ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് വല്ലാതെ അലസത അനുഭവപ്പെടാൻ സാധ്യതയുള്ള ദിവസമാണ്. ജോലി ചെയ്യാൻ താൽപര്യം കുറഞ്ഞേക്കും. അത് കൊണ്ട് പല കാര്യങ്ങളും മാറ്റിവെക്കും. ഷോപ്പിങിനും മറ്റും പോയേക്കും. പല കാര്യങ്ങൾക്കായി ഊർജ്ജം ചെലവഴിക്കും. ഭാഗ്യചിഹ്നം – വെള്ളക്കുപ്പി.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങൾ നിലനിർത്താൻ നല്ല രീതിയിൽ പണിപ്പെടേണ്ടി വരും. പങ്കാളി പലകാര്യങ്ങളിലും നിങ്ങളോട് വിശദീകരണം ചോദിച്ച് കൊണ്ടേയിരിക്കും. കാര്യങ്ങൾ നിങ്ങൾക്കെതിരാണെന്ന് തോന്നുന്നുവെങ്കിൽ അവയിൽ നിന്ന് മാറിനിൽക്കുക. രാവിലെ സമയം പരമാവധി പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്. ഭാഗ്യചിഹ്നം – സൂര്യൻ.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഉത്തരവാദിത്ത്വം പങ്കിടാൻ ഒരു പുതിയ വ്യക്തി കൂടി വന്ന് ചേർന്നേക്കും. ഇത് നിങ്ങളുടെ പുരോഗതിക്ക് ഗുണം ചെയ്യുന്ന കാര്യമായിരിക്കും. നിങ്ങളുടെ മാറ്റിവെച്ചിരിക്കുന്ന അസൈൻമെന്റുകൾ ഇപ്പോൾ പൂർത്തിയാക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം – ഒരു താളം.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നല്ല തിരക്ക് പിടിച്ച ദിവസമാണെങ്കിലും കുടുംബത്തിന് വേണ്ടി സമയം മാറ്റിവെക്കുക. ഇത് ദിവസം മുഴുവൻ നിങ്ങൾക്ക് ആത്മവിശ്വാസം പകരും. ഇഷ്ടമുള്ള കായികപ്രവൃത്തിയിൽ ഏർപ്പെടും. നിങ്ങളുടെ നേതൃശേഷി ഉപയോഗപ്പെടുത്താനുള്ള അവസരം വരുന്നുണ്ട്. ഭാഗ്യ ചിഹ്നം – ഒരു ജലാശയം.
ലിയോ ( Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ മുമ്പ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അവരിൽ ഒരാൾ നിങ്ങളോട് ഇതുവരെ ക്ഷമിച്ചിട്ടുണ്ടാവില്ല. അക്കാര്യത്തിൽ അനുരഞ്ജനത്തിനുള്ള നല്ല സമയമാണിത്. കോളേജ് സുഹൃത്തുക്കൾ ഒരു ഒത്തുചേരലിന് പദ്ധതിയിടും. അമിത ഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്. ഭാഗ്യചിഹ്നം - ഉയരം കൂടിയ കെട്ടിടം.
വിർഗോ ( Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിരവധി പ്രതിസന്ധികൾ നിങ്ങളെത്തേടി വന്നേക്കാം. അതിനാൽ തയ്യാറായിരിക്കുക. വിദേശത്ത് നിന്ന് നിങ്ങൾക്ക് നല്ലൊരു അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ദിവസത്തിൻെറ അവസാനം നിങ്ങൾക്ക് നന്നായി ആസ്വദിക്കാൻ അവസരം ലഭിക്കും. ഭാഗ്യചിഹ്നം - ഒരു കോഫി ഷോപ്പ്.
