ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് സന്തോഷം തോന്നുന്ന ദിവസമായിരിക്കും ഇന്ന്. എതിരാളികളുടെ വിമര്‍ശനത്തില്‍ വിഷമക്കരുത്. നിങ്ങളുടെ ജോലികള്‍ ചെയ്ത് കൊണ്ടേയിരിക്കുക. വിജയം നിങ്ങള്‍ക്ക് തന്നെയായിരിക്കും. നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും.
പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ മയില്‍പ്പീലി സമര്‍പ്പിക്കുക (Image: Shutterstock)
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ലാഭം ലഭിക്കാൻ സാധ്യത. ഓഫീസിലെ തൊഴിലാളികളുമായി മികച്ച ബന്ധം പുലര്‍ത്തും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അസവരങ്ങള്‍ ലഭിക്കും. വ്യവസായികള്‍ക്ക് ഇത് സാധാരണ ദിവസമായിരിക്കും. പുതിയ കരാറുകളൊന്നും ലഭിക്കില്ല. പരിഹാരം: ഭക്ഷണത്തില്‍ കുരുമുളക് ചേര്‍ക്കുക(Image: Shutterstock)
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെയധികം ഊര്‍ജം തോന്നുന്ന ദിവസമായിരിക്കും. പ്രണയസബന്ധങ്ങളില് നിന്ന് സന്തോഷം ലഭിക്കും. ശമ്പളം വര്‍ധിപ്പിക്കുന്നതിനോ, സ്ഥാനക്കയറ്റം ലഭിക്കുന്നതിനോ വേണ്ടിയുള്ള ചര്‍ച്ചകള്‍ ഓഫീസില്‍ നടക്കും. നിങ്ങളുടെ ആകാംഷ നിയന്ത്രിക്കുക. പരിഹാരം: രാമകൃഷ്ണ മന്ത്രം ജപിക്കുക (Image: Shutterstock)
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ ചില പുതിയ റോളുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ക്രിയേറ്റീവ് ജോലിയില്‍ വ്യാപൃതനായിരിക്കും. ബിസിനസുകാര്‍ക്ക് സാധാരണ ദിവസമായിരിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി അവസരങ്ങള്‍ ലഭിക്കും. പരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക (Image: Shutterstock)
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികളില്‍ വ്യാപൃതനായിരിക്കും നിങ്ങള്‍. ഇന്ന് ചെയ്യുന്ന ജോലികള്‍ക്ക് ഭാവിയില്‍ സാമ്പത്തിക നേട്ടം ലഭിക്കും. നിക്ഷേപം അനുസരിച്ച് മാത്രം മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങുക. ബിസിനസ്സുകാര്‍ക്ക് അനുകൂല ദിനം. ബിസിനസ്സുകാര്‍ക്ക് സാമ്പത്തി കരാറുകള്‍ ലഭിക്കും. പരിഹാരം: മീനൂട്ട് നടത്തുക (Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പഴയ ചില ബാധ്യതകള്‍ തീര്‍ക്കുന്നതില്‍ വിജയിക്കും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങിക്കും. പണം സൂക്ഷിച്ച് ഉപയോഗിക്കുക. നിങ്ങളുടെ ബജറ്റില്‍ ചില തകരാറുകള്‍ സംഭവിച്ചേക്കാം. നിങ്ങളുടെ യഥാര്‍ത്ഥ ആശയങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിച്ചേക്കാം. പരിഹാരം: ഹനുമാനെ ആരാധിക്കുക (Image: Shutterstock)
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലിഭാരം വര്‍ധിക്കും. നിരവധി ചുമതലകള്‍ നിങ്ങളെ തേടിയെത്തും. ബിസിനസ്സുകാരുടെ പെന്‍ഡിംഗ് ജോലികള്‍ പൂര്‍ത്തിയാക്കും. ബിസിനസ്സില്‍ റിസ്ക് എടുക്കരുത്. നിക്ഷേപത്തിന് മുമ്പ് രേഖകള്‍ കൃത്യമായി വായിക്കണം. പരിഹാരം: ചെറിയ പെണ്‍കുട്ടികള്‍ക്ക് മധുരം നല്‍കുക (Image: Shutterstock)
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സന്തോഷമുള്ള ദിവസമായിരിക്കും. ബിസിനസില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുക. പുതിയ ജോലിയുടെ നിയമവശങ്ങള്‍ കൃത്യമായി പരിശോധിക്കുക. തര്‍ക്കങ്ങളില്‍ വിജയം നിങ്ങള്‍ക്കായിരിക്കും. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഡ്രൈവിംഗില്‍ ശ്രദ്ധ വേണം. പരിഹാരം: പശുവിന് പച്ചപ്പുല്ല് നല്‍കുക (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിലെ നിരവധി ചുമതലകളിലൂടെ നിങ്ങള്‍ സ്വന്തം കഴിവ് തെളിയിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളില്‍ ഏതൊക്കെയാണ് മികച്ചതെന്ന് നോക്കേണ്ട ഉത്തരവാദിത്തം നിങ്ങളുടേതായിരിക്കും. അപരിചിതരുമായി കരാറിലേര്‍പ്പെടുന്ന വ്യാപാരികള്‍ ജാഗ്രത പാലിക്കണം. പരിഹാരം: ഉറുമ്പുകള്‍ക്ക് തീറ്റ നല്‍കുക (Image: Shutterstock)
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ മനസ്സിലിരുപ്പുകള്‍ അറിഞ്ഞ് ജോലി ചെയ്യുക. ടീം വര്‍ക്കിലൂടെ ഏത് കഠിനമായ ജോലിയും പൂര്‍ത്തിയാക്കാന്‍ പറ്റും. ബിസിനസുകാര്‍ക്ക് പ്രതികൂല സമയമാണ്. ഭാവി പദ്ധതികള്‍ ഇപ്പോള്‍ തന്നെ തയ്യാറാക്കുക. പരിഹാരം: ആല് മരത്തിന് കീഴില്‍ നെയ് വിളക്ക് തെളിയിക്കുക (Image: Shutterstock)
അക്വാറിയസ് (അൂൗമൃശൗ െ-കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഓഫീസില്‍ എതിരാളികളെ തോല്‍പ്പിക്കും. ഓഫീസിലെ ജോലിക്കാരുമായുള്ള ബന്ധം ഊഷ്മളമാകും. വാഹനം വാങ്ങാനും, ഭൂമി വാങ്ങാനും പറ്റിയ സമയം. നിക്ഷേപത്തിന് അനുകൂല സമയം. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക (Image: Shutterstock)
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഇന്ന് പണക്കൈമാറ്റം നടത്തരുത്. ഓഫിസിലെ ബുദ്ധിമുട്ടേറിയ ജോലികള്‍ പൂര്‍ത്തിയാക്കും. മുതിര്‍ന്നവരില്‍ നിന്ന് ഉപദേശം സ്വീകരിക്കാവുന്നതാണ്. പരിഹാരം: സൂര്യന് ജലം നിവേദിക്കുക (Image: Shutterstock)