ഗര്‍ഭ നിരോധനത്തിന് ഇനി പുതിയ മാർഗം; ഈ ആഭരണങ്ങൾ ധരിച്ചാൽ മതി
ഇത്തരം ആഭരണങ്ങളിൽ ഗവേഷകർ ഗർഭ നിരോധന ഹോർമോണുകൾ അടങ്ങിയ പ്രത്യേക തുണി കൊണ്ടുളള ഭാഗം കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് ഗവേഷണത്തെ കുറിച്ച് പുറത്തുവന്ന വാഴ്സിറ്റി വാർത്തയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ആഭരണങ്ങൾ ധരിക്കുന്നതിന് ഇനി പുതിയ ലക്ഷ്യം. മറ്റ് മാർഗങ്ങൾ ഇല്ലാതെ ഗർഭം തടയാം.
2/ 5
ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത പ്രത്യേകതരം ആഭരണങ്ങൾക്കാണ് ഈ കഴിവുള്ളത്. കുടുംബാസൂത്രണം വളരെ എളുപ്പത്തിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗർഭ നിരോധന ആഭരണങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
3/ 5
ഇത്തരം ആഭരണങ്ങളിൽ ഗവേഷകർ ഗർഭ നിരോധന ഹോർമോണുകൾ അടങ്ങിയ പ്രത്യേക തുണി കൊണ്ടുളള ഭാഗം കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് ഗവേഷണത്തെ കുറിച്ച് പുറത്തുവന്ന വാഴ്സിറ്റി വാർത്തയിൽ വ്യക്തമാക്കിയിരിക്കുന്നത്.
4/ 5
കമ്മൽ, മോതിരം, വാച്ച് തുടങ്ങി എല്ലാ തരം ആഭരണങ്ങളും ഇത്തരത്തിൽ ഉപയോഗിക്കാം. ഈ ഹോർമോണുകൾ തൊലിയിലൂടെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു എന്നാണ് വ്യക്തമാക്കുന്നത്.
5/ 5
മൊഹമ്മദ് മൊഫിദ് ഫർ, ലോറ ഒ ഫാരൽ, മാർക്ക് പ്രൗസിനിറ്റ്സ് എന്നിവർ ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. ഗർഭ നിരോധന മാർഗങ്ങൾ ഇത് കൂടുതൽ ആകർഷകമാക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.