക, കൃത്യസമയത്ത് നിങ്ങളുടെ ജോലി പൂർത്തിയാക്കുക പോലുള്ള കാര്യങ്ങൾക്ക് സമയം കണ്ടെത്തും. മൊത്തത്തിൽ, സമീപകാലത്ത് ഉണ്ടായിട്ടുള്ളതിൽ ഏറ്റവും സമ്മർദ്ദം കുറഞ്ഞ ദിവസമായിരിക്കും ഇന്ന്. വീട്ടിനുള്ളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു മയിൽപ്പീലി