കോണ്‍ഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയുടെ ഇളയ മകന് രമിത്ത് ചെന്നിത്തലയുടെ വിവാഹത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പമാണ് മുഖ്യമന്ത്രി വിവാഹത്തിനെത്തിയത്. മുഖ്യമന്ത്രിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്ന വധുവരൻമാരുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
എം എ യൂസഫലി ഉൾപ്പടെ വ്യവസായ രംഗത്തെ പ്രമുഖരും വിവാഹത്തിനെത്തിയിരുന്നു. ഹണി റോസ് ഉൾപ്പടെ സിനിമാ രംഗത്തെ പ്രശസ്തരും വധൂ വരന്മാര്ക്ക് ആശംസ നേരാനെത്തി. മംഗലാപുരത്ത് ഇന്‍കംടാക്സ് വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണറാണ് രമിത്ത്. ബഹ്റൈനില്‍ കിംസ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.