ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കും. വിവിധ കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. പേപ്പര്‍വര്‍ക്കുകള്‍ ശ്രദ്ധയോടെ ചെയ്യണം. ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. നന്നായി ആലോചിച്ച ശേഷം കാര്യങ്ങള്‍ തീരുമാനിക്കണം. പരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടും. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ചേരാനുള്ള സമയമാണിത്. നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കണ്ടെത്താനാകും. മത്സര ബോധം വര്‍ദ്ധിക്കും. അവസരങ്ങളും വർധിക്കും. പരിഹാരം: വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. സമ്പത്ത് വര്‍ധിക്കും. ഇന്ന് നിങ്ങള്‍ക്ക് വിലപ്പെട്ട ഒരു സമ്മാനം ലഭിക്കും. പ്രണയബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും. ജനപ്രീതി വര്‍ദ്ധിക്കും. വ്യക്തിജീവിതത്തില്‍ വിജയം കൈവരിക്കും. പരിഹാരം: ശിവന് ജലം സമര്‍പ്പിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ എല്ലാവരെയും പരസ്പരം ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. പുതിയ രീതികള്‍ സ്വീകരിക്കും. ലക്ഷ്യം കൈവരിക്കാനാകും. പ്രൊഫഷണല്‍ ജോലികള്‍ വേഗത്തിലാകും. മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകും. പരിഹാരം: ഹനുമാന് ആരതി ഉഴിയുക
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പോളിസി നിയമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. നിയമപരമായ കാര്യങ്ങളില്‍ ക്ഷമ കാണിക്കുക. ഇന്ന് നിങ്ങള്‍ റിസ്ക് എടുക്കരുത്. വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം. പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് ആവശ്യമായ ഉപദേശം സ്വീകരിക്കണം. ലാഭം വര്‍ധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. വിജയം കൈവരിക്കും. മത്സര പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കേണ്ടി വന്നേക്കാം. പരിഹാരം: പശുവിന് തീറ്റ കൊടുക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഓഫീസിലെ പരിചയസമ്പന്നരായ ആളുകളുടെ ഉപദേശവും പിന്തുണയും സ്വീകരിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ജോലി വേഗത്തിലാകും. മികച്ച അവസരങ്ങള്‍ ലഭിക്കും. പരിഹാരം: ദുര്‍ഗാ ദേവിക്ക് മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കരിയര്‍ സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഉപദേശം സ്വീകരിക്കണം. ആര്‍ക്കും കടം കൊടുക്കരുത്. നിക്ഷേപ തട്ടിപ്പുകള്‍ ഉണ്ടായേക്കാം. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് ചെയ്യണം. പരിഹാരം: സുന്ദരകാണ്ഡം ചൊല്ലുക