യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നേതൃത്വത്തിൽ നടക്കുന്ന സോളാർ ഓർബിറ്റർ മിഷനാണ് ചിത്രം പുറത്തുവിട്ടത്. ഇങ്ങനെയൊരു ചിത്രം എടുക്കുക അസാധ്യമാണെന്നാണ് കരുതിയതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ഡേവിഡ് ബർഗ്മാൻ പറഞ്ഞു. (Solar Orbiter/EUI Team (ESA & NASA); CSL, IAS, MPS, PMOD/WRC, ROB, UCL/MSSL/ via AP)
സൂര്യൻ ശാന്തമായി നിൽക്കുകയാണെന്നാണ് ആദ്യം തോന്നിയതെങ്കിലും മങ്ങിമങ്ങി കത്തുന്നുണ്ടെന്നാണ് വിശദമായ പരിശോധനയിൽ മനസിലായത്. അൾട്രാവയലറ്റ് ഇമേജർ എന്ന ഉപകരണമുപയോഗിച്ച് മേയ് 30ന് എടുത്ത ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. (Solar Orbiter/EUI Team (ESA & NASA); CSL, IAS, MPS, PMOD/WRC, ROB, UCL/MSSL/ via AP)