ബോളിവുഡിലെ അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ. പല സൂപ്പർ താരങ്ങളുടെയും വീടുകൾ മനോഹരമാക്കിയത് ഗൗരി ഖാന്റെ ഡിസൈനാണ്.
2/ 8
ബാന്ദ്രയിലെ ലക്ഷ്വറി മെക്സിക്കൻ റസ്റ്ററന്റ്, ഗോവയിലെ ഹോട്ടൽ, ഡൽഹിയിലെ ലക്ഷ്വറി ബാർ എന്നിവിടങ്ങളിലും ഗൗരി ഖാൻ ഇന്റീരിയർ ഡിസൈൻ നടത്തിയിട്ടുണ്ട്.
3/ 8
ഇതിനിടയിൽ ഇ-കൊമേഴ്സ് മേഖലയിലും ഗൗരി ഖാൻ കടന്നുവന്നിട്ടുണ്ട്. ഗൗരി ഖാൻ ഡിസൈൻ എന്ന പേരിൽ പ്രീമിയർ ലക്ഷ്വറി ലൈഫ്സ്റ്റൈൽ ബ്രാൻഡുമായാണ് ഗൗരി എത്തിയിരിക്കുന്നത്.
4/ 8
എന്നാലിനി ബോളിവുഡ് കിംഗ് ഖാന്റെ ഡിസൈൻ നമ്മുടെ വീട്ടിലും കൂടി ആകട്ടെ എന്ന് കരുതിയാൽ ഒരു മുന്നറിയിപ്പുണ്ട്, തൊട്ടാൽ കൈ പൊള്ളുന്ന വിലയാണ് സൈറ്റിലെ ഓരോ ഉത്പന്നത്തിനും. സാധാരണക്കാരന് ചിന്തിക്കാൻ പോലും കഴിയാത്തതാണ് ഓരോ ഉത്പന്നങ്ങളുടേയും വില.
5/ 8
ഇതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നതും. ആഢംബര ഓഫീസ്, ഹോം ഉപകരണങ്ങളാണ് ഗൗരി ഖാൻ ഓഫർ ചെയ്യുന്നത്. ആദ്യമേ പറയട്ടേ ഇതൊക്കെ സമ്പന്നർക്കു വേണ്ടി മാത്രമുള്ള ഉത്പന്നങ്ങളാണ്.
6/ 8
2022 ലാണ് ടാറ്റ ക്ലിക്ക് ലക്ഷ്വറിയുമായി ചേർന്ന് ഗൗരി ഖാൻ ഓൺലൈൻ രംഗത്ത് എത്തിയത്. ഹോട്ടലുകളിലേക്കും കഫേകളിലേക്കും വീടുകളിലേക്കും വേണ്ട ലക്ഷ്വറി ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്കുള്ളത്.
7/ 8
ഇതിൽ രണ്ട് ഉത്പന്നങ്ങളുടെ വില കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽമീഡിയ. അതിലൊന്ന് ചവറ്റുകൂനയാണ്. ഒരു ചവറ്റുകൊട്ടയ്ക്ക് എന്ത് വില വരും? 15,340 രൂപയ്ക്കാണ് ഗൗരി ഖാൻ ഡിസൈനിൽ ചവറ്റുകൊട്ടയുടെ വില.
8/ 8
അവിടേയും തീർന്നില്ല, ഒരു ടേബിൾ ലാംബിന്റെ വില 1,59,300 രൂപയാണ്. 20,000 രൂപയുടെ ബെഡ്ഷീറ്റ്, 16,000 രൂപയുടെ സെർവിങ് ട്രേ എന്നിങ്ങനെ വില കൂടിയ ഉത്പന്നങ്ങൾ വേറെയുമുണ്ട്.