ജെമിനി (Gemini -മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങള്‍ക്ക് ഫലം ലഭിച്ചെന്ന് വരില്ല. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലാകും. വായ്പയോ നികുതിയുമായി ബന്ധപ്പെട്ട ജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. പരിഹാരം: സൂര്യദേവന് ജലം സമര്‍പ്പിക്കുക.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ വരുമാനം മെച്ചപ്പെടും. പ്രതികൂല സാഹചര്യങ്ങളില്‍ പോലും, നിങ്ങള്‍ക്ക് സഹായം ലഭിക്കും. പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ചിന്തിച്ച് ഉറപ്പിക്കുക. പരിഹാരം: മഞ്ഞനിറമുള്ള വസ്തുക്കള്‍ ദാനം ചെയ്യുക
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങള്‍ ഒരു പുതിയ ജോലി ആരംഭിച്ചിട്ടുണ്ടെങ്കില്‍, നന്നായി കഠിനാധ്വാനം ചെയ്യണം എങ്കിലെ വിജയം ഉണ്ടാകൂ. ജോലിയില്‍ സ്ഥാനക്കയറ്റം സാധ്യമാണ്. എന്നാല്‍ നിങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കും. പരിഹാരം: ഉറുമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കുക.
സ്കോര്‍പിയോ (Scorpio -വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ചില അസ്വസ്ഥതകള്‍ തുടരും. നിങ്ങളുടെ ശരിയായ പെരുമാറ്റത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഈ സമയത്ത് നിക്ഷേപങ്ങള്‍ നടത്തുന്നത് ഉചിതമല്ല. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരെ തേടി നല്ല വാര്‍ത്തകള്‍ എത്തും. പരിഹാരം: വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius- ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നിര്‍ത്തിവെച്ച ജോലികള്‍ വീണ്ടും തുടങ്ങും. അതിനാല്‍, നിങ്ങളുടെ ജോലികള്‍ പൂര്‍ണ്ണ ഗൗരവത്തോടെ ചെയ്യുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പങ്ങള്‍ക്ക് സാധ്യത. ഒരു ബിസിനസ് ടൂറിന് സാധ്യതയുണ്ട്. പരിഹാരം: ഗണപതിക്ക് ലഡ്ഡൂ സമര്‍പ്പിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സമയത്തിനനുസരിച്ച് ബിസിനസ് വര്‍ക്കിംഗ് സിസ്റ്റത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക. മീഡിയ, കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതലറിയുന്നത് നല്ലതാണ്. ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടം. പരിഹാരം: ഹനുമാനെ പ്രാർത്ഥിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് വിപുലീകരണ പദ്ധതികള്‍ തയ്യാറാക്കും. നിങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിയില്‍ നിന്ന് ഉചിതമായ ഉപദേശം ലഭിക്കും. ഓഫീസില്‍ പുതിയ പ്രോജക്ട് സംബന്ധിച്ച ജോലികള്‍ ആരംഭിക്കും, സഹപ്രവര്‍ത്തകരുമായി കൃത്യമായ ഏകോപനം ഉണ്ടാകും. പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക.