[caption id="attachment_441301" align="alignnone" width="300"] പകര്‍ച്ചവ്യാധി സമയം കുട്ടികള്‍ ഉള്‍പ്പെടെ മിക്കവര്‍ക്കും വളരെ സമ്മര്‍ദ്ദകരമാണ്. കോവിഡിന് മുമ്പുള്ള കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങി കളിക്കാനും, സ്കൂളില്‍ പോകാനും, മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകാനുമൊക്കെ സാധിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചതും വീട്ടില്‍ തന്നെ അടച്ചിരിക്കുന്നതുമൊക്കെ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുള്ള മാതാപിതാക്കള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
[caption id="attachment_441303" align="alignnone" width="300"] കുട്ടികളുടെ മൊത്തത്തിലുള്ള വികസനത്തിന് അവര്‍ക്ക് വേണ്ടി ഫലപ്രദമായ ഒരു ദിനചര്യ തയ്യാറാക്കേണ്ടത് പ്രധാനമാണ്. ഡോക്ടര്‍ ബക്ഷീസ് ഹെല്‍ത്ത് കെയറിന്റെ ഒരു യൂണിറ്റായ കാലിഡോസ്കോപ്പിലെ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് പ്രാചി കോഹ്ലി കുട്ടികള്‍ക്ക് വേണ്ടി ഒരു ദിനചര്യ തയ്യാറാക്കുന്നതിനും അവരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചില പൊടിക്കൈകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
[caption id="attachment_441305" align="alignnone" width="300"] 1. ഒരു ദിനചര്യ സൃഷ്ടിക്കാന്‍ നിങ്ങളുടെ കുട്ടിയെ സഹായിക്കുക: കൃത്യമായ ഒരു ദിനചര്യ ഇല്ലെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ അവരുടെ ജീവിതത്തില്‍ വലിയ അനിശ്ചിതത്വവും ആശയക്കുഴപ്പവും നേരിടേണ്ടി വന്നേക്കാം. ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. സമയ പരിപാലനവും ഒരു ദിനചര്യയുടെ പ്രാധാന്യവും അവരെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. ഇത് അവരുടെ സമ്മര്‍ദ്ദം കുറയ്ക്കാനും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
2. സ്വയം ഒരു ദിനചര്യ പിന്തുടരുക: പല മുതിര്‍ന്നവര്‍ക്കും സ്വന്തം ജീവിതം നിയന്ത്രിക്കാന്‍ കഴിയാറില്ല. മുതിര്‍ന്നവരെ നോക്കിയാണ് കുട്ടികള്‍ പഠിക്കുന്നത്. ഇത് കുട്ടികളില്‍ പ്രതികൂല സ്വാധീനം ചെലുത്തിയേക്കാം. 'നിങ്ങളുടെ കുട്ടി ഒരു രീതി പിന്തുടരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളും അത് പിന്തുടരേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് കുട്ടികളെ വലിയ തോതില്‍ സ്വാധീനിക്കും' പ്രാച്ചി കോഹ്ലി പറയുന്നു.
[caption id="attachment_441311" align="alignnone" width="300"] 3. ആകര്‍ഷകമായ ഒരു ടൈം ടേബിള്‍: കുട്ടികള്‍ വര്‍ണ്ണാഭമായ കാര്യങ്ങളും അവരെ ആകര്‍ഷിക്കുന്ന കാര്യങ്ങളുമാണ് ഇഷ്ടപ്പെടുന്നത്. ഒരു കടലാസില്‍ വെറുതെ ഒരു ടൈംടേബിള്‍ എഴുതി വയ്ക്കുന്നത് കുട്ടികളെ ആകര്‍ഷിക്കില്ല. അത് രസകരമാക്കേണ്ടത് വളരെ പ്രധാനമാണ്. 'അതിനാല്‍, കുട്ടികള്‍ക്ക് എളുപ്പത്തില്‍ വായിക്കാവുന്നതും ആകര്‍ഷകവുമായ ഒരു വിഷ്വല്‍ പ്ലാനര്‍ മാതാപിതാക്കള്‍ തയ്യാറാക്കണം' കോഹ്ലി കൂട്ടിച്ചേര്‍ത്തു.
[caption id="attachment_441313" align="alignnone" width="300"] 4. കുട്ടികള്‍ ഇഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുക: നിങ്ങളുടെ കുട്ടികള്‍ എന്താണ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്ന് ചോദിക്കുകയും അവരുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അവരുടെ ദിനചര്യയില്‍ അവര്‍ ഇഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഈ സമ്മര്‍ദ്ദകരമായ സമയങ്ങളില്‍ അവരുടെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാന്‍ സഹായിക്കും. വീട്ടില്‍ ഇരുന്നുള്ള വിദ്യാഭ്യാസം കൂടുതല്‍ രസകരമാക്കുക എന്നതാണ് മറ്റൊരു കാര്യം.