ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: സന്തോഷവും സമ്പത്തും വര്‍ദ്ധിക്കും. സമ്പത്ത് വലിയ രീതിയില്‍ വര്‍ദ്ധിക്കുമെന്ന് വേണം കരുതാൻ. സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ബിസിനസ്സ് മികച്ച രീതിയിൽ മുന്നോട്ട് പോകും. പ്രൊഫഷണലുകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ബാങ്കിംഗില്‍ ഉള്ള നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും. പരിഹാരം: കൃഷ്ണന് പഞ്ചസാര സമര്‍പ്പിക്കുക
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരിക്കും. പ്രൊഫഷണല്‍ മേഖലയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാനാകും. ബിസിനസ്സില്‍ സന്തോഷകരമായ നേട്ടങ്ങള്‍ ഉണ്ടാകും. കലാപരിപാടികളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. നിങ്ങളെ തേടി ഒരു സന്തോഷ വാര്‍ത്തയെത്തും. പ്രതീക്ഷിച്ച ലാഭം ലഭിക്കും. പരിഹാരം: കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഉത്തരവാദിത്തപ്പെട്ടവരും മുതിര്‍ന്നവരും പറയുന്നത് കേള്‍ക്കും. വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ വേഗത കാണിക്കും. നിങ്ങളുടെ പദ്ധതികള്‍ വേഗത്തില്‍ പ്രാവര്‍ത്തികമാകും. നിയമങ്ങള്‍ പാലിക്കണം. നിങ്ങളുടെ മുന്‍കാല അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തുക. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക. സ്വപ്രയത്നം കൊണ്ട് ലാഭം ഉണ്ടാക്കും.
പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക മേഖല ശക്തമാകും. ബിസിനസ്സ് മേഖല സാധാരണ പോലെ പ്രവര്‍ത്തിക്കും. പ്രൊഫഷണലുകളുടെ പിന്തുണ ലഭിക്കും. ഭരണകാര്യങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കും. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വേഗത കൈവരും. പരിഹാരമാകാത്ത കാര്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. വികാരങ്ങൾ നിയന്ത്രിക്കുക. പരിഹാരം: ആല്മരത്തിന് ചുവട്ടില്‍ നെയ് വിളക്ക് കത്തിക്കുക
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികളില്‍ ബുദ്ധിമുട്ടുകള്‍ കുറയും. ജോലി ചെയ്യുന്നവര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കും. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് കൂടി വ്യക്തത പുലര്‍ത്തുക. പ്രതിവിധി: ഹനുമാന് ചാലിസ 7 തവണ ചൊല്ലുക
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്ത കാര്യങ്ങള്‍ മികച്ചതാകും. ബിസിനസ്സില്‍ പുതിയ പങ്കാളിത്തത്തിന് സാധ്യത. തൊഴില്‍ മേഖലയിലെ ബന്ധങ്ങള്‍ ദൃഢമാകും. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിക്കും. പദവിയും സ്ഥാനമാനങ്ങളും വര്‍ദ്ധിക്കും. പരിഹാരം: കൂട്ടിലടച്ച പക്ഷികളെ മോചിപ്പിക്കുക
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: കൃത്യമായ ധാരണയോടെ മുന്നോട്ട് പോകുക. നിങ്ങളെ തേടി അപ്രതീക്ഷിത ഫലങ്ങള്‍ ഉച്ചവരെ വന്നേക്കാം. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യക്തിഗത ചെലവുകള്‍ നിയന്ത്രിക്കണം. പരിഹാരം: ഒഴുകുന്ന വെള്ളത്തില്‍ ഒരു വെള്ളി നാണയം ഒഴുക്കിവിടുക
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍പരമായ കാര്യങ്ങളില്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് പോകും. പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ലഭിക്കും. വാണിജ്യപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാനാകും. തൊഴില്‍ ചെയ്യുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങളെത്തേടിയെത്തും. പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് നാളികേരം സമർപിക്കുക
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ ഭരണമേഖലയില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാകും. ഓഫീസ് ജോലികളില്‍ കാര്യക്ഷമത വര്‍ദ്ധിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും. എല്ലാകാര്യത്തിലും വിവേകത്തോടെ പ്രവര്‍ത്തിക്കുക. പെട്ടെന്ന് ലാഭമുണ്ടാകാനുള്ള അവസരങ്ങള്‍ ലഭിക്കും.
പരിഹാരം: ഗായത്രി മന്ത്രം 108 തവണ ജപിക്കുക
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ സന്തോഷ വാര്‍ത്തകള്‍ നിങ്ങളെത്തേടിയെത്തും. ഓഫീസില്‍ നിങ്ങളുടെ വിവേകബുദ്ധിയെ എല്ലാവരും അഭിനന്ദിക്കും. വിവിധ സ്രോതസ്സുകളില്‍ നിന്ന് വരുമാനം ലഭിക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങളുമായി മുന്നോട്ട് പോകാനാകും. വിവിധ വിഷയങ്ങളില്‍ സഹവര്‍ത്തിത്വ മനോഭാവം പുലര്‍ത്തും. പരിഹാരം: ഗണപതിയ്ക്ക് കറുക സമര്‍പ്പിക്കുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ വേണം. വിദേശത്ത് ജോലിയക്കായി കാത്തിരിക്കുന്നവരെ തേടി സന്തോഷ വാര്‍ത്തയെത്തും. ഓഫീസിലെ നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കുക. ആര്‍ക്കും കടം കൊടുക്കരുത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളാല്‍ തിരക്ക് അനുഭവപ്പെടും. പരിഹാരം: അമ്മയ്ക്ക് മധുരം നല്‍കുക
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ധൈര്യത്തോടെ മുന്നോട്ട് പോകുക. ഓഫീസില്‍ നിങ്ങള്‍ക്ക് ബഹുമാനവും വിശ്വാസ്യതയും ലഭിക്കും. ബിസിനസ്സ് മേഖല ശക്തിപ്രാപിക്കും. നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കാനാകും. അത്യാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കണം. പരിഹാരം: ഗണപതിയ്ക്ക് ലഡ്ഡു ദാനം ചെയ്യുക