ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: യന്ത്രസംബന്ധമായ ജോലികളില്‍ കരാറുകള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സില്‍ ലാഭം കിട്ടാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. പരിഹാരം: ഗണപതിയെ പ്രാർത്ഥിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പുതിയ ചില കരാറുകള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. പങ്കാളിത്ത ബിസിനസ്സിലുള്ളവര് എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കണം. ജോലിയിലെ തെറ്റുകള്‍ നിങ്ങളുടെ ഓഫീസ് ബന്ധങ്ങളെ ബാധിച്ചേക്കാം. പരിഹാരം: ഗണപതിയെ സ്തുതിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ തേടി ശുഭവാര്‍ത്തകള്‍ എത്തും. ബിസിനസ്സില്‍ ധാരാളം ജോലികള്‍ ചെയ്യേണ്ടതായി വരും. അതിനാല്‍ ജോലികള്‍ മറ്റുള്ളവരുമായി പങ്കിട്ട് ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. മറ്റുള്ളവരുമായി ഇടപെഴകുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പരിഹാരം: ആവശ്യക്കാരെ സഹായിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിലെ പ്രവര്‍ത്തന സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. പബ്ലിക് റിലേഷന്‍സ് വഴി നിങ്ങളുടെ ബിസിനസിന് നേട്ടമുണ്ടാകും. അതിനാല്‍ ആളുകളുമായി കഴിയാവുന്നത്ര ആളുകളുമായി ഇടപെഴകുക. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പരിഹാരം: മഹാവിഷ്ണുവിനെ പ്രാർത്ഥിക്കുക
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. വ്യക്തി ബന്ധങ്ങളിലൂടെ നിങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ ലഭിക്കും. അതിനാല്‍ എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തുക. ഭൂമിയുമായി ബന്ധപ്പെട്ട കരാറുകള്‍ നിങ്ങളെ തേടിയെത്തും. പരിഹാരം: ശിവലിംഗത്തിന് ജലം നിവേദിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ ഉപദേശങ്ങള്‍ നിങ്ങളെ അസ്വസ്ഥപ്പെടുത്തും. നിങ്ങളുടെ കാര്യങ്ങള്‍ നിങ്ങള്‍ തന്നെ തീരുമാനിക്കുന്നതാണ് ഉചിതം. മാര്‍ക്കറ്റിംഗ് ജോലികളില്‍ കാലതാമസം നേരിടും. ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. പരിഹാരം: സൂര്യന് ജലം നിവേദിക്കുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലികള്‍ ആരംഭിക്കാന്‍ പറ്റിയ ദിവസമല്ല. നിലവിലെ സ്ഥിതിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. തീരുമാനങ്ങളെടുക്കന്നതിന് മുമ്പ് മുതിര്‍ന്നവരുടെ അഭിപ്രായം ചോദിക്കുന്നത് നല്ലതാണ്. ഓഫീസില്‍ ഉദ്യോഗസ്ഥരും ബോസുമായുള്ള ബന്ധം മികച്ചതാകും. പരിഹാരം: പ്രാണായാമം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. നിങ്ങളുടെ കാര്യക്ഷമത തെളിയിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തുന്നത് ഉചിതമാണ്. പരിഹാരം: മഞ്ഞനിറത്തിലുള്ളവ ദാനം ചെയ്യുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ മേഖലയില്‍ നിങ്ങളുടെ കഴിവുപയോഗിച്ച് ലക്ഷ്യങ്ങള്‍ കൈവരിക്കും. എന്നാല്‍ സമയാനുസൃതമായി മാറ്റങ്ങള്‍ വരുത്തേണ്ടി വരും. മാര്‍ക്കറ്റിംഗ്, വീഡിയോ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജോലി ചെയ്യുന്നവര്‍ കൃത്യമായി വര്‍ക്കുകള്‍ ചെയ്യണം. തെറ്റ് പറ്റാനുള്ള സാധ്യതയുണ്ട്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്ന ആളുകള്‍ക്ക് തങ്ങളുടെ ജോലിഭാരം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലിസ്ഥലത്തെ ആന്തരിക സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ഇതിലൂടെ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പരിഹാരം: ദരിദ്രരായ ആളുകളെ സഹായിക്കുക