വിവാഹത്തിന് (wedding) എല്ലാ ഒരുക്കങ്ങളും പൂർത്തിയായ വേളയിൽ വധുവിനെ കാണ്മാനില്ല (bride missing). കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് വിവാഹ വേദിയിൽ അന്വേഷിച്ചെങ്കിലും വധുവിനെ കണ്ടെത്താനായില്ല. നടന്ന സംഭവത്തിന്റെ ഞെട്ടൽ മാറാത്ത അവസ്ഥയിലാണ് വരനും കുടുംബവും. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന വിവാഹത്തിനിടയിലാണ് ട്വിസ്റ്റുകളുടെ പെരുമഴ
കഴിഞ്ഞ ദിവസം വൈകുന്നേരം വരനും വധുവിനുമായി ഒരു റിസപ്ഷൻ ചടങ്ങ് ഒരുക്കിയിരുന്നു. ഇവിടെയും വധുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ ആരും സംശയിച്ചില്ല. ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞതാണ്. എന്നാൽ ആ ചടങ്ങുകൾ കഴിഞ്ഞ് കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടക്കവെയാണ് വരനും കുടുംബവും ജീവിതം മാറിമറിഞ്ഞ അനുഭവം നേരിട്ടത് (തുടർന്ന് വായിക്കുക)