ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ: നിങ്ങളുടെ ഹൃദയത്തിന് അശ്വഗന്ധ കൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. ഹൃദയത്തിന്റെ പേശികളെ ദൃഢമാക്കാനും കാർഡിയോവാസ്ക്കുലാർ സിസ്റ്റത്തിലെ സമ്മർദ്ദം കുറയ്ക്കാനും ഉപകരിക്കും. കൊളസ്ട്രോൾ കുറയ്ക്കുകയും ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. ഹൃദയ സ്തംഭനം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകളിലേക്കു നയിക്കുന്ന ഘടകങ്ങളെ തടയാനും സഹായകമാണ്
ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ: പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നവും പിരിമുറുക്കം കൊണ്ടുണ്ടാവുന്ന ഉത്ഖണ്ഠയും ചികിത്സിക്കാൻ പരമ്പരാഗതമായി അശ്വഗന്ധ ഉപയോഗിച്ച് വരുന്നു. ശുക്ലത്തിലെ കൗണ്ട്, ടെസ്റ്റോസ്റ്റീറോൺ തുടങ്ങിയവ മെച്ചപ്പെടുത്താനും ഉപകരിക്കും. സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട് (പ്രതീകാത്മക ചിത്രം)
അശ്വഗന്ധയുടെ വേര് പൊടിച്ച് ചൂട് വെള്ളം, പാല് അഥവാ തേനിൽ ചേർത്തു സേവിക്കലാണ് പതിവ്. ശരീരത്തിന് ഊഷ്മളമായ പ്രതീതി നൽകാൻ അതുകൊണ്ടാവും എന്ന് ആയുർവേദം പറയുന്നു. ചില മരുന്നുകളുടെ പ്രവർത്തനവുമായി പ്രതികരിക്കും എന്നതിനാൽ എല്ലാവർക്കും ഇത് അനുയോജ്യമാവില്ല. ഒരു ആയുർവേദാചാര്യന്റെയോ ഡോക്ടറുടെയോ ഉപദേശം അനുസരിച്ച് മാത്രം സേവിക്കുക