ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്താം. ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതാണ്. പച്ചക്കറികൾ കൂടുതൽ കഴിക്കുക എന്നതിനർത്ഥം മാംസം പൂർണമായും ഒഴിവാക്കുക എന്നല്ല, സ്വന്തം ശരീരത്തിന്റെ സ്വഭാവം അനുസരിച്ചുള്ള ഡയറ്റുകൾ തിരഞ്ഞെടുത്ത് പഴങ്ങളും പച്ചക്കറികളും മീനും ഇറച്ചിയും ആവശ്യം പോലെ കഴിക്കുക. മാംസാഹാരങ്ങൾ പാകം ചെയ്യുമ്പോൾ നന്നായി വേവിച്ച് വേണം കഴിക്കാൻ.