ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ
നിങ്ങളുടെ മേലുദ്യോഗസ്ഥർക്ക് നിങ്ങളോടുള്ള കാഴ്ചപ്പാടിൽ വ്യത്യാസമുണ്ടാകും. ചില കാര്യങ്ങളിലെ വൈരുധ്യങ്ങൾ മേലുദ്യോഗസ്ഥരെയും നിങ്ങളെയും തമ്മിൽ അകറ്റിയേക്കാം. കുടുംബപ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതിനുള്ള പരിഹാരം ഇപ്പോൾ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കില്ല. ബിസിനസ് പ്ലാനുകൾ അവലോകനം ചെയ്യേണ്ടതായ അവസരം വന്നേക്കും. പ്രധാനമായും പഴയ സ്ഥാപനമോ പഴയ കമ്പനികളോ ആണെങ്കിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ഭാഗ്യചിഹ്നം - ഒരു നോൺസ്റ്റിക്ക് പ്രതലം
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ
ഇന്നത്തെ ദിവസം നിങ്ങൾ പേടി സ്വപ്നങ്ങൾ കാണും. അടുത്ത ദിവസം രാവിലെ നിങ്ങൾ അത് മറ്റുള്ളവരോട് തുറന്നു പറയുകയും ചർച്ച ചെയ്യുകയും ചെയ്യും. മുന്നോട്ട് പോകാനുള്ള ഊർജം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ആർക്കെങ്കിലും വേണ്ടി കാത്തിരിക്കുകയാണെങ്കിൽ അവർ വീണ്ടും നിങ്ങളെ തേടി വരുമെന്നുള്ള നിങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താകും. നിങ്ങൾ കാത്തിരിക്കുന്ന ആ വ്യക്തി നിങ്ങളിലേക്ക് തിരിച്ച വരാനുള്ള സാധ്യത വളരെ കുറവാണ്. ഭാഗ്യചിഹ്നം - ധാരാളം തത്തകൾ
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ
ആത്മാർത്ഥമായ നിങ്ങളുടെ പ്രവർത്തനം തുടക്കത്തിൽ ശ്രദ്ധിക്കപ്പെടില്ലായിരിക്കാം എന്നാൽ പിന്നീട് നിങ്ങളുടെ പ്രവർത്തങ്ങൾ അഭിനന്ദനം അർഹിക്കും. പണം ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾ ചെറിയ സംരഭം നടത്തുന്ന വ്യക്തിയാണെങ്കിൽ വിജയം നിങ്ങളെ തേടി എത്തും. പുറത്തുനിന്നുള്ളവരുമായി സഹകരിക്കുന്നതിലുള്ള നിബന്ധനകൾ പ്രതീക്ഷിച്ചതിലും കടുപ്പമുള്ളതായി മാറിയേക്കാം. ഭാഗ്യചിഹ്നം - ഒരു മെക്സിക്കൻ വിഭവം
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ
ഇന്നത്തെ ദിവസം ചെറിയ പ്രശ്നങ്ങൾ വരെ നിങ്ങളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയേക്കാം. അവ ഓരോന്നായി കൈകാര്യം ചെയ്യാനായി ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ എളുപ്പം പ്രശ്നത്തിന് പരിഹാരം കാണാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ കുട്ടിക്ക് രണ്ട് ആവശ്യങ്ങൾ ഉണ്ടായിരിക്കാം. അത് നിങ്ങളോട് പങ്കു വയ്ക്കുമ്പോൾ അവ അനാവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ അതിനെക്കുറിച്ച് അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നത് നല്ലതായിരിക്കും. സുഹൃത്തുക്കളുമൊത്ത് ഒരു ചെറിയ യാത്ര പോകാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഗ്ലു ഗൺ
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ
ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ സമയത്തിൽ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ പോലും ഇന്നത്തെ ദിവസം നിങ്ങൾക്ക് സമയം കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കാൻ സാധിക്കും. ഇന്ന് വളരെ അധികം എളുപ്പത്തിൽ ജോലികൾ ചെയ്തു തീർക്കാൻ നിങ്ങൾക്ക് സാധിക്കും. ഭാഗ്യമുള്ള ദിവസമായിരിക്കും ഇന്ന്. ഇന്നത്തെ ദിവസം ഭാഗ്യം കൊണ്ട് നിങ്ങൾക്ക് ചില നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ധനകാര്യങ്ങളിൽ പുരോഗതി കാണുന്നു. ഇന്നത്തെ ദിവസം നിങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു പിരമിഡ്
