ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് മ്ലാനത അനുഭവപ്പെട്ടേക്കാം. ഇത് നിങ്ങളെ തീർത്തും നിരാശപ്പെടുത്തും. എന്നാൽ ദിവസം പുരോഗമിക്കവേ നിങ്ങൾക്ക് മാറ്റം അനുഭവപ്പെടും. മിക്ക ജോലികളും മികച്ച രീതിയിൽ ചെയ്യാൻ സാധിക്കും. ഇത് നിങ്ങളിൽ പ്രതീക്ഷ വർധിപ്പിക്കും. ഗാർഹിക പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സഹായം തേടി ആരെങ്കിലും നിങ്ങളെ സമീപിച്ചേക്കാം. കുടുംബത്തിനും ജോലിക്കും തുല്യ പ്രാധാന്യം നൽകി മുന്നോട്ട് പോകാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - സൂര്യോദയം
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തിൽ പുതിയ തിരഞ്ഞെടുപ്പുകൾ നടത്താൻ ഉത്തമമായ ദിവസമാണ് ഇന്ന്. ഇതിനായുള്ള മികച്ച അവസരങ്ങൾ നിങ്ങൾക്ക് ഇന്നത്തെ ദിവസം ലഭിക്കും. നൈസര്‍ഗ്ഗികമായ നിങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുക. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ തത്പരരായവരുടെ മുമ്പിൽസങ്കോചം മൂലം നിങ്ങളുടെ മനോവികാരം മറച്ചു പിടിക്കാതെയിരിക്കുക. കാരണം അവർ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു മുള ചെടി
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍ ഒരു യാത്ര നടത്താൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അതിനു ഏറ്റവും ഉചിതമായ സമയം ഇതാണ്. നിങ്ങൾ ആസൂത്രണം ചെയ്ത, ഗൗരവമുള്ള ഒരു വിഷയം ചർച്ച ചെയ്യാൻ ഇന്ന് നിങ്ങൾക്ക് സമയം ലഭിക്കില്ല. പുതിയ കാര്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം. വ്യക്തമായ ധാരണ ലഭിച്ചതിന് ശേഷം മാത്രം പുതിയ കരാറുകൾ ഉണ്ടാക്കുക. ഭാഗ്യ ചിഹ്നം - ശോഭയുള്ള ഒരു പതാക
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍ ആക്ഷേപഹാസ്യം നിങ്ങളെ മാനസികമായി തളർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ കാഴ്ചപ്പാടുകൾക്ക് മറ്റുള്ളവർ പ്രാധാന്യം കല്പിക്കും. ഇത് നിങ്ങൾക്ക് വളരെയധികം സന്തോഷം നൽകും. നിങ്ങൾ ആസൂത്രണം ചെയ്തതുപോലെ സാമൂഹിക പ്രവർത്തനത്തിലേർപ്പെടാൻ സാധിച്ചെന്നു വരില്ല. എന്നാൽ ഇതിൽ നിരാശനാകാതെ വീണ്ടും പ്രവർത്തിക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ആസൂത്രിതമല്ലാത്ത നടത്തം
ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: മുൻകാല പ്രയത്നങ്ങളിലൂടെ നിങ്ങൾ നേടിയെടുത്ത നേട്ടങ്ങൾ എല്ലാം ഇന്നത്തെ ദിവസം നിങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ കുട്ടികൾക്കായി സമയം മാറ്റി വെക്കുക. കുട്ടികളെ അവരുടെ ദൈനംദിന ജോലികളിൽ സഹായിക്കാൻ ശ്രമിക്കുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ദഹനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾഅനുഭവപ്പെട്ടേക്കാം. പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിലേക്ക് ചുവടുമാറും. ഭാഗ്യ ചിഹ്നം - ഒരു മുത്ത്
വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ സന്തോഷവും സങ്കടവും നിറഞ്ഞ ഒരു സമ്മിശ്ര ദിവസമായിരിക്കും ഇന്ന്. നിങ്ങൾ മാനസികമായി തളരുകയും എന്നാൽ ഉടൻ തന്നെ മനക്കരുത്ത് വീണ്ടെടുക്കുകയും ചെയ്യും. നിങ്ങൾ തയ്യാറാക്കിയിരുന്ന ചില പദ്ധതികളിൽ പുനർവിചിന്തനം നടത്തേണ്ടതായി വരും. ഭാഗ്യ ചിഹ്നം - ഒരു പുതിയ മോതിരം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍ തന്ത്രപ്രധാനമായ ജോലികളിൽ മുഴുകേണ്ടതായി വരും. കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക് സാധിക്കും. ജോലി കാര്യത്തിൽ സ്ഥിരത നിലനിർത്തിയാൽ പുരോഗതി കൈവരിക്കാനാകും. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. കാരണം അത് നിങ്ങളുടെ ശ്രദ്ധ ജോലിയിൽ നിന്നും വ്യതിചലിപ്പിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു റേഡിയോ
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തേക്കാം. മാതാപിതാക്കളുമായി തർക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ഉടലെടുക്കാനിടയുണ്ട്. നിങ്ങളുടെ അനുഭവ പരിചയം പുതിയ പദ്ധതികൾ രൂപീകരിക്കാൻ നിങ്ങളെ സഹായിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പദ്ധതയ്ക്ക് നിങ്ങൾ രൂപം നൽകും. അതിനുള്ള പ്രാരംഭ നടപടികളിലേക്ക് നിങ്ങൾ കടക്കും. ഭാഗ്യ ചിഹ്നം - ഒരു ടെറാക്കോട്ട തടം
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ മനസ്സിൽ അസൂയ രൂപപ്പെടുന്നുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് മാറ്റത്തിനായി ശ്രമിക്കുക. സ്വയം അങ്ങനെയുള്ള തോന്നലുകളിൽ നിന്നും മുക്തി തേടാൻ ശ്രമിക്കുക. മാനസികമായി നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടാം. വൈകുന്നേരം നിങ്ങൾ വീട്ടിൽ നിന്നും പുറത്തു പോകാൻ സാധ്യതയുണ്ട്. പുറത്തേക്ക് ഇറങ്ങുന്നത് നിങ്ങളുടെ മനസിന് ആശ്വാസം നൽകും. ഭാഗ്യ ചിഹ്നം - ഒരു സിലിക്കൺ മൗൾഡ്
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍ ചില പഴയ സുഹൃത്തുക്കൾ നിങ്ങളെ കാണാനായി എത്തും. അവിചാരിതമായ കണ്ടുമുട്ടൽ നിങ്ങൾക്ക് സന്തോഷം നൽകും. എന്നാൽ അവരുമായി ഒത്തുചേരാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല നിങ്ങൾ. ഇത് നിങ്ങളെ കൂടുതൽ അസ്വസ്ഥനാക്കും. ചെറിയ തലവേദന അനുഭവപ്പെടും. സ്വസ്ഥമായി നിങ്ങളുടേതായ ലോകത്ത് കഴിയാൻ നിങ്ങൾ ആഗ്രഹിക്കും. ഭാഗ്യ ചിഹ്നം - ഒരു മെഴുകുതിരി
അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍ പ്രിയപ്പെട്ട പഴയ ജോലി അല്ലെങ്കിൽ ഹോബി പുനഃരാരംഭിക്കാൻ ഏറ്റവും അനുയോജ്യമായസമയമാണ് ഇത്. ഇന്നത്തെ ദിവസം നിങ്ങൾ വളരെ ഉന്മേഷവാനായിരിക്കും. പണത്തിന്റെ കാര്യത്തിൽ നിങ്ങൾ ബുദ്ധിമുട്ടിയേക്കാം. അവ പരിഹരിക്കാനായി നിങ്ങൾ കൂടുതലായി പ്രവർത്തിക്കേണ്ടി വരും. ഭാഗ്യ ചിഹ്നം - ഒരു മിഠായി
പിസെസ് (Pisces - മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ നിങ്ങൾ മുൻകാലങ്ങളിൽ അനുഭവിച്ച നിരാശ നിങ്ങളെ വീണ്ടും പിടി കൂടിയേക്കാം. സഹപ്രവർത്തകരെ കടുത്ത ഭാഷയിൽവിമർശിക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്നും അകലുന്നതായി തോന്നാം. അതിനാൽ പങ്കാളിക്കായി കുറച്ച് സമയം നീക്കി വെക്കുക. തുറന്നു സംസാരിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - തീപ്പെട്ടി