സ്നേഹം പങ്കുവച്ചുകൊണ്ടുള്ള ശാരീരിക ബന്ധം പങ്കാളികൾക്ക് മാനസിക സന്തോഷം പ്രദാനം ചെയ്യുന്നതാണ്. പക്ഷെ ചിലർക്കെങ്കിലും ഇതൊരു ബുദ്ധിമുട്ടായി മാറുന്നു. പ്രത്യേകിച്ചും സ്ത്രീകൾ നേരിടുന്ന യോനീ ഭാഗത്തുള്ള വേദന. ക്രമേണ ഇത് ലൈംഗിക വിരക്തിയിലേക്ക് നയിച്ചേക്കാം. പുരുഷന്മാർ പലപ്പോഴും സെക്സിൽ കടുംപിടുത്തം എടുക്കുന്നത് സ്ത്രീകൾക്ക് ബുദ്ധിമുട്ടായി മാറാറുണ്ട്. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നെങ്കിൽ പ്രശ്നങ്ങളും പ്രതിവിധിയും കണ്ടെത്തിയേ മതിയാവൂ. അതെന്തെന്ന് പരിശോധിക്കാം
കഠിനമായ സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുക: സെക്സിലെ കഠിനമുറകൾ ശരീരത്തെ ഉത്തേജിപ്പിക്കുമെന്ന ഒരു ധാരണ ചിലർക്കെങ്കിലുമുണ്ട്. പക്ഷെ ഇത് യോനിയിലെ വേദനയിലേക്കു മാത്രമേ നയിക്കൂ. യോനിയിലെ വരൾച്ച, ലൂബ്രിക്കേഷന്റെ അപര്യാപ്തത, തൊലി പൊട്ടൽ മുതൽ മുറിവുകൾ വരെ ഉണ്ടായേക്കാം. അതിനാൽ ബാഹ്യകേളിയിലൂടെ ഉത്തേജനം നേടാം. മാരകമായ പരിക്കുകൾ കുറയ്ക്കാൻ ഇതുപകരിക്കും
സെക്സിൽ നിന്നും മാറി നിൽക്കുക: കഠിനമായ ലൈംഗിക ബന്ധത്തിലൂടെ യോനീ ഭാഗത്ത് സ്ഥിരമായി ചൊറിച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അതിലോലമായ ഭാഗങ്ങളിൽ കേടുപാടുണ്ടാക്കും. സ്ത്രീകളിൽ യീസ്റ്റ്-ബാക്റ്റീരിയ അണുബാധ, ലൈംഗിക രോഗങ്ങൾ, ലൈംഗികമായി പകരുന്ന അണുബാധ എന്നിവയുണ്ടാക്കാം. ഇതിനു ഉടൻ ചികിത്സ നേടുക. കുറച്ചു നാളത്തേക്ക് ശാരീരിക ബന്ധം ഒഴിവാക്കുകയുമാവാം. ഇത് അസ്വസ്ഥതയ്ക്ക് ഒരുപരിധി വരെ തടയിടും
ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക: സെക്സിനിടെ ശാരീരിക വൈഷമ്യങ്ങളോ യോനി ഉൾപ്പെടെയുള്ള സ്വകാര്യ ഭാഗങ്ങളിൽ അസ്വസ്ഥതകളോ അനുഭവപ്പെടുന്നെങ്കിൽ, അതിനു നിങ്ങൾക്കൊരു പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ, ഗൈനക്കോളജിസ്റ്റിനെ കാണുക. ഡോക്ടറുടെ നിർദ്ദേശ പ്രകാരം യോനീ ഭാഗത്തുള്ള ബുദ്ധിമുട്ടുകൾ അകറ്റാനുള്ള പരിഹാരം കൈക്കൊള്ളുക