ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലും ഈ 'പുതിയ സാധാരണത്തം' പ്രയോഗിക്കേണ്ട സമയമായിരിക്കുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ചുംബനം ഒഴിവാക്കാനാണ് ടെറൻസ് ഹിഗ്ഗിൻസ് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഉപദേശങ്ങളിൽ പറയുന്നത്. മാത്രമല്ല, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ മുഖം മറയ്ക്കുക, മുഖാമുഖം വരാത്ത പൊസിഷനുകൾ തിരഞ്ഞെടുക്കുക എന്നിവയും നിർദ്ദേശത്തിലുണ്ട്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലവിൽ സാമൂഹ്യ അകലം പാലിച്ചാണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, അതുകൊണ്ട് കോവിഡ് കാലഘട്ടം കഴിയുമ്പോൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ആളുകൾ നിർത്തുമെന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണെന്നും ട്രസ്റ്റ് അഭിപ്രായപ്പെടുന്നു. വീടിനു പുറത്തുള്ള ആളുകളുമായി നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതാണ്.
ലൈംഗികതയിലൂടെ സെക്സ് പകരുമോ ? ഉമിനീർ, ശ്വാസം എന്നിവയിലൂടെ വൈറസ് പകരും. അതുകൊണ്ടു തന്നെ വായിലൂടെയും മൂക്കിലൂടെയുമെല്ലാം കോവിഡ് പകരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ്, ചുംബനം അരുതെന്നും മുഖം മറയ്ക്കുന്ന മാസ്ക്കുകൾ ഉപയോഗിക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെടുന്നത്. ബീജത്തിലും വൈറസ് കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാലാണ് നിർബന്ധമായും കോണ്ടം ഉപയോഗിക്കണമെന്ന് പറയുന്നതും.