പമ്പ ഗണപതി ക്ഷേത്രത്തിനു മുന്നിലെ പൂങ്കാവനത്തിന്റെ പുനർ നിർമാണം പൂർത്തിയായി. വനത്തിൽ നിന്നും പന്തളം രാജാവിന് മണികണ്ഠനെ ലഭിക്കുന്നത് മുതൽ പമ്പയുടെ ഉത്ഭവം വരെയുള്ള സംഭവങ്ങളാണ് ഇവിടെ പുനർ നിർമിച്ചിരിക്കുന്നത്.
2/ 6
കലാ സംവിധായകൻ അനിൽ കുമ്പഴയും സംഘവുമാണ് പൂങ്കാവനത്തിന്റെ പുനർ നിർമാണം നടത്തിയത്. അയ്യപ്പന്റെ ചരിതം ഭക്തരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ ഉപകാരപ്പെടുന്ന കലാസൃഷ്ടിയാണ് പുനർ നിർമാണത്തിലൂടെ സംഘം തീർത്തിരിക്കുന്നത്.
3/ 6
പമ്പ ഗണപതി ക്ഷേത്രത്തിനു മുന്നിലെ പൂങ്കാവനം കാല പഴക്കം ചെന്ന് നശിക്കുന്ന ഘട്ടത്തിൽ കൂടിയായിരുന്നു മുപ്പത്തംഗ കലാകാരന്മാരുടെ സംഘം ദൗത്യം ഏറ്റെടുത്തത്. രണ്ട് മാസം കൊണ്ടാണ് പണികൾ പൂർത്തിയാക്കിയത്.
4/ 6
പൂങ്കാവനം വർണാഭമാക്കിയതിനു അപ്പുറം കുതിരയുടെയും പുലിയുടെയും പ്രതിമകൾ സംഘം അധികമായി നിർമ്മിച്ചു. പമ്പാ നദിയുടെ കലാസൃഷ്ടി പുതുക്കി പണിതതിനൊപ്പം പർണ്ണ ശാലക്ക് പുതിയ ഗോപുരവും സമ്മാനിച്ചു.
5/ 6
പുനർനിർമ്മിച്ച കലാസൃഷ്ടികൾ അടുത്ത മാസം ദേവസ്വം ബോർഡിന് സമർപ്പിക്കും. പത്ത് ലക്ഷം മുടക്കിയാണ് കലാകാരന്മാരുടെ സംഘം പുനർ നിർമ്മാണം പൂർത്തിയാക്കിയത്.
6/ 6
അയ്യപ്പ നോടുള്ള അതിയായ ഭക്തിയാണ് പൂങ്കാവനം സൗജന്യമായി പുനർനിർമ്മിക്കുന്നതിലേക്ക് നയിച്ചതെന്ന് സംഘത്തിന് നേതൃത്വം നൽകിയ അനിൽ കുമ്പഴ പറഞ്ഞു.