ഏരീസ് (aries - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക ഇടപാടുകളിൽ വ്യക്തത നിലനിർത്തുക. ഓഫീസ് ജോലികളിൽ കാലതാമസം വരുത്തരുത്. ഇന്ന് നിങ്ങൾക്ക് ബിസിനസ്സിൽ ലാഭം ലഭിക്കും. ലക്ഷ്യം നേടാൻ കൂടുതൽ ശ്രമങ്ങൾ നടത്തും. വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുk. അത്യാഗ്രഹങ്ങളിലും പ്രലോഭനങ്ങളിലും വീഴരുത്. പരിഹാരം: പെൺകുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുക
ടോറസ് (Taurus -ഇടവം രാശി) ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിൽ നിങ്ങളുടെ ലാഭവും സ്വാധീനവും വർധിക്കും. ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ വിജയിക്കും. ഉദ്യോഗസ്ഥർ സമ്പാദ്യം ഉണ്ടാക്കുന്നതിൽ വിജയിക്കും. ദീർഘകാല ലക്ഷ്യങ്ങൾ നേടാനുള്ള ശ്രമങ്ങൾ സജീവമാക്കും. ഇന്ന് നിങ്ങൾക്ക് ബിസിനസ്സിൽ നിന്നും മികച്ച ഫലങ്ങൾ ലഭിക്കും. പരിഹാരം: ഗുരുവിനെയോ മുതിർന്നവരെയോ ആദരിക്കുക
ജെമിനി (Gemini - മിഥുനം രാശി)മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് മികച്ച വിജയം നേടും. സാമ്പത്തിക, വാണിജ്യ കാര്യങ്ങളിൽ ഏർപ്പെടും. ജോലിസ്ഥലത്ത് സാഹചര്യങ്ങൾ അനുകൂലമാകും. ജോലിസ്ഥലത്ത് കാര്യക്ഷമമായ പ്രകടനം നിലനിർത്താനാകും. സാമ്പത്തിക ലാഭത്തിന് അവസരമുണ്ടാകും. പരിഹാരം: പേഴ്സിൽ ഒരു വെള്ളി നാണയം സൂക്ഷിക്കുക
കാൻസർ (Cancer കർക്കിടകം രാശി)ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഓഫീസിലെ പ്രധാന പദ്ധതികൾ സജീവമാക്കാൻ വേണ്ട ശ്രമങ്ങൾ നടത്തും. ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽരഹിതർക്ക് അനുയോജ്യമായ അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്നും പ്രോത്സാഹനം ലഭിക്കും. ലാഭം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പരിഹാരം: ശ്രീ യന്ത്രം പൂജിക്കുകയും കൈവശം സൂക്ഷിക്കുകയും ചെയ്യുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: വാണിജ്യ കാര്യങ്ങളിൽ സ്വാർത്ഥത ഒഴിവാക്കുക. ഓഫീസിലെ കർമ്മ പദ്ധതികളുടെ ആക്കം കൂട്ടും. ജോലിയിൽ പരിചയ സമ്പത്ത് ലഭിക്കും. ബിസിനസ്സ് അനായാസം ചെയ്യാനുള്ള സാഹചര്യം നിലനിർത്തുക. വ്യക്തിപരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സിൽ വിജയം നേടാൻ സാധ്യതയുള്ളതിനാൽ നന്നായി ആസൂത്രണം ചെയ്യുക. പരിഹാരം: ജോലിസ്ഥലത്ത് ഗണപതിയെ ആരാധിക്കുക
വിർഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക രംഗത്ത് നൂതന ചിന്തകളുമായി മുമ്പോട്ടുപോകും. ലക്ഷ്യം വേഗത്തിൽ പൂർത്തിയാക്കാനാകും. തൊഴിൽ അവസരങ്ങൾ വർധിക്കും. നിങ്ങളുടെ ബിസിനസ്സിൽ ലാഭം നേടാനുള്ള സാധ്യത മികച്ചതായിരിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും. ബിസിനസ്സ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടും. പരിഹാരം: ഒഴുകുന്ന വെള്ളത്തിൽ നാളികേരം ഒഴിക്കുക
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ നിക്ഷേപത്തിൽ നഷ്ടമുണ്ടാകാൻ സാധ്യത ഉണ്ട്. ഓഹരി വിപണിയിലും ക്രിപ്റ്റോയിലും നിക്ഷേപിക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണം ഉയർത്തും. തൊഴിൽ മേഖലയിൽ അവബോധം വർധിപ്പിക്കും. ജോലി കാര്യങ്ങളിൽ ക്ഷമ കാണിക്കും. ഓഫീസിൽ സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും. പരിഹാരം: ഒരു അനാഥാലയത്തിന് ഭക്ഷണം നൽകുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: പ്രധാനപ്പെട്ട ഓഫീസ് കാര്യങ്ങളിൽ തിടുക്കം കാണിക്കരുത്. നിക്ഷേപം സംബന്ധിച്ച് ഉപദേശകരുടെ അഭിപ്രായം തേടുക . ബിസിനസ്സുകാർക്ക് പ്രവർത്തരംഗത്ത് മികച്ച ഫലങ്ങൾ ലഭിക്കും. വ്യക്തിപരമായ ചെലവുകളിൽ ശ്രദ്ധിക്കുക. അച്ചടക്കത്തോടെ പ്രവർത്തിക്കും. സമ്പാദ്യത്തിന് ഊന്നൽ നൽകും. പരിഹാരം: ഭഗവാൻ കൃഷ്ണനു കൽക്കണ്ടം സമർപ്പിക്കുക.
കാപ്രികോൺ (Capricon - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പരിശ്രമങ്ങൾ നിങ്ങളുടെ വളർച്ചയ്ക്കുള്ള അവസരങ്ങൾ നൽകും. തൊഴിൽ മേഖലകളിലെ ബന്ധങ്ങൾ മെച്ചപ്പെടും. ജോലിയിലെ ധൈര്യവും മനോബലവും വർദ്ധിക്കും. പ്രവർത്തന രംഗത്തെ അനുകൂല സമയം പരമാവധി പ്രയോജനപ്പെടുത്തുക. തൊഴിൽപരമായ ശ്രമങ്ങൾ തുടരും. ലാഭത്തിന്റെ വിവിധ സ്രോതസ്സുകൾ തുറന്നു കിട്ടും. പരിഹാരം: മുതിർന്നവരുടെ അനുഗ്രഹം വാങ്ങുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് ബിസിനസ്സിൽ നിങ്ങൾ വിജയിക്കും. നിങ്ങളുടെ ബിസിനസ്സിന് അതിശയകരമായ വളർച്ച ലഭിക്കും. പുതിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഉത്തേജിതരാകും. ജോലിസ്ഥലത്ത് ലാഭം നേടും. സേവനമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. പരിഹാരം: ശിവലിംഗത്തിൽ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക.
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഒന്നിലധികം വരുമാന സ്രോതസ്സുകൾ തുറന്നു കിട്ടും. ഓഫീസ് ജോലിക്കാർ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും. ഉന്നത ഉദ്യോഗസ്ഥർ സന്തുഷ്ടരായിരിക്കും. ബിസിനസുകാർക്ക് സ്വന്തം ബിസിനസ്സിൽ മികച്ച പ്രകടനം നടത്താൻ കഴിയും. നിങ്ങളുടെ ഓഫീസിൽ അനുകൂല സാഹചര്യം നിലനിൽക്കും. സമ്പത്ത് വർധിക്കും. പരിഹാരം: കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക.