സിനിമയിൽ അവസരം വേണമെങ്കിൽ തന്നോട് സംവിധായകൻ സെക്സ് (demanded sexual intercourse) ആവശ്യപ്പെട്ടതായി നടിയുടെ വെളിപ്പെടുത്തൽ. തന്റെ അഭിനയമോഹം പാതിവഴിയിൽ അവസാനിക്കാൻ കാരണം അതായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അവർ വെളിപ്പെടുത്തൽ നടത്തി രംഗത്തു വന്നിട്ടുള്ളതു. ലോകമെമ്പാടും മീടൂ ആരോപണങ്ങൾ ഇപ്പോഴും ഉയരുന്ന വേളയിലാണ് നടി ഈ ആരോപണവുമായി രംഗത്തെത്തിയത് (പ്രതീകാത്മക ചിത്രം)
ഒരു രംഗത്തിനായി തയ്യാറെടുക്കാൻ സംവിധായകൻ തന്നോട് നിർദ്ദേശിച്ചതായും അവർ കൂട്ടിച്ചേർത്തു. "എന്നാൽ ഞങ്ങൾ സെറ്റിൽ പോകുന്നതിന് മുമ്പ്, അദ്ദേഹം എനിക്ക് ഹസ്തദാനം നൽകി. അയാൾ എന്റെ കൈപ്പത്തിയിൽ എന്തോ ഇട്ടതായി ഞാൻ മനസ്സിലാക്കി. അതൊരു കോണ്ടം ആയിരുന്നു. ഇത് എന്തിനുവേണ്ടിയാണെന്ന് ഞാൻ ചോദിച്ചു, അത് സൂക്ഷിച്ച് വച്ച് ഷൂട്ട് കഴിഞ്ഞ് ഒരു ഹോട്ടലിൽ വെച്ച് കാണാമെന്ന് അയാൾ പറഞ്ഞു," നടി വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)
“എനിക്ക് അഭിനയത്തോട് അഭിനിവേശമുണ്ടായിരുന്നു, ചിലപ്പോൾ എന്റെ സുഹൃത്തുക്കൾ അവസരമുണ്ടെന്നു പറഞ്ഞ് എന്നെ വിളിക്കും. കുറെ നാളുകൾ കഴിഞ്ഞതും, എനിക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു, കാരണം എനിക്ക് ഒരു താരമാകണമെങ്കിൽ ഒപ്പം കിടക്കണം എന്ന് സംവിധായകൻ എന്നോട് പറയും. വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്," മിക്സോളജിസ്റ്റ് കൂടിയായ ദെലാലി മിസ്പാ പറഞ്ഞതായി GhanaWeb റിപ്പോർട്ട് ചെയ്യുന്നു (പ്രതീകാത്മക ചിത്രം)