തിരക്കേറിയ ജീവിതത്തിനിടയിൽ നിരവധി ലൈംഗിക പ്രശ്ങ്ങളാണ് പുറുഷൻമാരെ അലട്ടാറുള്ളത്. ലൈംഗിക ബന്ധത്തിലെ സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവയൊക്കെ അവയിൽ ചിലതാണ്. അമിത ഉത്കണ്ഠയും ഭയവും ശാരീരിക പ്രശ്നങ്ങളുമൊക്കെയാണ് ഇത്തരം ലൈംഗിക പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ലൈംഗിക ബന്ധത്തിൽ ഇടയ്ക്കൊക്കെ ശീഘ്രസ്ഖലനം സംഭവിക്കുന്നതു സ്വാഭാവികമാണെങ്കിലും സ്ഥിരമായി ശീഘ്രസ്ഖലനവും സമയക്കുറവും അനുഭവപ്പെടുന്നവർ ചികിത്സ തേടുന്നതാണ് ഉത്തമം.
1. പുകവലി കുറയ്ക്കുക ... ലൈംഗികശേഷിയെ സാരമായി ബാധിക്കുന്ന ഒരു ശീലമാണ് പുകവലി. പുകവലി രക്തക്കുഴലുകളെ കട്ടിയാക്കുകയും ലിംഗത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യും. സ്ഥിരമായി പുകവലിക്കുന്ന ഒരാൾക്ക്, പുകവലിക്കാത്തവർക്കു ലഭിക്കുന്നതിന്റെ പാതിയോളം സമയമേ ലൈംഗികവേഴ്ചയ്ക്കു കിട്ടൂ എന്നാണു വിദഗ്ധരുടെ കണ്ടെത്തൽ. ഇക്കൂട്ടരിൽ മറ്റു ലൈംഗിക പ്രശ്നങ്ങളും പതിവാണ്.
3. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക............. വെജിറ്റേറിയന്മാരായ പുരുഷന്മാർക്കു ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം കിട്ടുമെന്നാണു അടുത്തിടെ പുറത്തിറങ്ങിയ പഠനങ്ങൾ പറയുന്നത്. പൊട്ടാസ്യം പോലുള്ള പോഷകങ്ങൾ കൂടുതൽ സ്റ്റാമിന നൽകും. ലൈംഗികബന്ധത്തിൽ ഏർപ്പെടുംമുൻപ് ഏത്തപ്പഴം കഴിക്കുന്നതു നല്ലതാണ്. ഏത്തപ്പഴത്തിൽ ധാരാളം പൊട്ടാസ്യമുണ്ട്. ഗ്ലൂക്കോസിന്റെയും കലവറയാണിത്. ഇവ രണ്ടും ലൈംഗികബന്ധത്തിനു കൂടുതൽ ശേഷിയും സമയവും നൽകാൻ സഹായിക്കും. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും സമയദൈർഘ്യം ലഭിക്കാൻ നല്ലതാണ്. നെല്ലിക്കയിൽ അയണിന്റെയും സിങ്കിന്റെയും ഘടകങ്ങൾ ധാരാളമുണ്ട്.
4. കൈകാലുകൾക്കും വയറിനും നല്ല വ്യായാമം നൽകുക ................ പതിവായി വ്യായാമം ചെയ്യുന്നവർ ലൈംഗികജീവിതം നന്നായി ആസ്വദിക്കുന്നവരാണ്. കൈകാലുകളുടെയും വയറിന്റെയും പേശികൾ കരുത്തുറ്റതാണെങ്കിൽ ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം കിട്ടും. പതിവായി ബൈസെപ്സിനും ട്രൈസെപ്സിനുമുള്ള വ്യായാമം (കൈകളിലെ മസിലുകൾക്കുള്ള വ്യായാമം) ചെയ്താൽ സമയക്കുറവിന്റെ പ്രശ്നം പരിഹരിക്കാം.
5. കെഗിൾസ് എക്സർസൈസ് ............ കെഗിൾസ് എക്സർസൈസ്, പെൽവിക് ഫ്ലോർ എക്സർസൈസ് എന്നിവ ലൈംഗികവേഴ്ചയ്ക്കു സമയക്കൂടുതൽ നൽകുന്നവയാണ്. നിവർന്നു നിന്ന് ഒരു കാൽ മുന്നോട്ടും മറ്റേ കാൽ പിന്നോട്ടും വച്ചു നിൽക്കുക. രണ്ടു പാദങ്ങളും തമ്മിൽ ഒരു മീറ്ററോളം അകലം വേണം. മുൻവശത്തെ മുട്ട് മെല്ലെ വളച്ച് ഇടുപ്പു ഭാഗം മുന്നോട്ടു തള്ളി നിൽക്കുക. 30 സെക്കൻഡ് ഇതേരീതി തുടരുക. രണ്ടു കാലും മാറി മാറി ചെയ്യുക. പത്തു തവണയെങ്കിലും ആവർത്തിക്കുക.
8. ഫോർപ്ലേയ്ക്ക് കൂടുതൽ സമയം നൽകുക .......... തിടുക്കം കാട്ടാതെയുള്ള ലൈംഗികബന്ധമാണ് ആരോഗ്യകരം. പുരുഷനിലും സ്ത്രീയിലും രതിമൂർച്ഛ സംഭവിക്കുമ്പോഴാണു ലൈംഗികബന്ധം പൂർണതയിലെത്തുന്നത്. സമയക്കുറവുള്ള പുരുഷന്മാർക്കു സ്ത്രീയുടെ രതിമൂർച്ഛ വരെ കാത്തിരിക്കാൻ പറ്റാതായേക്കാം. അങ്ങനെയുള്ളവർ ഫോർപ്ലേയ്ക്ക് കൂടുതൽ സമയം കണ്ടെത്തുക. വിരലുകളോ ചുണ്ടോ ഉപയോഗിച്ച് സ്ത്രീയെ രതിമൂർച്ഛയിലെത്തിച്ചശേഷം ലിംഗം ഉപയോഗിച്ചുള്ള വേഴ്ചയിലേക്കു കടക്കാം. ഇതിനിടെ സ്ക്യൂസ് ടെക്നിക് അടക്കമുള്ളവ പരീക്ഷക്കുക. ഇത് ഇരുവർക്കും സംതൃപ്തി നൽകും.