തന്റെ 'പുഷ്പ' (Pushpa) എന്ന ചിത്രം പ്രേക്ഷക പ്രശംസയും ബോക്സ് ഓഫീസ് വിജയവും നേടിയത് മുതൽ അല്ലു അർജുൻ (Allu Arjun) കരിയറിന്റെ മറ്റൊരു തലത്തിലാണ്. ആദ്യ വാരാന്ത്യത്തിൽ ലോകമെമ്പാടും 159 കോടി രൂപയാണ് 'പുഷ്പ' നേടിയത്. മൂന്ന് ദിവസം കൊണ്ട് 107.5 കോടിയിലധികം കളക്ഷൻ നേടി. കോവിഡ്-19 പാൻഡെമിക്കിന് ശേഷം ഇന്ത്യയിൽ വാരാന്ത്യത്തിൽ 100 കോടി നേടുന്ന ആദ്യ ചിത്രമായി ഇത് മാറി. ഏപ്രിൽ 8ന് അല്ലു അർജുനിന്റെ പിറന്നാൾ ദിനമാണ്
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ അല്ലു അർജുൻ ജീവിതത്തിൽ ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ പൊടിക്കുന്നത് കോടികളാണ്. തിളങ്ങുന്ന കറുത്ത വാനിറ്റി വാൻ മുതൽ മെഗാ വെഡ്ഡിംഗ് സെറ്റ് അപ്പ് വരെ ഒരുക്കാൻ അല്ലു വൻ തുക ചെലവഴിച്ചതായി റിപോർട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, അല്ലു അർജുന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള ചില വാഹനങ്ങൾ ഇവിടെ പരിചയപ്പെടാം (തുടർന്ന് വായിക്കുക)
ഫാൽക്കൺ വാനിറ്റി വാൻ: താൻ പോകുന്ന ഏത് ഷൂട്ടിംഗ് സെറ്റിലും തലയെടുപ്പോടെ നിൽക്കുന്ന അല്ലു അർജുന്റെ വാനിറ്റി വാനിന് ഫാൽക്കൺ എന്നാണ് പേര്. എഎ ലോഗോ പതിപ്പിച്ച വാനിന് ജെറ്റ് ബ്ലാക്ക് ഇന്റീരിയർ ഉണ്ട്. അവയിൽ വെള്ളിയും കറുപ്പും ഫർണിഷിംഗ് നിറഞ്ഞിരിക്കുന്നു. വാനിറ്റി വാനിൽ ഉയരമുള്ള ചാരികിടക്കാവുന്ന ഒരു കസേര, ടെലിവിഷൻ സെറ്റ്, ഒരു കിടക്ക എന്നിവയും ഉണ്ട്. റെഡ്ഡി കസ്റ്റംസ് കസ്റ്റമൈസ് ചെയ്ത ഇതിന് ഏഴ് കോടി രൂപയാണ് വില
ഹമ്മർ H2: 75 ലക്ഷം രൂപ ചിലവ് വരുന്ന, അല്ലുവിന്റെ ഹമ്മർ എച്ച് 2 അദ്ദേഹം അഭിനയിക്കുന്ന സെറ്റിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. പരുക്കൻ എടിവി 393 ബിഎച്ച്പിയും 563 എൻഎം ടോർക്കും നൽകുന്ന ഒരു സമ്പൂർണ്ണ പവർഹൗസാണ് ഈ വാഹനം. ഇതിന് മണിക്കൂറിൽ 190 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇതിന് 75 ലക്ഷം രൂപയിലധികം ചെലവുണ്ട്
വാഹനം കഴിഞ്ഞാൽ അല്ലുവിനെ ആഡംബരം സ്വന്തം വീടാണ്. അല്ലുവിന്റെ ഹൈദരാബാദിലെ വീടും ആര്ഭാടത്തിന്റെ പര്യായമാണ്. അല്ലു അർജുന്റെയും ഭാര്യ അല്ലു സ്നേഹ റെഡ്ഡിയുടെയും ഐഡിയ ഉപയോഗിച്ച് ക്യൂറേറ്റ് ചെയ്ത ഈ വീട്ടിൽ ഒരു ആഡംബര പൂൾ ഉണ്ട്. മാത്രവുമല്ല, അല്ലു അർജുന്റെ പിതാവ് കുടുംബത്തിന് നൽകിയ സമ്മാനവുമായിരുന്നു. ഹൈദരാബാദിലെ ഏറ്റവും ആഡംബരമുള്ള സെലിബ്രിറ്റി ഭവനങ്ങളിൽ ഒന്നായിരിക്കും ഈ വീട്