മുതലാളിയോട് സത്യം തുറന്നു പറഞ്ഞാൽ പണി പോകും എന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത് ചിന്തയിൽ മാത്രം ഒതുങ്ങുന്നതല്ല. സംഭവിച്ചു കൂടി കഴിഞ്ഞു. മുതലാളി മറ്റാരുമല്ല, ട്വിറ്റർ സി.ഇ.ഒ. എലോൺ മസ്ക് ആണ്. മസ്ക് ട്വിറ്റർ ഏറ്റെടുത്ത് മുതൽ ഒട്ടേറെ കാര്യങ്ങളിൽ മാറ്റം സംഭവിച്ചു. വ്യൂസിന്റെ എണ്ണമാണ് അതിലൊന്ന്. ഇത് മസ്കിന്റെ തല്പര മേഖലയാണ്
തന്റെ ട്വീറ്റുകൾക്ക് എത്ര വ്യൂസ് ലഭിച്ചു എന്ന കാര്യത്തിൽ മസ്കിനു കണിശത കൂടുതലാണെന്നും പറയപ്പെടുന്നു. ഒരു ദിവസം സ്വന്തം ട്വിറ്റർ അക്കൗണ്ട് പ്രൈവറ്റ് ആക്കി, ഒരു പ്രത്യേക തരം പരീക്ഷണവും മസ്ക് നടത്തിയിരുന്നു. തന്റെ ഓഡിയന്സിന്റെ എണ്ണം വർധിപ്പിക്കാനുള്ള ഒരു ശ്രമം ആയിരുന്നത്രേ ഇത്. എന്നാൽ ഈ സംഭവം ഒരാളുടെ പണി തെറിപ്പിക്കുന്ന സാഹചര്യത്തിലാണ് അവസാനിച്ചത് (തുടർന്ന് വായിക്കുക)