"1200 രൂപയിലധികം ചെലവ് ഉണ്ട് പശുക്കൾക്ക് തീറ്റ നൽകാൻ തന്നെ. ഈ ദിവസങ്ങളിൽ മുന്നോട്ട് പോകുക എളുപ്പമല്ല. പാലിൽ 90 ശതമാനവും മിൽമ ആണ് ഏറ്റെടുക്കുന്നത്. ബാക്കി ഹോട്ടലുകളിൽ കൊടുക്കും. പക്ഷേ ഇപ്പൊ ഹോട്ടൽ ഒന്നും ഇല്ലല്ലോ. വലിയ പ്രതിസന്ധി തന്നെ ആണ് മുന്നിൽ. എങ്ങനെ മുന്നോട്ട് പോകും എന്നറിയില്ല. കാലിത്തീറ്റ കിട്ടാനും ആദ്യ ദിവസങ്ങളിൽ ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോൾ സാഹചര്യങ്ങൾ അല്പം മാറി-വിൽസൺ പറയുന്നു.
ക്ഷീര കർഷകയായ ഷൈനിക്ക് പറയാനുണ്ടായിരുന്നത് രാവിലെ കോളനിയിൽ പാൽ കൊണ്ട് കൊടുത്തപ്പോഴുണ്ടായ അനുഭവം ആണ്. " വാതിൽക്കൽ നിന്ന് പാൽ വാങ്ങുമ്പോൾ പലർക്കും അത്ഭുതമായിരുന്നു. എല്ലാവർക്കും സന്തോഷം. നല്ല പാൽ വീടിന് പുറത്ത് ഇറങ്ങാതെ കിട്ടിയതല്ലേ. പാൽ അധികമൊന്നും എടുത്ത് വെക്കാൻ പറ്റില്ലല്ലോ. എന്തായാലും വെറുതെ ഒഴുക്കി കളയാൻ വയ്യ-ഷൈനി പറയുന്നു.