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ
നിങ്ങളുടെ ദിനചര്യകളിൽ നിങ്ങൾക്ക് മടുപ്പ് അനുഭവപ്പെടാം. നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് സഞ്ചരിക്കും. നിങ്ങളുടെ ഇത് വരെയുള്ള പ്രവർത്തികൾ ഇന്നത്തെ ദിവസം കൂടുതൽ വിശകലനം ചെയ്യേണ്ടി വന്നേക്കാം. ഈ വർഷം നിങ്ങളുടെ പദ്ധതികൾ പ്രാവർത്തികമാക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു മഴവില്ല്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ
നിങ്ങളുടെ ജീവിതത്തിലേക്ക് പുതുതായി കടന്നുവന്ന ഒരാളുമായി അടുത്ത സൗഹൃദ ബന്ധം ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും. ബിസിനസ്സിൽ നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടും. നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് അഭിനന്ദനം ലഭിച്ചേക്കാം. നിങ്ങൾ പുതിയ ബന്ധങ്ങളിലേക്ക് കടക്കുമ്പോൾ കൂടുതൽ അവസരങ്ങൾ നിങ്ങൾക്കായി ഉണ്ടെന്നുള്ളത് ഓർക്കണം. ശരിയായി ഗവേഷണം നടത്തിയ ശേഷം മാത്രം പുതിയ ബന്ധങ്ങളിലേക്ക് കടക്കുക. ഭാഗ്യചിഹ്നം - ഒരു വിളക്ക്
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ
നിങ്ങളുടെ ചിന്തകൾ മാറാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കും. നിങ്ങളെടുത്ത തീരുമാനങ്ങളിലും മാറ്റം വരും. നിങ്ങൾ ഏതെങ്കിലും പുതിയ കാര്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ചില തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു പൂന്തോട്ടം
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ
ഒരു കാര്യം ചെയ്യുന്നത് പിന്നീടേക്ക് നീട്ടി വെക്കുന്ന നിങ്ങളുടെ സ്വഭാവത്തെ മാറ്റാൻ ശ്രമിക്കണം. കാരണം അത് നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിച്ചേക്കാം. നിയമപരമായ കാര്യങ്ങളിൽ കാലതാമസം അനുഭവപ്പെടാം. നിങ്ങൾ മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കുമ്പോൾ അഭിപ്രായ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു ചുവന്ന മാണിക്യ കല്ല്
കാപ്രികോൺ (Capricorn - മകരം രാശി): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ
നിങ്ങൾ ചെയ്യാൻ ആഗ്രഹിച്ച ഒരു കാര്യം ചെയ്യാൻ നിങ്ങളുടെ മാതാപിതാക്കൾ അനുവദിക്കില്ല. അതിന്റെ കാരണം നിങ്ങൾ പിന്നീട് മനസ്സിലാക്കിയേക്കാം. നിങ്ങളുമായി അടുത്ത ഒരു വ്യക്തി നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരില്ല. അനാരോഗ്യകരമായ ഭക്ഷണ രീതി നിങ്ങളെ പ്രശ്നത്തിൽ ആക്കിയേക്കാം. ഭാഗ്യചിഹ്നം - മൃദുവായ തുണി
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ
നിങ്ങളുടെ അടുത്ത ഒരു സുഹൃത്തിനെ കുറിച്ച് നിങ്ങൾ വല്ലാതെ ആശങ്കപ്പെടും. പല കാര്യങ്ങളിലും നിങ്ങൾക്ക് ഇന്നത്തെ ദിവസം അതൃപ്തി ഉണ്ടാകും. പ്രകോപിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായേക്കാം സ്വയം നിയന്ത്രിക്കാൻ ശ്രമിക്കണം. നിങ്ങളാണ് നിങ്ങളുടെ സ്വന്തം രക്ഷകനെന്ന് എപ്പോഴും ഓർക്കുക. ഭാഗ്യചിഹ്നം - ഒരു ടെറസ്
പിസെസ് (Pisces- മീനം രാശി): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ
നിങ്ങളെടുക്കുന്ന പക്വമായ തീരുമാനങ്ങൾ അതേ രീതിയിൽ സ്വീകരിച്ച് അടുത്തുള്ള ആരോ നിങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് നിരീക്ഷിക്കുകയും അതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് അത് ആവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യും. ഭാഗ്യചിഹ്നം - ഒരു ചെമ്പ് പാത്രം