ബോളിവുഡിൽ ഫിറ്റ്നസിനെ കുറിച്ച് പറയുമ്പോൾ, തീർച്ചയായും മുന്നിൽ വരുന്ന പേരുകളിൽ ഒന്ന് സൽമാൻ ഖാനാണ് (Salman Khan). മുഴച്ച പേശികളോടുകൂടി തികച്ചും കടഞ്ഞെടുത്ത് എന്ന് തോന്നിക്കുന്ന ശരീരഘടന ബോളിവുഡിന്റെ 'ഭായ്'യെ നിർവചിക്കുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ചലച്ചിത്രലോകത്തെ ഏറ്റവും മികച്ച ശരീരങ്ങളിലൊന്ന് എന്ന ഖ്യാതി നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു
ഒട്ടുമിക്ക അഭിനേതാക്കളും തങ്ങളുടെ ശരീരഘടനയെ അധികം ആശ്രയിക്കാതിരുന്ന കാലത്ത്, 1990-കളിലെ ബോളിവുഡ് കാലഘട്ടത്തിൽ അദ്ദേഹം ബോഡിബിൽഡിംഗ് അവതരിപ്പിച്ചു എന്ന് പറഞ്ഞാൽ തെറ്റില്ല. 2000-കളുടെ മധ്യത്തോടെ, അതിമനോഹരമായ ശരീരഘടനയുള്ള കൂടുതൽ ഓൺസ്ക്രീൻ നായകന്മാർ ഈ രംഗത്തേക്ക് കടന്നുവെങ്കിലും, ഈ പ്രവണതയ്ക്ക് തുടക്കമിട്ടതിന്റെ ക്രെഡിറ്റ് സൽമാനാണെന്ന് നിഷേധിക്കാനാവില്ല. എങ്ങനെയാണ് സൽമാൻ ഫിറ്റ്നസ് നിലനിർത്തുന്നത്? (തുടർന്ന് വായിക്കുക)
എന്നിരുന്നാലും, ഏറ്റവും പുതിയ ഫിറ്റ്നസ് ട്രെൻഡുകൾ എല്ലായ്പ്പോഴും അത്ര ഫലപ്രദമായിരുന്നില്ല. ഏറ്റവും ജനപ്രിയമായ ഭാരോദ്വഹനത്തെ പലരും അനുകൂലിക്കുകയും കാർഡിയോ വ്യായാമങ്ങളെ സ്വീകരിക്കകത്തിരിക്കുകയും ചെയ്തു. സൽമാൻ ഒരിക്കലും ഈ ആശയം അവലംബിച്ചിട്ടില്ല എന്ന് സൽമാന്റെ ഫിറ്റ്നസ് വിദഗ്ധൻ രാകേഷ് ഉദിയാർ മിഡ് ഡേയിൽ വെളിപ്പെടുത്തി
സൽമാൻ എല്ലാ ദിവസവും കാർഡിയോ പരിശീലിക്കാറുണ്ട്, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ചെറുപ്പത്തിൽ തന്നെ ദേശീയ നീന്തൽ താരമായപ്പോഴേ ഈ ശീലം ആരംഭിച്ചു. ഉദിയാർ പറയുന്നതനുസരിച്ച്, ഭാരോദ്വഹനത്തിന് പോകുന്നതിന് മുമ്പ് സൂപ്പർസ്റ്റാർ ഒരു മണിക്കൂർ ദൈർഘ്യമുള്ള വ്യായാമത്തിലൂടെയാണ് തന്റെ ദിവസം ആരംഭിക്കുന്നത്. തന്റെ ഫാമുകളിൽ, നടൻ വളരെ ദൂരം നടക്കുകയും രണ്ട് മണിക്കൂർ ട്രക്കിംഗ് സെഷനുകളിൽ പങ്കെടുക്കുകയും ചെയ്യുന്നു
സൽമാൻ വെയ്റ്റ്ലിഫ്റ്റർ കൂടിയാണ്. ഉദിയാർ പറയുന്നതനുസരിച്ച്, ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തിനുള്ള നിയന്ത്രണങ്ങളും അദ്ദേഹം വെളിപ്പെടുത്തി. ഹെവിയിൽ നിന്ന് മിതമായ ഭാരോദ്വഹനത്തിലേക്ക് അദ്ദേഹം ചേക്കേറി. ബോഡിഗാർഡിൽ വീറിന് മെലിഞ്ഞ ലുക്ക് ലഭിക്കാൻ സൽമാന്റെ ബൾക്ക് മസിൽ നഷ്ടപ്പെടുത്താൻ ഉദിയാർ സഹായിച്ച സമയത്താണ് ന്യൂറോളജിക്കൽ പ്രശ്നമായ ട്രൈജമിനൽ ന്യൂറൽജിയയുമായി സൽമാന്റെ പോരാട്ടം ശ്രദ്ധയിൽ പെട്ടത്. നടനെ സംബന്ധിച്ചിടത്തോളം ഇത് വേദനാജനകമായ ഘട്ടമായിരുന്നു, അദ്ദേഹം പറഞ്ഞു
സൽമാൻ വോളിയം സെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനർത്ഥം അദ്ദേഹം 10-12 തരം വ്യായാമങ്ങൾ, ഓരോന്നിന്റെയും അഞ്ച് സെറ്റുകൾ വീതം 20 ആവർത്തനങ്ങൾ നടത്തുമെന്ന് രാകേഷ് പറയുന്നു. അവർ കാർഡിയോയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ, ദബാംഗ് ചിത്രീകരണ സമയത്ത്, സൽമാനും സോനാക്ഷി സിൻഹയും മറ്റുള്ളവരും വെയ് എന്ന സ്ഥലത്തുനിന്നും പാഞ്ച്ഗനിയിലേക്ക് നടക്കുമായിരുന്നു