ഫോർബ്സിലിടം നേടി സായ് പല്ലവിയും; നേട്ടം കൊയ്ത 30 യുവത്വങ്ങളിൽ താരവും
30വയസിനുള്ളിൽ നേട്ടം കൊയ്ത 30 യുവത്വങ്ങളാണ് പട്ടികയിലുള്ളത്.
News18 Malayalam | February 6, 2020, 5:06 PM IST
1/ 30
30 സായ് പല്ലവി(27)-ഫോർബ്സ് ഇന്ത്യയുടെ 2020 എഡിഷനിൽ ഇടംനേടി തെന്നിന്ത്യൻ താരം സായ് പല്ലവിയും. 30വയസിനുള്ളിൽ നേട്ടം കൊയ്ത 30 യുവത്വങ്ങളാണ് പട്ടികയിലുള്ളത്. 17 മേഖലകളിൽ നേട്ടം കൊയ്ത 30 പേര് പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. മുപ്പത് വയസില്‍ താഴെയുള്ളവരാണ് മുപ്പതു പേരും. തെന്നിന്ത്യൻ താരമായ സായ് പല്ലവി 2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്
2/ 30
അരവിന്ദ് സങ്ക(28), പവൻ ഗുണ്ടുപള്ളി(28), എസ്. ആർ ഋഷികേഷ്(27)- റാപ്പിഡോ എന്ന സ്റ്റാർട്ട് അപ്പിൻറെ സഹ സ്ഥാപകരാണ് ഇവർ. കൺസ്യൂമർ ടെക് വിഭാഗത്തിലാണ് ഇവർ ഇടം നേടിയിരിക്കുന്നത്. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ബൈക്ക് ടാക്സി അഗ്രഗേറ്ററാണ് റാപ്പിഡോ. 2015 ൽ ബെംഗളൂരുവിലാണ് കമ്പനി സ്ഥാപിതമായത്.
3/ 30
ഭുവൻ ബാം(25)- യൂട്യൂബിൽ 20 ലക്ഷം സബ്സ്ക്രൈബര്‍മാരെ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനാണ് ഭുവൻ ബാം. നിലവിൽ 1.6 സബ്സ്ക്രൈബർമാരാണ് ഇദ്ദേഹത്തിനുള്ളത്. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റര്‍ വിഭാഗത്തിലാണ് ഭുവൻ ബാം പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.
4/ 30
ഗൗരവ് ചൗധരി(28)-1.5 കോടി സബ്സ്ക്രൈബർമാരുള്ള യൂട്യൂബറാണ് ഗൗരവ് ചൗധരി. ടെക്നിക്കൽ ഗുരുജി എന്നറിയപ്പെടുന്ന ചൗധരി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകൾ ഹിന്ദിയിൽ നിർമ്മിക്കുന്നതിൽ ശ്രദ്ധേയനാണ്.
5/ 30
പാലക് ഷാ(28)-ഇന്ത്യയുടെ പരമ്പരാഗത ബനാറസ് വസ്ത്രങ്ങളെ ആഗോള തലത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സമകാലിക, ബെസ്പോക്ക് ബ്രാൻഡായ എകായയുടെ സിഇഒയാണ് പാലക്.
6/ 30
അക്ഷയ് ചതുർവേദി(29)- വിദ്യാർത്ഥികളെ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനും കരിയർ വളർച്ചാ പദ്ധതികൾക്കും സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന ലിവറേജ് എഡു എന്ന സ്ഥാപനത്തിന്റെ സിഇഒയാണ്. ഇന്ത്യയിലെ അതിവേഗം വളരുന്ന എഡ്-ടെക് കമ്പനികളിലൊന്നാണിത്.
7/ 30
സായ് ഗോലേ(26), സിദ്ധാർഥ് ദിയലാനി(26)- വിളകളുടെ വളർച്ച, മാക്സിമം ഉത്പ്പാദനം എങ്ങനെ, കർഷകർക്ക് എങ്ങനെ മികച്ച വരുമാനം നേടാം എന്നിവയെ കുറിച്ച് കർഷകരെ അറിയിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന അഗ്രി ടെക് സ്ഥാപനമായ ഭാരതി അഗ്രിയുടെ സഹ സ്ഥാപകരാണ് ഇവർ.
8/ 30
സങ്കേത് ജാദിയ(28)- സംഘർഷത്തിന്റെയും അക്രമത്തിന്റെയും സംഭവങ്ങൾ വിവരിക്കുന്ന ചരിത്രവും ചരിത്ര രൂപങ്ങളും കൈകാര്യം ചെയ്യുന്ന ഒരു പരിശീലനം വികസിപ്പിച്ചെടുത്ത കലാകാരനാണ്. ചിത്രങ്ങളിലൂടെയുള്ള അവയുടെ ചിത്രീകരണം ഈ രൂപങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം പരിശോധിക്കുന്നു.
9/ 30
ഋഷഭ് കർവ(26), നിതിന്‍ റാണ(29)- കാർ സർവീസിനായുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ ഗോ മെക്കാനിക്കിന്റെ സഹസ്ഥാപകർ.
10/ 30
അകാൻക്ഷ ദിയോ ശർമ(28)- സ്വീഡിഷ് ഫർണിച്ചർ നിർമ്മാണ സ്ഥാപനമായ ഇകേയയിലെ ഒരേ ഒരു ഇന്ത്യൻ ഡിസൈനർ.
11/ 30
കൃഷ്ണകാന്ത് മിശ്ര(28)- ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ഒഗിള്‍വി ബ്രാന്‍ഡ് കണ്ടന്റ് ലീഡ്.
12/ 30
വികാഷ് ബക്രേവാല(29)- ബി9 ബിവറേജസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡിവിഷൻ ഡയറക്ടർ
13/ 30
ഉല്ലാസ് സാമ്രാട്ട്(29), ധ്രുവ് ഖന്ന(29)-ട്രിടൺ ഫുഡ് വർക്സ് സഹ സ്ഥാപകർ
14/ 30
അജയ് തണ്ഡി(29), അശ്വജീത് സിംഗ്(28), അർമാൻ സൂദ്(28)- സ്ലീപി ഔൾ കോഫിയുടെ സഹസ്ഥാപകർ
15/ 30
വരുൺ ഖോന(29)- ഹെഡ്ഔട്ട് സഹ സ്ഥാപകനും സിഇഒയും
16/ 30
അക്ഷത് ബൻസാൽ(29)-ബ്ലോനി, സ്ഥാപകൻ
17/ 30
അജീഷ് അച്യുതൻ(28)-ഓപ്പൺ എന്ന ബാങ്കിംഗ് പ്ലാറ്റ്ഫോം സ്ഥാപകനും സിടിഒയും
18/ 30
നിഖിൽ കുമാർ(29)- കമ്പനികളെ ഫിനാൻഷ്യൽ സർവീസ് കമ്പനികളുമായി ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്ന സേടു എന്ന പ്ലാറ്റ് ഫോമിന്റെ സഹ സ്ഥാപകൻ.
19/ 30
അഭയ് രംഗൻ(22)- ഗുഡ് മിൽക് സഹ സ്ഥാപകൻ
20/ 30
പ്രിയ പ്രകാശ്(28)- ഹെൽത്ത് സെറ്റ് ഗോ സ്ഥാപകയും സിഇഒയും