സ്കോർപിയോ ( Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഇപ്പോൾ നിങ്ങളുടെ ജോലിസ്ഥലത്ത് ഉണ്ടാവുന്ന പുതിയ സാഹചര്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കുക. ഇപ്പോഴത്തെ നിങ്ങളുടെ ഇടപെടൽ പിന്നീട് നിങ്ങൾക്ക് ഗുണകരമായി മാറും. അയൽപക്കത്തെ അസ്വസ്ഥത ചെറിയ ചില ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. സ്നേഹബന്ധത്തിൽ പുരോഗതിയുണ്ടാവും. ഭാഗ്യചിഹ്നം: വൈഡൂര്യം.
സാജിറ്റെറിയസ് ( Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഒരു നല്ല വാർത്തയും നിങ്ങളെ തേടിയെത്താത്ത ചില ദിവസങ്ങളുണ്ടാവും. അത് പോലെയുള്ള ഒരു ദിവസമായിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ വലിയ മാറ്റമൊന്നുമില്ലാത്തതിനാൽ ബോറടിപ്പിക്കുന്ന ദിവസമായി തോന്നും. വളരെ മന്ദഗതിയിലാണ് ദിവസം കടന്നുപോവുന്നതെന്ന് നിങ്ങൾക്ക് അനുഭവപ്പെടും. ആരോടെങ്കിലും ഏറെ നേരം സംസാരിക്കുവാൻ സാധ്യതയുണ്ട്. ഇത് സാധാരണ ഗതിയിൽ നിങ്ങളുടെ ജീവിതത്തിൽ ഇല്ലാത്ത തരത്തിലായിരിക്കും. നേരത്തെ ഉറങ്ങാൻ നിങ്ങൾ താൽപ്പര്യപ്പെടും. ഭാഗ്യചിഹ്നം - ബലിഷ്ഠമായ എന്തെങ്കിലും.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: വ്യക്തി ജീവിതത്തിലോ പ്രൊഫഷണൽ ജീവിതത്തിലോ പുതിയ ഒരു സഖ്യം ഇന്ന് നിങ്ങളെ തേടിയെത്തിയേക്കും. അത് നന്നായി ഉപയോഗപ്പെടുത്തുന്നത് നിങ്ങൾക്ക് ഗുണകരമാവും. മുന്നോട്ടുള്ള പാതയിൽ കുഴപ്പങ്ങളൊന്നുമല്ലെന്ന് നിങ്ങൾക്ക് തോന്നും. എന്നാൽ ആ തോന്നൽ സത്യമാണെന്ന് വിശ്വസിക്കരുത്. വളരെ ശ്രദ്ധയോടെ മാത്രം മുന്നോട്ട് പോവുക. നിങ്ങൾ പ്രതീക്ഷിച്ച രീതിയിൽ കീഴുദ്യോഗസ്ഥൻ സഹകരിക്കാൻ സാധ്യതയില്ല. ഭാഗ്യചിഹ്നം - സ്ഫടികക്കല്ല്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കാര്യങ്ങൾക്ക് അതിൻെറതായ പ്രാധാന്യം നൽകി മുന്നോട്ട് പോവുകയാണെങ്കിൽ നല്ല ദിവസമായിരിക്കും. ക്ഷീണം തോന്നാനുള്ള സാധ്യതയുണ്ട്. അതിനാൽ ആവശ്യത്തിന് വിശ്രമിക്കാൻ ശ്രദ്ധിക്കുക. ഒരു കാര്യത്തിൽ തീരുമാനമെടുക്കും മുമ്പ് നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളതെല്ലാം ശരിയാണെന്ന് ഉറപ്പിക്കുക. ഭാഗ്യചിഹ്നം - ലോഹത്തിലുള്ള ശിൽപം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഒരു നല്ല സുഹൃത്തിന് അവരുടെ കുടുംബകാര്യങ്ങളിൽ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സഹോദരങ്ങളെ അനാവശ്യമായി വിമർശിക്കാതിരിക്കാൻ ശ്രമിക്കുക. സൂക്ഷിച്ച് വെച്ചിട്ടുള്ള പണം ഇപ്പോൾ ഗുണകരമായി മാറും. ഭാഗ്യചിഹ്നം - ഒരു ബുദ്ധ പ്രതിമ.