ആരോഗ്യമുള്ള ശരീരത്തെ കുറിച്ച് കൂടുതൽ ബോധ്യവാന്മാരെ ഇന്നത്തെ തലമുറ. മാനസികാരോഗ്യവും ശാരീരികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണെന്ന് പലർക്കും അറിയാം. നിത്യേനയുള്ള ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും പലരും ഉൾപ്പെടുത്താറുമുണ്ട്.
2/ 7
പഴങ്ങളും പച്ചക്കറികളും മാത്രമല്ല, ഇലകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാർക്കറ്റിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നുവെന്നതും ഈ ഇലകൾ ശീലമാക്കാൻ എളുപ്പമാണ്.
3/ 7
മുഖക്കുര, പാടുകൾ, നിറവ്യത്യാസം എന്നിവയെല്ലാം ഇലകൾ ശീലമാക്കുകന്നതിലൂടെ ഒഴിവാക്കാം. ചർമം ആരോഗ്യത്തോടെ തിളങ്ങാൻ ഉൾപ്പെടുത്തേണ്ട ഇലകൾ ഏതൊക്കെയാണെന്ന് നോക്കാം.
4/ 7
ഉലുവ മുഖത്തിന് തിളക്കം നൽകുകയും ചർമ്മത്തിലെ പാടുകൾ നീക്കുകയും ചെയ്യുന്നു. രണ്ട് ടീസ്പൂൺ തേൻ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. ഇരുപത് മിനുട്ട് തേച്ച് പിടിപ്പിച്ചതിന് ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകി കളയുക.
5/ 7
പുതിനയില ഭക്ഷണത്തിൽ മാത്രമല്ല, ഫേസ് പായ്ക്കായും ഉപയോഗിക്കാം. പുതിനയില പേസ്റ്റ് രൂപത്തിലാക്കി വെള്ളരിക്കാ നീരും തേനും മിക്സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്ത് 15 മിനിറ്റ് പുരട്ടുക, തുടർന്ന് വെള്ളത്തിൽ കഴുകുക.
6/ 7
നിരവധി ഔഷധ ഗുണങ്ങളുള്ള ഇലയാണ് തുളസി എന്നറിയാമല്ലോ. തുളസിയില പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി ഏതാനും തുള്ളി നാരങ്ങാനീരിൽ കലർത്തി മുഖത്ത് പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയാം.
7/ 7
കറിവേപ്പില പേസ്റ്റിൽ അൽപം മുൾട്ടാണി മിട്ടിയും ഒരു ടീസ്പൂൺ തേനും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക.