ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: പുതിയ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലമായ ദിവസമല്ല. നിലവിലെ സ്ഥിതി തുടരുന്നതാണ് അഭികാമ്യം. പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. വാങ്ങിയ പണം തിരികെ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. ജോലിഭാരം കൂടുതലായതിനാൽ ഇന്നും ഓഫീസ് ജോലികൾ പതിവ് പോലെ ചെയ്യേണ്ടി വരും. ദോഷപരിഹാരം: ഗണപതി ആരാധന.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിസമയത്ത് സമാധാനം നിലനിർത്താൻ പതിവിൽ കൂടുതൽ ശ്രദ്ധിക്കണം. വരുമാനം കുറയാൻ ഇടയുണ്ട്. ലാഭം ലക്ഷ്യം വച്ച് സുരക്ഷയുടെ കാര്യത്തിൽ വിട്ട് വീഴ്ച ചെയ്യുകയോ അവഗണിക്കുകയോ ചെയ്യരുത്. വിശ്വസ്തരായ ഇടപടുകാരിൽ നിന്നുള്ള ഓർഡറുകൾ തുടർന്നും ലഭിക്കും. ദോഷപരിഹാരം: ഹനുമാൻ ആരാധന
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:ബിസിനസ്സിന് വിശ്വസ്ത കക്ഷികളിൽ നിന്ന് പുതിയ നിർദ്ദേശങ്ങൾ ലഭിക്കും. അതുമൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് സംബന്ധമായ വായ്പകൾ എടുക്കാൻ ഇപ്പോൾ ശ്രമിക്കരുത്. ഈ സമയത്ത് അത് വളരെ അധികം ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും. പ്രതിവിധി: മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ സാഹചര്യത്തിൽ വലിയ ലാഭം പ്രതീക്ഷിക്കേണ്ടതില്ല. ഈ സമയത്ത് ബിസിനസ്സ് സംബന്ധമായ ജോലികൾ വളരെ ശ്രദ്ധാപൂർവ്വം ചെയ്യണം. കാരണം നിങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പോലും നിരസിക്കപ്പെട്ടേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ഉറച്ച് നിൽക്കുക, ഒന്നും തടസ്സപ്പെടുമെന്ന ഭയം ഉണ്ടാക്കാതെയിരിക്കാൻ ജാഗ്രത പുലർത്തുക, കഠിനമായി പരിശ്രമിക്കുക. പ്രതിവിധി: ശിവലിംഗത്തിൽ ജലം സമർപ്പിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സങ്കീർണ്ണമാണെങ്കിലും ബിസിനസ്സിൽ അവശേഷിക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടാകും. മാധ്യമങ്ങൾ, പരസ്യം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. അതിന്റെ ഫലങ്ങൾ സമീപഭാവിയിൽ അനുകൂലം ആയിരിക്കും. പ്രതിവിധി: ഹനുമാന് സിന്ദൂരം സമർപ്പിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിൽ ഏത് കരാറും കണ്ടെത്താൻ കഴിയും, അതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വസ്തുവുമായി ബന്ധപ്പെട്ട ജോലികളിൽ വലിയ ഇടപാടിന് സാധ്യതയുണ്ട്. കൂടാതെ, ഓരോ ജോലിയും സമയബന്ധിതമായി പൂർത്തിയാക്കാനാകും. പ്രതിവിധി: ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ വിളക്ക് കൊളുത്തുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കുറച്ചുകാലമായി പൂർത്തിയാകാതെ കിടന്നിരുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ ഈ സമയം അനുകൂലമാണ്. മികച്ച ബിസിനസ്സുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ലഭ്യമാകും. ജോലിക്കാരുടെ അമിത ജോലിഭാരം മൂലം പിരിമുറുക്കം ഉണ്ടാകും. പ്രതിവിധി: ഉറുമ്പുകൾക്ക് മാവ് കൊടുക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കരുത്. മിക്ക ജോലികളും ഫോൺ കോളുകൾ വഴിയും ഇന്റർനെറ്റ് വഴിയും പൂർത്തിയാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. വീട്ടിലിരുന്ന് ഓഫീസ് ജോലി ചെയ്യുന്നതാണ് അഭികാമ്യം. ദോഷപരിഹാരം: ശ്രീകൃഷ്ണനെ ആരാധിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ സമയത്ത് ഗ്രഹനിലയും നിങ്ങളുടെ ഭാഗ്യവും നിങ്ങൾക്ക് അനുകൂലമാണ്. നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ മറ്റുള്ളവരുടെ തീരുമാനങ്ങളെക്കാൾ ഫലപ്രദമായിരിക്കും. സമയത്ത് കിട്ടാതിരുന്ന പണം കിട്ടാനുള്ള സാധ്യത ഉണ്ട്. അതിനായുള്ള ശ്രമങ്ങൾ തുടരുക. ഏത് പ്രയാസകരമായ ജോലിയിലും വീട്ടിലെ മുതിർന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിക്കുന്നത് ഉചിതമായിരിക്കും. ദോഷപരിഹാരം: മഹാവിഷ്ണുവിനെ ആരാധിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ ആഭ്യന്തര സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരണം, അതുപോലെ തന്നെ ബിസിനസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പരമാവധി പ്രചാരണം നടത്തേണ്ടത് ആവശ്യമാണ്. ഒരു ഉദ്യോഗസ്ഥനിൽ നിന്ന് നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് സഹായം ലഭിക്കും. പണം വരുന്നതിനൊപ്പം പോകാനുള്ള വഴിയും ഉണ്ടാകും. ശരിയായ ബജറ്റ് സൂക്ഷിക്കുക. ചെലവുകൾ ക്രമപെടുത്തുക. ദോഷപരിഹാരം: യോഗ പ്രാണായാമം പരിശീലിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: തിരക്കുകൂട്ടേണ്ട സമയമല്ല ഇത്. ബിസിനസ്സിലെ ഏത് ശക്തമായ തീരുമാനവും വളരെ ശ്രദ്ധയോടെ വേണം എടുക്കാൻ. രാഷ്ട്രീയ ബന്ധങ്ങളും, പൗരപ്രമാണിമാരായ വ്യക്തികളുമായുള്ള ബന്ധങ്ങളും ശക്തിപ്പെടുത്തുക. ഇത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും. ദോഷപരിഹാരം: ദരിദ്രരായ ആളുകളെ സഹായിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവർത്തനങ്ങൾ മെച്ചപ്പെടും. ബിസിനസിന്റെ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ അനുകൂലമായ സമയമാണ്. അതിന് ജീവനക്കാരും സഹായിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ താൽപ്പര്യം കാണിക്കരുത്, അന്വേഷണങ്ങൾ നേരിടാൻ ഇടയാകും. ദോഷപരിഹാരം: മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക.