ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ബിസിനസ് കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ വ്യക്തമായി ആലോചിച്ച ശേഷം മാത്രം പ്രവർത്തിക്കുക. യാതൊരു പ്രയോജനവും ഇല്ലാത്ത ജോലിയിൽ വെറുതെ സമയം കളയരുത്, കാരണം അത് പണനഷ്ടവും അവസരങ്ങളും നഷ്ടപ്പെടുത്തും. ദോഷപരിഹാരം : ഗണപതിക്ക് മോദകം സമർപ്പിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികമായി ഈ ദിവസം അത്ര നല്ലതായിരിക്കില്ല. പെട്ടെന്ന് ചില ജോലികൾ ചെയ്ത് തീർക്കാൻ വേണ്ടി കടം വാങ്ങേണ്ടി വന്നേക്കാം. ഏതെങ്കിലും രേഖയിൽ ഒപ്പിടുന്നതിന് മുമ്പ് അത് ശ്രദ്ധാപൂർവ്വം വായിക്കുക. ദോഷപരിഹാരം : ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. ദീർഘകാലത്തേക്ക് പണത്തിന്റെ വരവ് മുടങ്ങാനിടയില്ല. പണം വീട്ടുചെലവിനായി മാത്രം ഉപയോഗിക്കരുത്, ശരിയായ ഉപദേശം സ്വീകരിച്ച് നിക്ഷേപം നടത്തുക. ഭാവിയിൽ അതുമൂലം നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ദോഷപരിഹാരം : പശുവിന് ശർക്കര കൊടുക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യസിദ്ധിക്ക് അവസരമുണ്ടാകാം. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. പണം ചെലവഴിക്കുന്നതിന് മുമ്പ് ചിന്തിക്കുക അല്ലെങ്കിൽ ഭാവിയിൽ നിങ്ങൾ ഖേദിക്കേണ്ടി വന്നേക്കാം. പരമാവധി അത് സംരക്ഷിക്കാൻ ശ്രമിക്കുക. ദോഷപരിഹാരം : ദരിദ്രർക്ക് ഭക്ഷണ സാധനങ്ങൾ ദാനം ചെയ്യുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഓഫീസിലെ ചില ജോലികൾ നേരെ നടന്നു എന്ന് വരില്ല. ഇത് അധികൃതരുടെ കണ്ണിൽ നിങ്ങളെ കുറിച്ചുള്ള ചിത്രം മോശമാക്കിയേക്കാം. പൊടുന്നനെ സമ്പത്തും മറ്റ് ആനുകൂല്യങ്ങളും ഉണ്ടായേക്കാം. കണ്ണടച്ച് ആരെയും വിശ്വസിക്കരുത്. ദോഷപരിഹാരം: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മയിൽപ്പീലി സമർപ്പിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യും. സന്തോഷകരമായ ഫലങ്ങൾ ലഭിക്കും. ബിസിനസ്സുകാർക്ക് ഈ ദിവസം ബുദ്ധിമുട്ടായിരിക്കും. എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. ദോഷപരിഹാരം : ഹനുമാൻ ചാലിസ പാരായണം ചെയ്യുക
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വ്യാപാര ഇടപാടുകളിൽ ലാഭത്തിന് സാധ്യതയുണ്ട്. വ്യർത്ഥമായ ജോലിയിൽ സമയം കളയരുത്. രണ്ട് കാര്യങ്ങൾ ഒരേസമയം ഒരുമിച്ച് ചെയ്യരുത്. കുടുംബത്തിൽ പൊതുവിൽ ഉത്സവാന്തരീക്ഷം ഉണ്ടാകും. ദോഷപരിഹാരം : മുതിർന്നവരുടെ അനുഗ്രഹത്തോടെ വീട് മാറുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ചെറുകിട ബിസിനസുകാർക്ക് ദിവസം വളരെ മികച്ചതാണ്. നല്ല ഇടപാടുകൾ കണ്ടെത്താനാകും. അതേസമയം തൊഴിൽ ചെയ്യുന്നവർക്ക് സമയം അത്ര അനുകൂലമല്ല. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. ആർക്കെങ്കിലും പണം കടം കൊടുക്കുന്നത് ജാഗ്രതയോടെ വേണം. ദോഷപരിഹാരം : 108 തവണ "നമഃ: ശിവായ" ജപിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മോശമായേക്കാം. ജീവിതത്തിൽ പെട്ടെന്ന് പ്രശ്നങ്ങൾ വർദ്ധിക്കും. അപ്രതീക്ഷിത നഷ്ടങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിന് ആവശ്യമായ പിന്തുണ ലഭിക്കുമെന്നതാണ് ആശ്വാസം. ദോഷപരിഹാരം : രാമക്ഷേത്രത്തിൽ ഇരുന്ന് രാമരക്ഷ സ്തോത്രം ചൊല്ലുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുക. മാറ്റത്തെക്കുറിച്ച് ആശങ്കയുണ്ടാകാം. ചില കാര്യങ്ങളിൽ സഹോദരങ്ങൾക്ക് മേൽ സമ്മർദ്ദം വർദ്ധിച്ചേക്കാം. വളരെക്കാലമായി മുടങ്ങി കിടന്നിരുന്ന പണം എളുപ്പത്തിൽ കിട്ടാനിടയുണ്ട്. ദോഷപരിഹാരം : ഹനുമാന് നെയ് വിളക്ക് വയ്ക്കുക.