ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധക്കുന്നവരാണ് നമ്മള് ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ലൈംഗിക രോഗം പിടിപെടുമോ? ഗര്‍ഭം ധരിക്കുന്നത് എങ്ങനെ ഒഴിവാക്കാം? ഏത് പ്രായത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്, കോണ്ടം ഉപയോഗിക്കുന്നത് നല്ലതാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരാറുണ്ട്. ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന് മുമ്പ് ഒഴിവാക്കേണ്ട ചില ഭക്ഷണപദാര്‍ത്ഥങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ
പോപ്പ്കോണ്‍: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് പോപ്പ്കോണ്‍ ഒഴിവാക്കുന്നതാണ് നല്ലത് ഇവയില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ധാരളമായി കഴിക്കുന്നത് പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകുന്നു. ശരീരത്തില്‍ നിന്നും പുറത്ത് വരുന്ന ബീജങ്ങളുടെ എണ്ണത്തിലും കുറവ് സംഭവിക്കിന്നതിന് കാരണമാകുന്നു.
ഫ്രെഞ്ച് ഫ്രൈസ്:ഫ്രെഞ്ച് ഫ്രൈസും ചില സമയങ്ങളില്‍ അത്ര നല്ലതല്ല . ഇവയില്‍ അടങ്ങിയിരിക്കുന്ന ട്രാന്‍സ് ഫാറ്റ് ടെസ്റ്റോസ്റ്റിറോണ്‍ അളവുമായി പ്രതിപ്രവര്‍ത്തിക്കുകയും രക്തചംക്രമണം കുറയ്ക്കുകയും ചെയ്യുന്നു. കുറഞ്ഞ രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന പുരുഷന്മാര്ക്ക് ഇത്തരം ഭക്ഷണങ്ങള്‍ കൂടുതല്‍ ദോഷകരമാണെന്ന് പഠനങ്ങള്‍ പറയുന്നു.