കോഴിക്കോട്: ലോക്ഡൗണ്‍ പ്രതിസന്ധിയെ സര്‍ഗ്ഗാത്മകമായി അതിജീവിക്കുകയാണ് കേരളം. എന്നാല്‍ ഇതിനൊപ്പം വീടുകളില്‍ നിരീക്ഷണത്തില്‍ കൂടിയായലോ. അധികം സര്ഗ്ഗാത്മതക്കൊന്നും അവിടെ വലിയ സാധ്യതയില്ല. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുസ്തകങ്ങളുമായി എളുപ്പം ചങ്ങാതിമാരാകും. ഇത്തരക്കാര്‍ക്കായി പഞ്ചായത്ത് തന്നെ നേരിട്ട് പുസ്തകമെത്തിക്കുകയാണ് കോഴിക്കോട് ഉള്ള്യേരിയില്‍.
പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ 343 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. അസഹ്യമായ ചൂടും പുറം ലോകവുമായി ബന്ധമില്ലാത്ത സാഹചര്യവും പലര്‍ക്കും മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നു. ഇന്റര്‍നെറ്റാണ് ഏവരുടേയും പ്രധാന ആശ്രയം. ഈ സാഹചര്യത്തിലാണ് പുതുശീലങ്ങളിലേക്ക് വഴി മാറാന്‍ പഞ്ചായത്ത് അവസരമൊരുക്കുന്നത്.