അറിയാമോ, ഒരു നാരങ്ങ കൊണ്ട് ആരോഗ്യത്തിന് ഒൻപത് നേട്ടങ്ങളുണ്ടെന്ന്?
Check out the health benefits of lemon juice | നാരങ്ങ നീര് എപ്പോൾ, എങ്ങനെ, കഴിച്ചാൽ ആരോഗ്യത്തിന് നേട്ടമുണ്ടാകും? അറിയേണ്ടതെല്ലാം
|
1/ 12
നാരങ്ങ ഒരു അത്ഭുത ഫലമാണെന്ന് അറിയാമായിരുന്നോ? നാവിനു പുളിപ്പ് നൽകുന്ന, എന്നാലല്പം പഞ്ചസാര ചേർത്ത് കുടിച്ചാൽ മധുരിക്കുന്ന നാരങ്ങയ്ക്ക് ഗുണങ്ങളേറെയുണ്ട്. ദാഹമകറ്റാൻ തുടങ്ങി താരൻ മാറാൻ വരെ നാരങ്ങ ഉപയോഗിച്ച് പോകാറുണ്ട്. എന്നാൽ നാരങ്ങയുടെ ഗുണങ്ങൾ അതിലുമേറെയുണ്ട്. അതെന്തൊക്കെ എന്ന് പരിശോധിക്കാം
2/ 12
പുലർച്ചെ ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. ഒട്ടേറെ ഗുണങ്ങളുണ്ടാവും. പല രോഗങ്ങളും ശമിപ്പിക്കാൻ അതുകൊണ്ടാവും. കൂടാതെ ദേഹത്തിനാവശ്യമുള്ള എല്ലാ പോഷകങ്ങളും ലഭിക്കും. നാരങ്ങ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുകയാണെങ്കിൽ ആരോഗ്യപ്രശ്നങ്ങളുടെ എണ്ണവും കുറയും
3/ 12
കൊഴുപ്പലിയിക്കാൻ: ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പലിയിക്കാൻ നാരങ്ങ കൊണ്ടാവും. നാരങ്ങ ഉള്ളിൽ ചെല്ലുന്നതു കൊണ്ട് രക്തചംക്രമണം ത്വരിതപ്പെടുത്താനാവും. ഹൃദയസംബന്ധിയായ പ്രശ്നങ്ങളും കുറയും
4/ 12
നാരങ്ങ ഉള്ളിൽ ചെല്ലുന്നത് കൊണ്ട് പ്രമേഹമുള്ളവർക്കു രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും
5/ 12
ശ്വസിക്കുന്ന വായുവിൽ നിന്ന്, കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന്, കുടിക്കുന്ന വെള്ളത്തിൽ നിന്നെല്ലാം ശരീരത്തിൽ ഒട്ടേറെ മാലിന്യങ്ങൾ അടിഞ്ഞുകൂടും. നാരങ്ങ നീര് കുടിച്ചാൽ ഇവയെ ശരീരത്തിൽ നിന്നും പുറന്തള്ളാൻ സാധിക്കും
6/ 12
രോഗ പ്രതിരോധശേഷി: ആന്റി ഓക്സിഡന്റ്, വൈറ്റമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് നാരങ്ങ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കെട്ടിപ്പടുക്കാൻ സഹായിക്കും. പ്രകൃതിദത്തമായ ആന്റിബയോട്ടിക്, ആന്റിഫംഗൽ, ആന്റിവൈറൽ ഗുണങ്ങൾ പല ഇന്ഫെക്ഷനുകളെയും ഇല്ലാതാക്കും
7/ 12
ചൂടുവെള്ളത്തിൽ നാരങ്ങ നീര് കുടിക്കുക വഴി ശരീരത്തിലെ പൊട്ടാഷ്യത്തിന്റെ അളവ് മെച്ചപ്പെടും. സിട്രേറ്റ് തോതും ഉയരും. തത്ഫലമായി കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽക്കല്ല് പതിയെ ഇല്ലാതാവും
8/ 12
പിത്താശയത്തിലെ കല്ല്: വൃക്കയിലെ മാത്രമല്ല, പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനും നാരങ്ങനീരുകൊണ്ടാവും. വയറുവേദന ഉണ്ടെങ്കിൽ ദിവസവും രാവിലെ ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കുക
9/ 12
ഉദരരോഗ പ്രശ്നങ്ങൾ: ദിവസവും നാരങ്ങാനീര് കുടിക്കുക വഴി ഉദരരോഗ പ്രശ്നങ്ങൾ വരുതിയിലാക്കാം
10/ 12
സെൻസിറ്റീവ് തൊലിക്ക് നാരങ്ങ നീര് അത്യുത്തമമാണ്. ഇതിൽ നിറയെ ആന്റി ഓക്സിഡന്റുകൾ നിറഞ്ഞിരിക്കുന്നതിനാൽ ത്വക്കിന് തിളക്കം നൽകുന്നതിനോടൊപ്പം മുഖത്തെ ചുളിവുകളും പാടുകളും അപ്രത്യക്ഷമാവുകയും ചെയ്യും
11/ 12
ദേഹത്തെ നീർക്കെട്ടും വേദനയും കുറയ്ക്കാൻ നാരങ്ങ ഗുണകരമാണ്. സന്ധിവേദനയുള്ളവർക്കും ഉപകാരപ്രദമാകും. പനി, ചുമ, ജലദോഷം എന്നിവയ്ക്കും പരിഹാരമാകും
12/ 12
ഈ ഗുണഗണങ്ങൾ ഉള്ളത് കാരണം രാവിലെ ചെറുചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കഴിക്കുന്നത് അത്യുത്തമമെന്നു ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു